ithu thanne alle honeybee-2
ജൂനിയര്* ലാലിന്റെ പുതിയ ചിത്രം ഹേയ് ഐആം ടോണി
ആദ്യ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ച പുതുമുഖ സംവിധായകനാണ് ജൂനിയര്* ലാല്*. നടനും സംവിധായകനുമായി അച്ഛന്റെ പാതയില്*ത്തന്നെയാണ് താനുമെന്ന് ഹണീബീയെന്ന ആദ്യ ചിത്രം കൊണ്ടുതന്നെ ജീന്* പോള്* വ്യക്തമാക്കിക്കഴിഞ്ഞു. ഹണീബീയ്ക്ക് രണ്ടാംഭാഗം വേണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെന്നും താനതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും ജീന്* നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ചിത്രത്തിന്റെ പേരുള്*പ്പെടെയുള്ള കാര്യങ്ങള്* സംവിധായകന്* വെളിപ്പെടുത്തിക്കഴിഞ്ഞു. ഹേയ് ഐആം ടോണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യ ചിത്രത്തില്* പ്രധാനവേഷത്തിലെത്തിയ ആസിഫ് അലിതന്നെയാണ് പുതിയചിത്രത്തിലും നായകന്*. ഒപ്പം പിതാവ് ലാലിനും പ്രധാനവേഷം നല്*കുന്നുണ്ട്. ആദ്യ ചിത്രം സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നല്*കിയാണ് ഒരുക്കിയതെങ്കില്* ഈ ചിത്രം ഒരു ത്രില്ലര്* ആയിരിക്കുമെന്നാണ് സൂചനകള്*. ചിത്രത്തില്* ആരായിരിക്കും നായികയെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ജീന്* പുറത്തിവിട്ടിട്ടില്ല.
"ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."
Sponsored Links ::::::::::::::::::::Remove adverts | |
ithu thanne alle honeybee-2
Never argue with stupid people, they will drag you down to their level and then beat you with experience.