thanks a lot aliyaaa....as usual ..kidu review ...in ur style....![]()
യുട്യൂബ് | 8 pm | ഞാനും എന്റെ പൂച്ചയും..
ചെറിയ സിനിമയെ കുറിച്ച്:
കല്യാണം കഴിക്കാൻ മുട്ടി നിൽക്കുന്ന ശ്രീകുമാറിന്റെ (ശിവേട്ടൻ) ജീവിതസഖിയെ തേടിയുള്ള അലച്ചിൽ ആണ് ബാച്ചിലർ എന്ന ഷോർട്ട് ഫിലിമിൻറെ ഉള്ളടക്കം.. കഥ പറഞ്ഞാൽ സ്പോയിലർ ആയി പോകുമെന്നും മോടന്മാർ അടക്കമുള്ള ഒരു കൂട്ടം എന്നെ വിലക്കുമെന്നും അറിയാവുന്നത് കൊണ്ട് കഥയിലേക്ക്* കടക്കുന്നില്ല..
നല്ലത്:
അഭിനയം: ശ്രീകുമാർ ആയി ശിവേട്ടൻ തകർത്തു .. ചമ്മൽ സീനുകൾ ഒക്കെ അസാധ്യമായി അഭിനയിച്ചു.. (ജീവിതത്തിൽ പലപ്പോഴായി പെണ്ണുങ്ങളുടെ മുന്നിൽ ചമ്മി ചമ്മി ഇതിപ്പോൾ ഒരു പ്രശ്നമേ അല്ലാതായിരിക്കുകയാണ് എന്ന് ചില അസൂയപ്പാണന്മാർ പാടി നടപ്പുണ്ട്)
ഉമ്മർ എന്ന ശ്രീകുമാറിന്റെ സുഹൃത്ത്* ആയി ഫിറോസ്* ജീവിച്ചു.. ഇങ്ങേരുടെ കോമഡി ടൈമിംഗ് ഒക്കെ അപാരം തന്നെ..
കാമിയോ റോളിൽ രോഹിത്തും ബാക്കി എല്ലാ അഭിനേതാക്കളും നന്നായി തന്നെ അഭിനയിച്ചു..
സംവിധാനം: പറയാൻ വാക്കുകളില്ല.. ബിജു ഏട്ടൻ ഈസ്* ഹിയർ ടു സ്റ്റേ.. ങാ..
ക്യാമറ, ബി ജി എം, എഡിറ്റിംഗ്, പാട്ട് .. എല്ലാം കിടു..
മോശം:
പോസ്റ്റ്*മോർട്ടം ചെയ്യാൻ ശ്രമിക്കാത്തത് കൊണ്ട് പ്രത്യേകിച്ചൊന്നുമില്ല ...
റേറ്റിംഗ് : 9 / 10
വാല്: എന്നാലും എന്റെ ശിവേട്ടാ, ആ മീരയെ നിങ്ങൾക്കെങ്ങനെ കൈയൊഴിയാൻ തോന്നി?? എന്നാലും എന്റെ ഫിറോസേ, മീരയെ മനസ്സിൽ കണ്ടു കൊണ്ടാണോ നിങ്ങ ശിവേട്ടനെ ഈ കുഴിയിൽ ചാടിച്ചത്??
രണ്ടാം വാല്: പൂച്ചയ്ക്ക് പടം ഇഷ്ടപെടാഞ്ഞത് കൊണ്ടാണോ അതോ താഴെ നിന്ന് പൊരിച്ച മീനിന്റെ മണം കിട്ടിയത് കൊണ്ടാണോ എന്ന് അറിഞ്ഞൂടാ, പകുതിയായപ്പോൾ ഇറങ്ങി പോയി..![]()
Sponsored Links ::::::::::::::::::::Remove adverts | |
thanks a lot aliyaaa....as usual ..kidu review ...in ur style....![]()
Opinion is Like Asshole...Everybody Has One!
Kidilan Review
Thnx Ajin.....
$igning Of RobinHooD
Thaaanx a lot bhaai .......spaar rvw ...![]()
Kanaka munthirikal manikal korkkumoru pulariyil.....
oru kurunnu kunu chirakumaayi varika salabhame...