ഇന്ത്യവിഷൻ ചാനെലിൽ ഏതൊക്കെയോ ദിവസങ്ങളിൽ രാത്രി ഒരു ഫിലിം പ്രോഗ്രാം ഉണ്ടാവരുണ്ടായിരുന്നു.. ഇപ്പോഴും ഉണ്ടോ എന്നറിയില്ല. കൊട്ടും സൂട്ടും ഇട്ടു ഏതാണ്ട് എരഞ്ഞോളി മൂസയെ പോലെ തോന്നിക്കുന്ന ഒരാളാണ് അതിന്റെ അവതാരകൻ. വിദേശ (ക്ലാസ്സിക്*?) സിനിമകളെ നമുക്ക് പരിചയപ്പെടുത്തുന്ന പ്രോഗ്രാം ആയിരുന്നു അത്. അങ്ങനെ കുറച്ച് സിനിമകൾ ആ പരിപാടി വഴി കണ്ടിരുന്നു.. അവയെല്ലാം തന്നെ സാദാ സിനിമകളായിരുന്നു. അദ്ദേഹത്തിന്റെ അവതരണവും നല്ല രസമായിരുന്നു.. കുറെ കഥ പറയും.. എന്നിട്ട് സിനിമ യിലെ ചില ഭാഗങ്ങൾ കാണിക്കും.. വീണ്ടും കഥ പറയും.. അങ്ങനെ സിനിമ അവസാനിക്കുന്നത് വരെ ഇത് തുടരും.. ഞാൻ ഈ പ്രോഗ്രാം സ്ഥിരമായി കാണുന്ന ഒരാളായിരുന്നില്ല. കാരണം വിദേശ ക്ലാസ്സിക്* സിനിമകളോട് അത്ര craze ഉള്ള ആളൊന്നുമല്ല ഞാൻ.. പക്ഷെ ചാനൽ മാറ്റുമ്പോൾ ഈ പരിപാടി വന്നാൽ മുഴുവൻ തീരുന്നത് വരെ പിടിച്ചു നിര്ത്താനുള്ള കഴിവ് അദ്ദേഹം പരിചയപ്പെടുത്തുന്ന സിനിമക്കും അദ്ധേഹത്തിന്റെ അവതരണ രീതിക്കും ഉണ്ടായിരുന്നു.. ഒരു സിനിമയെ പറ്റി പറയുമ്പോൾ ആ നാട്ടിലെ സാമൂഹിക സാംസാരിക രീതികൾ അല്ലെങ്കിൽ അതിലെ കഥാപാത്രങ്ങളുടെ പെരുമാറ്റ രീതിയെ പറ്റി ഒക്കെ അദ്ദേഹം നോട്ട് ചെയ്തു നമുക്ക് പറഞ്ഞു തരും. സ്വതവേ സിനിമ എന്നത് ഭാവി തലമുറക്ക് പഴയ കാലത്തെ ഒര്മ്മപ്പെടുതുന്ന മാധ്യമമാണ്.. എന്നാൽ ചില സിനിമ അണിയറക്കാർ ഒരു പടി കൂടി കടന്നു ആ കാലഘട്ടത്തെ പറ്റി അറിവ് കൊടുക്കാൻ ശ്രമിക്കും.. സിനിമയുടെ കഥ പറയുന്ന ആ പ്രദേശവും അവിടത്തെ ജനങ്ങളും കഥ പറയുന്ന ആ കാലത്ത് എങ്ങനെ ഉണ്ടായിരുന്നു എന്ന് ആള്ക്കാരെ മനസ്സിലാക്കിക്കാനുള്ള ഒരു ശ്രമം അവർ നടത്തും.. പഴയ കാലഘട്ടത്തിലെ സിനിമകൾ ചെയ്യുമ്പോൾ ഇവിടെയും അങ്ങനെയുള്ള ശ്രമം നടക്കാറുണ്ട്. എന്നാൽ നിലവിലെ കാലഘട്ടത്തിലെ കഥ പറയുന്ന സിനിമകളിൽ മലയളത്തിൽ എന്ത് കൊണ്ട് ഇങ്ങനെ ഒരു ശ്രമം നടക്കുന്നില്ല എന്ന് ഞാൻ ആലോചിച്ചിരുന്നു.. എന്നാൽ ഇന്നലെ ഞാൻ അത്തരത്തിലുള്ള ഒരു സിനിമ കണ്ടു.. അതാണ്* കുഞ്ഞനന്തന്റെ കട..
