Sponsored Links ::::::::::::::::::::Remove adverts | |
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
Sep 5th Raja Dhi Raja by Ann Mega Media after 20days anto vaka adutha release Homely Meals on sep 25th
ആക്ഷൻ കണ്ട് അന്പരന്ന് റായി ലക്ഷ്മി
മമ്മൂട്ടിയുടെ അടുത്ത ചിത്രമായ രാജാധിരാജയിലെ ആക്ഷൻ സീനുകൾ തന്നെ ത്രസിപ്പിച്ചെന്ന് നടി റായി ലക്ഷ്മി. സംഘട്ടന രംഗങ്ങളെല്ലാം മമ്മൂട്ടി ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടപ്പോൾ തനിക്ക് അദ്ദേഹത്തോട് വളരെ മതിപ്പു തോന്നിയെന്നും നടി പറഞ്ഞു. ചിത്രത്തിൽ റായി ലക്ഷ്മിക്ക് മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണുള്ളത്. മമ്മൂട്ടിയോടൊപ്പമുള്ള റായി ലക്ഷ്മിയുടെ നാലാമത്തെ ചിത്രമാണിത്.
തനിക്ക് ഇതുവരെ മലയാളത്തിൽ ലഭിച്ചതിലെ ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലെ രാധയെന്ന കഥാപാത്രമെന്ന് റായിലക്ഷ്മി പറഞ്ഞു. എട്ടു വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയാണ് രാധ.
ഉദയകൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ അജയ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........