thanks...![]()
അങ്ങിനെ ഇന്ന് ഏറെ കാലം കൂടി ഒരു സിനിമ ഫാമിലിയോടൊപ്പം തിയേറ്ററില്* പോയി കണ്ടു, അവസാനം കണ്ട പടം ഡയമണ്ട് നെക്കലേസ് ആയിരുന്നു, ഇന്ന് കണ്ട സിനിമയും ഒരു ലാല്* ജോസ് ചിത്രം, പുള്ളിപുലികളും ആട്ടിന്* കുട്ടിയും. കുഞ്ചാക്കോ ബോബന്* എന്ന നടന്* തന്റെ രണ്ടാം വരവില്* അത്ഭുതങ്ങള്* സൃഷ്ട്ടിക്കുന്നു, ചാക്കോച്ചന്* തൊടുന്നതെല്ലാം പോന്നാകുന്നു. എനിക്ക് കുഞ്ചാക്കോ ബോബനെ ഇഷ്ട്ടമാണ് , സിനിമ രംഗത്ത് ഡീസന്റ് പാര്ട്ടിസ് വളരെ കുറവാണ്, കുഞ്ചാക്കോ ബോബന്* വളരെ നീറ്റ് ആയ ഒരു മനുഷ്യന്* ആണ്, അത് കൊണ്ട് തന്നെ പുള്ളിയുടെ സിനിമകളും പൊതുവേ ഇഷ്ട്ടമാണ്.
ഇന്ന് വൈകുന്നേരം പത്തനംതിട്ട ഐശ്വര്യാ തീയേറ്ററില്* പടം കാണാന്* പോയി. ഞാന്* , ഭാര്യ, പിന്നെ മകന്* ആനന്ദ്. അവനു ശരിക്കും നല്ല പരിചയമുള്ള സീനുകള്* ആണ് കണ്ടത്, പുള്ളിപുലികളും ആട്ടിന്* കുട്ടിയും സിനിമയുടെ പാട്ടുകള്*, ട്രിലെര്* , ഒക്കെ ഡൌണ്*ലോഡ് ചെയ്തു വച്ചിട്ടുണ്ട്. അത് കാണിച്ചാണ് അവനു ഭക്ഷണം കൊടുക്കുന്നത്. അത് കൊണ്ട് അവനും സിനിമ ആസ്വദിച്ചു. ഏകദേശം പകുതിയിലധികം ആളുകള്* ഉണ്ടായിരുന്നു പടം കാണാന്* , എനിക്ക് പടം ഇഷ്ട്ടപെട്ടു. ഭയങ്കര സംഭവം ഒന്നും അല്ല, ഒരു ആവറെജ് സിനിമ. എം സിന്ധു രാജ് ഒക്കെ പിന്നെ മല മറിക്കുമോ ???. കുട്ടനാടിന്റെ ദൃശ്യ ഭംഗി കൊള്ളാം , എസ് കുമാര്* നന്നായി അത് ഒപ്പിയെടുത്തു. ചക്ക ബ്രദെര്*സ് കുറച്ചു ചിരിപ്പിച്ചു, ഇടയ്ക്ക് ബോര്* അടിപ്പിച്ചു.
നായികയെ തീരെ പിടിച്ചില്ല. കുഞ്ചാക്കോ ബോബന്* തന്റെ റോള്* ഭംഗിയായി ചെയ്തു. പാട്ടുകള്* ശരാശരി എന്ന് പറയാം. അമേന്* സിനിമയില്* കുട്ടനാട് തന്നെ പശ്ചാത്തലം, പക്ഷെ അതിന്റെ ഏഴയലത്ത് എത്തിയിട്ടില്ല പുലികുട്ടികള്*. ശിവജി ഗുരുവായൂരിന്റെ കപ്യാര്* റോള്* കൊള്ളാം. ഈ സിനിമയുടെ ഏറ്റവും വലിയ അതിശയം ഹരിശ്രീ അശോകനും സുരാജ് വെഞ്ഞാരമൂടും ആണ്, വളരെ നന്നായി. ഇരുവരുടെയും തിരിച്ചു വരവ് തന്നെ ആണ് ഈ സിനിമ. ഞാന്* പത്തില്* ഒരു അഞ്ചു മാര്*ക്ക് കൊടുക്കും. ഇടയ്ക്ക് നല്ല ഇഴച്ചില്* ഉണ്ടായിരുന്നു. മീശ മാധവന്* പ്രതീക്ഷിച്ചു പോകരുത് , അതിന്റെ നൂറില്* ഒന്നില്ല ഈ സിനിമ, പക്ഷെ ഒരു തവണ കണ്ടിരിക്കാം.
Sponsored Links ::::::::::::::::::::Remove adverts | |
എം സിന്ധു രാജ് ഒക്കെ പിന്നെ മല മറിക്കുമോ ???.
thanks knappan unni chetta![]()
.............
thanxxx kannappaaaaaaaaaa
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........