ആദാമിന്റെ മകൻ അബു എന്ന സലിം അഹമ്മദിന്റെ മുന് ചിത്രം ഞാൻ കണ്ടിരുന്നില്ല. എന്നാൽ ഇവിടെയുള്ള പലരും പുറത്തുള്ള ചിലരും എന്നോട് പറഞ്ഞത് കാലിക പ്രസക്തിയുള്ള ഒരു ലളിതമായ സിനിമ ആണെന്നാണ്. അടൂരിന്റെ പോലെ "അവാർഡ്* സിനിമ" എന്ന പട്ടം കിട്ടിയ സിനിമ അല്ല എന്നാൽ ലളിതമായി കഥ പറയുന്ന കൈയൊപ്പ്* പോലെയുള്ള ഒരു സിനിമ ആയിരിക്കും അതെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.. അത് കൊണ്ട് ഈ സിനിമ കാണാൻ പോവുമ്പോൾ achoochal ഭാര്യയും ഒരു സുഹൃത്തും അവന്റെ ഭാര്യയും ഉണ്ടായിരുന്നു.. അതെനിക്ക് പറ്റിയ ഒരു വല്ല്യ തെറ്റായിരുന്നു എന്ന ഞാൻ വൈകാതെ തിരിച്ചറിഞ്ഞു ഈ പടത്തെ പറ്റി അങ്ങനെ ഒരു പിക്ചർ ഉണ്ടാക്കിയ FK യിലെ സകലരെയും ഞാൻ തിയറ്ററിൽ വെച്ച തെറി പറഞ്ഞു.. കാരണം എന്റെ സുഹൃത്ത്* എന്നത് കേരളത്തിലെ സാദ സിനിമ പ്രേക്ഷകന്റെ പ്രതീകമാണ്. സിനിമ എന്നാൽ entertainer ആവണം എന്ന ചിന്താഗതിക്കാരൻ. പാട്ടും ഹാസ്യവും ഒക്കെ ഉള്ള സിനിമകളെ മാത്രമേ അവർ സിനിമ എന്ന് വിളിക്കൂ.. അല്ലാതെ pace കുറച്ച കൂടുതൽ detail ആയി കഥ പറയുന്ന കുഞ്ഞനന്തന്റെ കട പോലുള്ള സിനിമകൾ അവര്ക്ക് ഡോകുമെന്ററികളാണ്.. കുഞ്ഞനന്തന്റെ കട എന്ന സിനിമ തുടങ്ങി കുഞ്ഞനന്തൻ മൂക്കിലെ രോമം പൊരിക്കുന്ന സീൻ കാണിച്ചപ്പോൾ തന്നെ അവൻ എന്നെ രൂക്ഷമായി ഒന്ന് നോക്കി.. 10 മിനിറ്റ് ആയപ്പോഴേക്കും ഏത് ടൈപ്പ് പടം ആണെന്ന എനിക്കും ബാക്കിയുല്ലവര്ക്കും മനസ്സിലായപ്പോൾ "എന്നോടീ പണി വേണ്ടായിരുന്നു.." എന്ന മട്ടിൽ അവൻ എന്നെ വീണ്ടും നോക്കി. കുറച്ചും കൂടി കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങുകയാണ് കഴിഞ്ഞാൽ വിളിച്ചോ എന്ന പറഞ്ഞു.. അവൻ അതിനു ശേഷം ഉറങ്ങിയോന്നുമില്ല.. പക്ഷെ ഈ സിനിമയിൽ അവനു തീരെ തല്പ്പര്യമില്ലെന്നു ലൈവ് ആയി എന്നെ അറിയിച്ചതായിരുന്നു.. എതാണ്ട് 20 മിനിട്ടായപ്പോൾ എന്റെ better half നോട് ഞാൻ ചോദിച്ചു. പടം എങ്ങനെ എന്ന.. അവള്ക്കിമ്മതിരി പടങ്ങളിൽ തീരെ താല്പ്പര്യമില്ലെന്ന് എനിക്കറിയാമായിരുന്നു.. എന്നാലും ഇനി എങ്ങാനും കുഴപ്പമില്ല എന്ന ബിരിയാണി കിട്ടിയാലോ എന്ന വിചാരിച്ച് വെറുതെ ചോദിച്ചതായിരുന്നു.. ഉടൻ തന്നെ തീരെ പോരാ എന്തിനാ ഇത് പോലത്തെ പടം കാണിക്കാൻ നമ്മളെ ഒക്കെ കൊണ്ട് വന്നതെന്ന് ചോദിച്ചു.. അപ്പോൾ ഞാൻ പറഞ്ഞു "ഈ ടൈപ്പ് പടമാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല".. "ശരിക്കും അറിയാതെ എന്തിനാണ് നമ്മളെയൊക്കെ കൂട്ടിയതു. അവിടെ കിടന്നുരങ്ങുന്നതയിരുന്നു ഇതിനെക്കാൾ നല്ലതെന്നായിരുന്നു അവളുടെ മറുപടി.. എനിക്ക് പിന്നെ അടൂര സ്റ്റൈൽ അല്ലാത്ത എല്ലാ പടങ്ങളും ഇഷ്ട്ടമായിരുന്നത് കൊണ്ട് interesting ആയിരുന്നു.. എന്നാൽ ഇമ്മാതിരി പടങ്ങൾ തീരെ ദഹിക്കാത്ത teams നെ കൂട്ടിയതിന്റെ ഒരു കുറ്റബോധം കാരണവും സുഹൃത്തിന്റെ "എന്നാലും നീ ചതിച്ചല്ലോ" എന്നാ ഭാവവും കാരണം ആദ്യ കുറെ ഭാഗങ്ങളിൽ സിനിമയിൽ മുഴുകാൻ പറ്റാതായി..
ഇനി സിനിമ യിലേക്ക്.. ഒരു fixed pattern ആയിരുന്നു സിനിമക്കുള്ളത്.. കുഞ്ഞനന്തന്റെ കടയെ പരിചയപ്പെടുത്തുന്നു.. ലോകത്തെവിടെയും ഒരു കടക്കു ആ ദേശക്കാരുടെ ഇടയിലുള്ള പ്രസക്തി മനസ്സിലാക്കിക്കൊണ്ടായിരുന്നു തുടക്കവും ഒടുക്കവും.. പിന്നീട് കുഞ്ഞന്തന്റെ സ്വഭാവ രീതിയിലേക്ക് കടക്കുന്നു.. ഏതു ഗുണവും കൂടിപ്പോയാൽ ദോഷം ചെയ്യും.. അങ്ങനെ ഉള്ള ദോഷവും അങ്ങനെ അല്ലാതെയുള്ള ദോഷവും ദോഷങ്ങൾ അല്ലാത്ത ഗുണങ്ങൾ ഒക്കെ ശരിക്കും ഒരു real life man ആണ് കുഞ്ഞനന്തൻ.. ആ സ്വഭാവരീതി മാരുന്നിടത് സിനിമ അവസാനിക്കുന്നു.. എന്നാൽ ഇതിനെക്കാളൊക്കെ ശ്രദ്ധ ആകര്ഷിക്കുന്നത് നമ്മുടെ ഇടയിലെ സ്വാര്തതയെയും അത് നയിക്കുന്ന ഇടുങ്ങിയ ചിന്ത രീതിയെ ഈ സിനിമ കാണിച്ച തരുന്നുണ്ട്. കലാ സംവിധാനതിലായാലും അഭിനയതിലായാലും സൌണ്ട് മിക്സിങ്ങിൽ ആയാലും ചായാഗ്രഹണത്തിൽ ആയാലും എല്ലാറ്റിനും ഉപരി സംവിധാനത്തിൽ ആയാലും ഈ സിനിമ പിന്തുടര്ന്നത് ഇവിടത്തെ സിനിമകളെ അല്ല എന്നത് വളരെ വ്യക്തമാണ്..
