Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: Yes, SAMEER THAHIR did it AGAIN!!

  1. #1

    Default Yes, SAMEER THAHIR did it AGAIN!!


    ഭൂമിയും ആകാശവും കടലും ദിക്കുകൾ തോറും അതിന്റെ നിറക്കൂട്ടുകൾ മാത്രമല്ല ഒരു സഞ്ചാരിക്കായി കാത്തു വച്ചിരിക്കുന്നത്*.തിരിച്ചറിവിന്റെ, അനുഭവങ്ങളുടെ തീർത്തും അപരിചിതമായ വഴികളിലൂടെ ഉൾക്കാഴ്ചയിലേക്കുള്ള ക്ഷണം കൂടിയാണു.നിരസിക്കാനാവാത്ത പ്ര ലോഭനം പോലെ യാത്രിക ന്റെ പ്രയാണത്തെ പിന്തുടരുന്ന അത്തരം വിളികളുടെ കരുത്ത്* അഭ്രപാളികളിൽ നാം കാണുന്നു.വഴിയുടേതാണു കാഴ്ചകൾ..ഗഹനമാണാ വഴികൾ....

    NPCB ഒരു റോഡ്* മൂവിയാണു.ഉദ്വേഗപൂർവം ത്രില്ലടിപ്പിക്കുന്ന ഒരു സാങ്കൽപിക യാത്രയുടെ വിവരണമല്ല പക്ഷ്* അത്*.ബുള്ളറ്റിന്റെ ഇരമ്പലിൽ പ്രെക്ഷുബ്ദ്ധയോടൊപ്പം വഴിയുടെ വിരസതയും വിജനതയും ഉണ്ട്*.യാത്രയുടെ ധന്യത കുടി കൊള്ളുന്നത്* പലപ്പോഴും അത്തരം കാഴ്ചകളുടെ നൈരന്തര്യത്തിലൂടെ ആണു.റോഡ്* ഇവിടെ കഥയും കഥാപാത്രവും ആവുന്നു

    പ്രണയവും സൗഹൃതവും തന്നെയാണു ഉപരിതലത്തിൽ യാത്രയുടെ ചേതോവികാരം എങ്കിലും കാണാൻ കഴിയുന്നവർക്കു മറയില്ലാത്ത അതിന്റെ രാഷ്ട്രീയ അന്വേഷണങ്ങളെ തിരിച്ചറിയാൻ ചുഴിഞ്ഞു നോക്കേണ്ടതില്ല.പ്രശ്നങ്ങളെ ഉപരിപ്ലവമായ ആഖ്യാനങ്ങൾക്കു വെളിയിൽ എല്ലാ സങ്കീർണ്ണതയിലും തിരിച്ചറിയുക എന്നതാണു അതിന്റെ ആകത്തുക.അതു കൊണ്ട്* തന്നെയാണെന്നു തോന്നുന്നു 'ഇനി എന്ത്* ' എന്ന ചോദ്യത്തോട്*, യാത്ര തുടരുക എന്ന ബോധ്യത്തിൽ സിനിമ അവസാനിക്കുന്നത്*.വഴി ഒരു പ്രതീക്ഷയാണു..'ഇതാ, ഇതാണു ഞങ്ങൾ കേരളത്തിൽ നിന്നും ഇവിടെ വ രെ വന്ന വഴി, അത്* അവിടെ തന്നെ ഉണ്ട്*' എന്നു നഷ്ടപ്പെട്ട ഭൂതകാലത്തിലേക്ക്* വ്യഥയോടെ തിരിയുന്ന ഒരു കഥാപാത്രത്തോട്* നായകൻ മറ്റൊരിടത്ത്* പറയുന്നുണ്ട്*.


    സമീർ താഹിർ ചാപ്പാകുരിശ്* പോലെ തന്നെ ശക്തമായ ഒരു ചിത്രവുമായി വീണ്ടും.അദ്ദേഹത്തിലെ സംവിധയകനെ ഛായാഗ്രാഹകനെ സ്വതസിദ്ധതയിൽ അടയാളപ്പെടുത്തുന്ന ഒരു പാട്* രംഗങ്ങൾ ഉണ്ട്*.ഒന്നിൽ ഒരു പെൺകുട്ടി കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയാണു.തൊട്ടടുത്ത ഫ്രയിമിൽ പതിവ്* പോലെ നിലത്തു കിടക്കുന്ന രക്ത പങ്കിലമായ മൃതദേഹമാവും നമ്മൾ പ്രതീക്ഷിക്കുക..എന്നാൽ കാണുന്നതോ, ജനാലയിൽ കുരുങ്ങി മെല്ലെ മെല്ലെ താഴേക്ക്* പറക്കുന്ന ഷാൾ.രംഗത്തിന്റെ ഭയാനകതയെ സാഹചര്യത്തിനു ഉതകും വിധംഇതിലും തീവ്രമായി കാഴ്ക്കചകകാരനിലേക പകരാനാവില്ലഎന്ന് നിങ്ങൾ ഉറപ്പിക്കും.തീർച്ച!


    ദുൽക്കർ - സണ്ണി കൂട്ടുകെട്ട്* മലയാള സിനിമയുടെ ഭാവിയാണെന്നു അനുവാചകരെ സ്വപ്നം കാണിക്കത്തക്ക വിധം സ്തുത്യർഹമായ പ്രകടനം തന്നെയാണു രണ്ടു പേരും കാഴ്ച വെക്കുന്നത്*.ഹഷീർ മുഹമ്മദ്* എന്ന തിരക്കഥാകൃത്ത്* മാറുന്ന മലയാള സിനിമയുടെ ആ സൂചനയായി ഇനിയും നിലനിൽക്കട്ടെ

    മോട്ടർ സൈക്കിൾ ഡയറീസ്* എന്ന ചിത്രം, നാം അറിയുന്ന ചെഗ്വേര അതിനും എത്രയോ മുമ്പ്* ലാറ്റിനമേരിക്കൻ പര്യടനങ്ങളിലൂടെ സ്വയം കണ്ടെടുക്കുന്നതിന്റെ കഥയാണു.രണ്ടും തമ്മിലെന്ത്* എന്നു ചോദിച്ചാൽ NPCB വ്യക്തമായി ആ സിനിമയുടെ ഹൃദയത്തെ തിരിച്ചറിയുന്നുണ്ട്* എന്നു പറയേണ്ടി വരും.ഒറ്റ ഒരു ചെഗ്വേര യേയല്ല, രാഷ്ട്രീയ സാമൂഹ്യ യാഥാർത്ത്യത്തെ കുറിച്ച്* അനുഭവബോധ്യമുള്ള ഒരു "new generation"യാണു അത്* പ്രഖ്യാപിക്കുന്നത്*.


    rating-4/5
    cinemax, hyderabad
    Last edited by cinemabrantan; 08-12-2013 at 07:52 AM. Reason: addded rating and theatre details
    #BanMe

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,690

    Default

    yes pranthan did it again
    .............

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  5. #4
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    repped u, branthaaa..
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  6. #5
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks bhai........good one
    FK AVENGERS

  7. #6
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    thanks bhaiiiiiiiiiiiiiiiiiiii

  8. #7
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,605

    Default

    pedappan review
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  9. #8
    Fk singham yash's Avatar
    Join Date
    Oct 2009
    Location
    kasaragod
    Posts
    24,748

    Default

    thanks macha.....repp pinne tharunnathaanu.....
    Dulquer da.......

  10. #9
    Fk singham yash's Avatar
    Join Date
    Oct 2009
    Location
    kasaragod
    Posts
    24,748

    Default

    theatre and status koodi add cheyyumo.....rating also
    Dulquer da.......

  11. #10
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •