
Originally Posted by
MHP369
പത്തു വർഷങ്ങളുടെ വിടവിനും വിരഹത്തിനും
ശേഷം മൊയ്ദീനും കാഞ്ചനയും
ചേന്നമങ്ങലൂരു വെച്ചു കണ്ടു മുട്ടുകയാണ്.
അന്നവർ കുറേ സംസാരിച്ചു... പത്തു വർഷത്തെ
വിശേഷങ്ങൾ പറയാനുണ്ടാകുമല്ലോ......
പിരിയാനായി കാഞ്ചനയെ തോണി
കയറ്റിയ ശേഷം മൊയ്ദീൻ എന്തോ നിലത്തു
നിന്നു കുനിഞ്ഞെടുക്കുന്നത് കാഞ്ചന കണ്ടു...
അതെന്താണെന്ന് അവൾക്ക്
മനസ്സ്സിലായില്ല.. .
.
.
പിന്നീടെപ്പൊഴോ അവരുടെ കത്തെഴുത്തിൽ
കാഞ്ചന ചോദിച്ചു,
" നിങ്ങൾ അന്നെന്തായിരുന്നു കുനിഞ്ഞ്
എടുത്തത് ആ കടവിൽ നിന്ന്?
മൊയ്ദീന്റെ മറുപടി ഇതായിരുന്നു...
.
" നിന്റെ കാലു പതിഞ്ഞ ഒരു പിടി മണ്ണ്...!!!
.
.
.
മരണം വരെ മൊയ്ദീൻ സൂക്ഷിച്ചു വെച്ച ആ
മണ്ണ് അദ്ദേഹത്തിന്റെ ഖബറിൽ
ആരെങ്കിലും ഇട്ടിട്ടുണ്ടാവുമോ?