ഇതിലും നന്നായി മഴ പെയ്യുന്ന സീൻ വേറൊരു സിനിമയിൽ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.. മണ്*സൂണ്* കൊണ്ട് അനുഗ്രഹീതമായ കേരളത്തിൽ മഴ പെയ്യുംപോലുണ്ടാവുന്ന അനുഭവം ഇതേ പോലെ വ്യക്തമാക്കി തന്ന വേറൊരു പടമില്ല. ഇതെന്റെ കൂടെ വന്നവർ വരെ ഏറ്റു പറഞ്ഞു.. ഒരു സഹനടന്റെ റോൾ എലിക്കു കൊടുത്ത ആശയം ഗംഭീരമാണ്.. ഇതിലെ ഒരു കെരക്ട്ടരിനും ഒരു identity ഉണ്ടായിരുന്നു.. എല്ലാവരും അവരവരുടെ റോൾ ഗംഭീരമാക്കി.. മമ്മൂട്ടി യുടെ മികച്ച 5 കഥാപാത്രങ്ങളിൽ ഒന്നവുമെന്ന് സലിം അഹമ്മദ്* എന്ത് കൊണ്ടാണ് പറഞ്ഞതെന്ൻ സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി.. മികച്ച 5 കഥാപാത്രങ്ങളിൽ ഒന്നാണോ എന്നതുരപ്പില്ല.. എന്നാലും ഇത് മമ്മൂട്ടിക്ക് വരെ ഒരു വ്യത്യസ്ഥാനുഭാവമായിരിക്കണം.. കാരണം മലയാള സിനിമയിൽ സ്വതവേ ഉള്ള രീതിയിലല്ല ഈ സിനിമ എടുത്തിരിക്കുന്നത്.. കുഞ്ഞനന്തന്റെ മാനസിക സന്കീര്ണ്ണത തിയിലൂടെ പോവുന്ന കഥ ആയത് കൊണ്ട് കുഞ്ഞനന്തൻ ആയി അഭിനക്കുന്ന ആള്ക്ക് വലിയൊരു ഉത്തരവാടിതമാനുള്ളത്.. മമ്മൂട്ടി അത് ഉജ്ജ്വലമായി ചെയ്തു.. മമ്മൂട്ടി യുടെ ഭാവാഭിനയത്തിന്റെ കരുത്തിലാണ് ഈ സിനിമ മുന്നോട്ടു കുതിക്കുന്നത്.. interval ന്റെ തൊട്ടു മുമ്പിലുള്ള സീനിൽ ആ മുഖത്തെ ഭാവങ്ങൾ മാറിമറയുന്നത് കാണുന്നത് തന്നെ ഒരു എക്സ്പീരിയൻസ് ആണ്.. അമരത്തിൽ വികാര നൌകയിൽ എന്ന ഗാനത്തിനിടയിൽ ഏതാണ്ട് 10-20 സെക്കാന്റോളം ഭാവാഭിനയം എന്താണെന്ൻ കാണിച്ച കൊടുക്കുന്ന ഒരു tutorial ആക്ടിംഗ് ഉണ്ട്.. അത് കഴിഞ്ഞ് പിന്നെ ഇതിലാണ് മമ്മൂട്ടി എന്നാ നടനിലെ ഭാവാഭിനയം ഇത്രത്തോളം പുറത്തെടുത്തത്.. കണ്ണൂര് ഭാഷ ആദ്യ ചില സീനിൽ perfection ഇല്ലെന്ന് തോന്നിച്ചെങ്കിലും പിന്നെ അതൊക്കെ ചൊല്പ്പിടിയിലാക്കി അദ്ദേഹം.. കുഞ്ഞന്തൻ ആയി അക്ഷരാർത്ഥത്തിൽ ജീവിച്ചു.. മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും ഗംഭീരമായി തോനിയത് ആ ബാർബർ ആയി അഭിനയിച്ച ആളാണ്... അങ്ങനെ ഉള്ള ഒരാളെ മലബാറിൽ എവിടെയും കാണാം. ഇതിലെ കണ്ണൂരിലെ ഏതോ ഒരു ഗ്രാമത്തിലെ കവലയിൽ കാണുന്ന ആള്ക്കാരെ അതെ പോലെ പറിച്ചിട്ട പോലെയായിരുന്നു ഇതിലെ കഥാപാത്രങ്ങൾ.. കുഞ്ഞനന്തനും ഇപ്പോൾ പറഞ്ഞ ബാർബറും അടക്കം.. നൈല ഉഷ തുടക്കക്കാരി എന്ന് തോന്നിപ്പിക്കാത്ത വിധം വളരെ മികച്ച അഭിനയം കാഴ്ച വെച്ചു.. സിദ്ദിഖ് നമ്പ്യരായി ഗംഭീരമായിരുന്നു... ബാലചന്ദ്രമേനോനും തകർത്തു.. lengthy റോൾ അല്ലയിരുന്നുവെങ്കിലും.. മൊത്തത്തിൽ എല്ലാരും മത്സരിച്ചഭിനയിച്ചു.. ഈ സിനിമ ഒരു സാദ സിനിമയല്ല എന്ന തിരിച്ചറിവ് എല്ലാര്ക്കും ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ..
