kannur savitha
30/08/2013
status:85%

ആദമിന്റെ മകന്* അബു എന്ന മികച്ച ചിത്രത്തിനു ശേഷം സലിം അഹമദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്* കുഞ്ഞനന്തന്റെ കട.
സലിം അഹമദ്,മധു അമ്പാട്ട്,റസൂല്* പൂക്കുട്ടി പിന്നെ മലയാളത്തിന്റെ സ്വന്തം മെഗാസ്റാര്* മമ്മുക്ക പ്രതീക്ഷകള്* ഒരുപാടുണ്ടായിരുന്നു ആ പ്രതീക്ഷകളൊക്കെ ശരി വെക്കുന്നതയിരുന്നു കുഞ്ഞനന്തന്റെ കട എന്ന സിനിമ.
ഒരു ചെറിയ ത്രെഡ് ആയിരിക്കും സലിം അഹമദിന്റെ സിനിമകള്*.
വളരെ മനോഹരമായി ഇതുവരെ ആരും പറയാത്ത രീതിയില്* അവതരിപ്പികുകയും ചെയ്യും . അത് കൊണ്ടുതന്നെയാണ് ആദമിന്റെ മകന്* അബുവും കുഞ്ഞനന്തന്റെ കടയും ശ്രധിക്കപെടാന്* കാരണം.
പലചരക്ക് കട നടത്തുന്ന സാധാരണക്കാരനായ ഒരാളാണ് കുഞ്ഞനന്തന്
ഭാര്യയുമായിട്ടുള്ള പൊരുത്തകേടുകളും കടയുമായുള്ള കുഞ്ഞനന്തന്റെ attachment ഉം തുറന്നു കാട്ടുന്ന ആദ്യപകുതി.
തന്റെ കട റോഡ്* വികസനത്തിന്* വേണ്ടി ഒഴിഞ്ഞു കൊടുക്കാന്* കുഞ്ഞനന്തന്* തയ്യാറല്ല അതിനു വേണ്ടി പരിശ്രമിക്കുകയും അത് സാധികാതെ വരുന്നതും ഒടുവില്* വികസനം നാടിനാവശ്യമാണെന്ന് തിരിച്ചറിയുന്ന രണ്ടാം പകുതിയും ആണ് കുഞ്ഞനന്തന്*റെ കട എന്ന സിനിമ. സലിം അഹമ്മദ് തന്*റെ രണ്ടാമത്തെ സിനിമയും ഗംഭീരമാക്കിയിരിക്കുന്നു.
മമ്മൂട്ടി അഭിനയം എടുതുപറയേണ്ടത് തന്നെയാണ്. കുഞ്ഞനന്തനായി മമ്മൂട്ടി ജീവിച്ചു.
റസൂല്* പൂക്കുട്ടിയുടെ ശബ്ദമിശ്രണം വളരെ മനോഹരമായി.
മധു അമ്പാട്ട് വളരെ നല്ല ഷോട്ടുകള്* സമ്മാനിച്ചു.


മികച്ചു നിന്നത്
സംവിധാനം
കഥ
സംഭാഷണങ്ങള്*
കാമറ
സൌണ്ട്
ആര്*ട്ട്*
നടിനടന്മാരുടെ അഭിനയം

പോരായ്മ
പശ്ചാത്തല സംഗീതം

നല്ല സിനമ ഇഷ്ട്ടപെടുന്നവര്* മമ്മൂട്ടി എന്നാ നടനെ ഇഷ്ട്ടപെടുന്നവര്* ഈ സിനിമ കാണണം

my verdict: 4/5