
Originally Posted by
wayanadan
രാജാധിരാജ മെഗാഹിറ്റ്, കേരളക്കരയാകെ മമ്മൂട്ടി മാജിക്!
രാജാധിരാജ, മമ്മൂട്ടി, അജയ് വാസുദേവ്, പെരുച്ചാഴി, മോഹന്‍*ലാല്‍*
മമ്മൂട്ടി തരംഗം ആഞ്ഞടിക്കുകയാണ്. ഈ ഓണക്കാലത്ത് തിയേറ്ററുകളെ ഇളക്കിമറിക്കുന്നത് രാജാധിരാജ. തുടക്കം മുതല്‍* അവസാനം വരെ മമ്മൂട്ടി നിറഞ്ഞുനില്*ക്കുന്ന സിനിമ മെഗാഹിറ്റായി മാറുകയാണ്. കളക്ഷനില്‍* ഇതുവരെയുള്ള റെക്കോര്*ഡുകളെല്ലാം രാജ തകര്*ക്കുമെന്നാണ് ബോക്സോഫീസ് റിപ്പോര്*ട്ട്.
ജോഷി, വൈശാഖ്, റോഷന്* ആന്‍*ഡ്രൂസ് തുടങ്ങി മലയാളത്തിലെ സൂപ്പര്‍* ഡയറക്ടര്‍*മാരുടെ അസോസിയേറ്റ് ആയിരുന്ന അജയ് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത സിനിമ വിജയത്തിന്*റെ കാര്യത്തിലും രാജമാണിക്യത്തിന്*റെയും പോക്കിരിരാജയുടെയും പിന്**ഗാമിയാവുകയാണ്. ഓണത്തിരക്കും മഴയുമൊന്നും വകവയ്ക്കാതെ കുടുംബപ്രേക്ഷകര്‍* തിയേറ്ററുകളില്‍* നിറഞ്ഞുകവിയുമ്പോള്* സമീപകാലത്ത് ഒരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത ഇനിഷ്യല്‍* കളക്ഷനാണ് രാജാധിരാജ നേടുന്നത്.
ഒരിടവേളയ്ക്ക് ശേഷം ഉദയ്കൃഷ്ണ - സിബി കെ തോമസിന്*റെ തിരക്കഥയില്‍* മലയാളത്തില്‍* ഒരു വമ്പന്‍* ഹിറ്റുകൂടി സംഭവിക്കുകയാണ്. ഒരു ഔട്ട് ആന്‍*റ് ഔട്ട് മമ്മൂട്ടി ഷോ എന്ന് വിശേഷിപ്പിക്കാവുന്ന രാജാധിരാജ മെഗാസ്റ്റാറിന്*റെ വമ്പന്‍* തിരിച്ചുവരവാണ് സാധ്യമാക്കിയിരിക്കുന്നത്.
മംഗ്ലീഷ് മമ്മൂട്ടിയുടെ തിരിച്ചുവരവിന്*റെ സൂചന നല്*കിയിരുന്നു. ആ സിനിമ ഹിറ്റായെങ്കിലും അതിനുശേഷം വന്ന മുന്നറിയിപ്പ് എന്ന ചിത്രം മമ്മൂട്ടിയിലെ നടന്*റെയും താരത്തിന്*റെയും ഉയിര്*ത്തെഴുന്നേല്*പ്പായിരുന്നു. രാജാധിരാജയോടെ മമ്മൂട്ടി വീണ്ടും വിജയത്തിന്*റെ ട്രാക്കിലെത്തിയിരിക്കുന്നു. ഇനി രാജഭരണം വീണ്ടും ആസ്വദിക്കാം.