റസൂൽ പൂക്കുട്ടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതിനു മുമ്പ് സൌണ്ട് മിക്സിങ്ങ് ചെയ്തവരെ നാണിപ്പിക്കുന്ന വർക്ക്* ആയിരുന്നു.. ആ ബാർബർ ഇക്ക volleyball കളി കണ്ടു കഴിഞ്ഞു കളിയെ പറ്റി പറയുന്ന രംഗത്തിലെ ബാക്കഗ്രൌണ്ട് സൌണ്ട് ഒക്കെ പൊളിച്ചടുക്കി.. മഴ പെയ്യുന്നത് ഒരു അനുഭവം തന്നെ ആക്കി തന്നു.. മഴ പെയ്യുമ്പോൾ സ്ട്രീറ്റ് ലൈറ്റ് മിന്നിക്കളിക്കുന്ന ആ സീൻ ഒന്ന് മാത്രം മതി സംവിധായകനും കലാസംവിധയകാനും ക്യാമറ മാനും സൌണ്ട് മിക്സെർ ഉം കൂടി ഉള്ള ഈ ടീം ന്റെ കഴിവിനെ കാണിക്കാൻ. ബാക്ക്ഗ്രൌണ്ട മ്യൂസികും ശരറാന്തൽ ഗാനവും ഗംഭീരമായിരുന്നു.. ലോകോത്തര നിലവാരം ഇല്ല എന്ന പറയാൻ പറ്റുന്നത് ആ ഗ്രാഫിക്സ് സീനിനും മാത്രം ആയിരിക്കും.. വേരെതൊരു മലയാള പടവും ആയി തട്ടിച്ചു നോക്കിയാൽ അതും നല്ലത് തന്നെ..
സിനിമയിലെ സംഭാഷങ്ങളൊക്കെ മനസ്സില് തങ്ങുന്നതയിരുന്നു.. അനാവശ്യമായി ഒന്നും തന്നെ ഇല്ല.. മലയാളിത്തമുള്ള സമൂഹത്തോട് ചേർന്ന് നില്ക്കുന്ന മുഴച്ചു നിലക്കാത്ത സംഭാഷണങ്ങൾ..
സിനിമ തുടങ്ങുമ്പോൾ എന്തായിരുന്നു മനസ്സില് ഉണ്ടായിരുന്നു എന്നത് ഒരു മികച്ച ടീമിന്റെ പിൻബലത്തിൽ സ്ക്രീനില കൊണ്ട് വരാൻ സലിം അഹമ്മദിനു സാധിച്ചു എന്ന് വേണം പറയാൻ.. മൊത്തത്തിൽ നേരത്തെ പറഞ്ഞ ചാനൽ ഷോയിൽ കാണിക്കാൻ പറ്റിയ ഒരു മലയാള ചിത്രം ആയി മാറുന്നു ഇത്.. ഒരു ലോകോത്തര മലയാള സിനിമ.. സലിം അഹമ്മദ്*.. take a bow!!!
ഈ സിനിമക്കും അതിന്റെ അണിയറ പ്രവര്തകര്ക്കും കുഞ്ഞനന്തൻ ആയി ജീവിച്ച മമ്മൂട്ടി അടക്കം സ്റ്റേറ്റ് അവാർഡോ നാഷണൽ അവാര്ടോ കിട്ടുമോ എന്നറിയില്ല.. കാരണം ഈ simplified രീതിക്ക്* ഇവിടെ വേണ്ട രീതിയിൽ appreciation കിട്ടുമോ എന്നറിയില്ല.. കരയുകയും രോഷം കൊള്ളൂകയും ഒക്കെ ചെയ്യാത്ത മമ്മൂട്ടിക്ക് അവാർഡ്* കൊടുക്കുമോ എന്നറിയില്ല.. എന്നാൽ ഇന്ത്യ യിൽ നിന്നുള്ള ഓസ്കാർ എൻട്രി ആയി സെലക്ട്* ചെയ്*താൽ മമ്മൂട്ടിക്കടക്കം പ്രതീക്ഷിക്കാൻ വകുപ്പുണ്ട്. (ബെസ്റ്റ് ആക്ടർ in a foreign film എന്നൊരു കാറ്റഗറി ഉണ്ടെങ്കിൽ..) ഇതിൽ നിന്നൊക്കെ കുറെ വര്ഷം കഴിഞ്ഞു പിന്നിലോട്ടു നോക്കിയാൽ മലയാള സിനിമയ്ക്കു പൊൻ തൂവലായി ഈ സിനിമ ഉണ്ടാവും എന്നത് തീര്ച്ചയാണ്.
വാല്ക്കഷണം: നേരത്തെ പ്രതിപാദിച്ച എന്റെ സുഹൃത്ത്* ഈ പടം കണ്ടപ്പോൾ പറഞ്ഞത് വാമനപുരം ബസ്* റൂട്ടി നേക്കാൾ മോശമാണ് ഈ സിനിമ എന്നാണ്..അവനു തിയറ്ററിൽ വെച്ച് ഇതിനു മുമ്പത്തെ ഏറ്റവും മോശം എക്സ്പീരിയൻസ് ആ പടം ആയിരിക്കണം.. ഇത് അതിലും മോശമായി തീര്ന്നിരിക്കണം.. തുടക്കം മുതൽ ഒടുക്കം വരെ ഏതോ ശിക്ഷ പെരുന്നവനെ പോലെ സിനിമ കണ്ട അവനെ കുറ്റം പറയാൻ പറ്റില്ല. ഒറ്റക്കാണ് പോയതെങ്കിൽ 15 മിനിറ്റിൽ ഇറങ്ങിയേനെ എന്ന സമ്മതിക്കുകയും ചെയ്തു..
തിയറ്റർ: പി.വി.എസ് ഫിലിം സിറ്റി
സ്റ്റാറ്റസ്: പടം തുടങ്ങുമ്പോൾ 25%.. തുടങ്ങിക്കഴിഞ്ഞപ്പോൾ 35%.. ഇന്റെർവൽ കഴിഞ്ഞപ്പോൾ 30%.. (ഏകദേശ കണക്കാണ്)
Last edited by classic; 09-06-2013 at 10:50 PM.
Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
The Mega Star & The Best Actor!![]()
Sponsored Links ::::::::::::::::::::Remove adverts | |
Nice detailed and honest review. India Vision program - 24 frames. njan sthiram prekshakan aayirunnu. angane kure B/W European directors+cinema-ye kurichu ariyaan saadhichu.
yes, 24 frames.. Peru anneram ormayil vanilla.. nalla rasam aayirunnu aa pgm.. kurach kaalamaayi Barcelona matches allathe schedule cheyth oru pgm um tv yil kaanaarilla... but ee pgm eppozhenkilum vannu pettal theerunnath vare maattarilla.. interesting films n very good presentation.. cinemayod kurach koodi abhinivesham ullavarkk amruthayirunnirikkanam aa program.. ippo aa paripaadi ille?
Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
The Mega Star & The Best Actor!![]()
thanks all for taking ur time to read this so called review..
Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
The Mega Star & The Best Actor!![]()
thnx annaaa....
Eranjholi moosayede nalla cut und angherkku![]()
thakarppan review
thanks machaa![]()