
Originally Posted by
SAM369
എന്ന് നിന്റെ മൊയ്തീൻ RETROSPECT
■ഇവിടെ ഞാൻ എഴുതുന്നത്*, വായനയിലൂടെയും, കഥകളിലൂടെയും, കാഞ്ചനമാലയുടേയും മൊയ്തീന്റേയും ജീവിതം അറിയുന്നവർക്ക്* വേണ്ടിയാണ്*. വളരെ ചെറിയ ഒരു അവലോകനത്തിനായി, തുടർന്നു വായിക്കാം.
■ഒരു കഥയുടെ ആവിഷ്കാരം എന്ന നിലയിൽ ഇതിനെ കാണാതെ, ഒരു സിനിമയായി മാത്രം കാണുന്നവർക്ക്*, അല്ലെങ്കിൽ, മൊയ്തീന്റേയും കാഞ്ചനയുടേയും ജീവിതകഥ അറിയാത്തവർക്ക്*, തുടർന്ന് വായിക്കാതിരിക്കാം.
■ജീവിതത്തില്* ഒരുമിക്കാൻ കഴിയാതെപോയ കാഞ്ചനമാലയും മൊയ്തീനും അനശ്വര പ്രണയത്തിലെ നായികയും നായകനുമായാണ് ഇന്നും അറിയപ്പെടുന്നത്.
■കഴുത്തില്* താലിവീണില്ലെങ്കിലും ഇപ്പോഴും മൊയ്തീന്റെ വിധവയാണ് 74 കാരിയായ കാഞ്ചനമാല.
Based on 673602's true story
■1960-80 കാലഘട്ടത്തില്*, മലബാറില്* നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ്* ഈ സിനിമ.
■കോഴിക്കോട്* ജില്ലയിലെ മുക്കത്ത്*, 'മുക്കം സുല്*ത്താന്*' എന്ന്* അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്*തീന്* സാഹിബിന്റെ മകന്* മൊയ്*തീനും രാഷ്*ട്രീയ-സാമൂഹ്യ രംഗങ്ങളില്* നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്* അച്യുതന്റെ മകള്* കാഞ്ചനമാലയുമാണ്* ഈ പ്രണയകഥയിലെ നായകനും നായികയും.
■യതാർത്ഥ ജീവിതകഥ പറയുന്ന ഈ ചിത്രത്തില്* കാഞ്ചനമാലയായി പാര്*വ്വതിയും മൊയ്തീനായി പൃഥ്വിയും എത്തുന്നു
■പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ട ഒരു കഥാപാത്രമാണ്* മൊയ്തീൻ. പ്രജാ സോഷ്യലിസ്റ്റ്* പാർട്ടിയുടെ, പ്രതിനിധിയായി, സമർഥനായ ചെറുപ്പക്കാരനായി, കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട്* ചെയ്ത അദ്ദേഹത്തിന്റെ, ഈ ചിത്രത്തിലെ വേഷം, ഒരിക്കലും പ്രേക്ഷകർ മറക്കില്ല.
■പാര്*വ്വതി മേനോന്*: ഞാനടക്കമുള്ള ചിലർക്കെങ്കിലും വെളുത്ത (നിറമുള്ള) പെൺകുട്ടികളേക്കാലും കൂടുതൽ ആകർഷകമായി തോന്നാറുള്ളത്*, അൽപം നിറം കുറവുള്ളവരെ ആയിരിക്കും. ഇരുനിറമുള്ള സുന്ദരിയായ പാർവതി, കാഞ്ചനയായി മാറിയപ്പോൾ, സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല. മരിയാനിലും, ബാംഗ്ലൂർ ഡേയ്സിലും, താനൊരു മികച്ച അഭിനേത്രിയാണെന്ന് തെളിയിച്ച പാർവതിയുടെ കാഞ്ചന, അതിനേക്കാൾ മുകളിലാണ്*.
■സായ്*കുമാർ: വി.പി. ഉണ്ണിമൊയ്*തീന്* സാഹിബ്* എന്ന മുക്കം സുൽത്താനായി, വിവിധ മതങ്ങൾ എന്ന (വിവിധ)പാത്രങ്ങളിൽ നിന്നും ചോറുണ്ണുന്ന, ഒരു തനി കോൺഗ്രസ്സുകാരനും, എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരനായ ഒരു വാപ്പയും, ഒരു മുസ്ലിം നേതാവുമായി, തന്റെ റോൾ ചെയ്തു. ഈ ചിത്രം കണ്ട എന്നെപ്പോലെതന്നെ, നിങ്ങളോരോരുത്തരേയും, ഈ മനുഷ്യൻ ഞെട്ടിക്കുമെന്നുറപ്പ്*.
■ലെന: തനിക്കുകിട്ടുന്ന വേഷമേതായാലും, പെർഫെക്ഷനോടുകൂടി, വർഷങ്ങളായി, ചെയ്യുന്ന നടിയാണല്ലോ ലെന. നായകന്റെ അമ്മയായി, ഒരു കരുത്തുറ്റ സ്ത്രീവേഷം ഗംഭീരമായിരുന്നു.
■ഇപ്പോൾ എല്ലാവർക്കും ഇഷ്ടമുള്ള നടനായ സുധീര്* കരമന, ഈ ചിത്രത്തിൽ ഒരു കമ്യൂണിസ്റ്റ്* പാർട്ടി നേതാവായാണ്* അഭിനയിക്കുന്നതെങ്കിലും, ചിത്രത്തിൽ, ഒരു നാടകരംഗത്ത്*, പ്രിത്വിരാജിനൊപ്പം സ്റ്റേജിൽ പെൺ വേഷത്തിൽ, 'ശാരദാംബരം' എന്നുതുടങ്ങുന്ന (നിരാശ-ചങ്ങമ്പുഴ കൃഷ്ണപ്പിള്ള) ഗാനരംഗത്ത്* നൃത്തം ചെയ്യുന്ന രംഗം, ആരേയും ചിരിപ്പിക്കും.
■ടൊവീനോ തോമസ്: ഒരു കാമുകനായി, സാധാരണക്കാരനായ ചെറുപ്പക്കാരനായി, തന്റെ വേഷം നന്നായി ചെയ്തു.
■ശിവജി ഗുരുവായൂർ, ബാല, സുരഭി, ഇന്ദ്രന്*സ് എന്നിവരും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ചു.
■ വല്ലപ്പോഴും മാത്രം ഹിറ്റ്* ഗാനങ്ങൾ തരുന്ന സംഗീതസംവിധായകൻ എം ജയചന്ദ്രന്*, രണ്ടുഗാനങ്ങൾ ചെയ്തു. രമേഷ് നാരായണനും, രണ്ടുഗാനങ്ങൾ ചെയ്തു.
■ഒരുപാടുപേർ പ്രകീത്തിച്ച, "കണ്ണോണ്ട് മിണ്ടണ്*" എന്നുതുടങ്ങുന്ന ഗാനം ശരാശരിയിൽ മാത്രമൊതുങ്ങിയെങ്കിലും, വിഷ്വലൈസേഷൻ കൊള്ളാം. എം. ജയചന്ദ്രന്റെ മിക്കഗാനങ്ങളുമായും ഈ ഗാനത്തിന്* സാമ്യമുണ്ട്*. റഫീഖ്* അഹമ്മദിന്റെ വരികള്* വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേര്*ന്നാണ് ആലപിച്ചിരിക്കുന്നത്.
■എന്നാൽ, ശ്രേയ ഘോഷാൽ ആലപിച്ച, "കാത്തിരുന്നു കാത്തിരുന്നു" എന്ന ഗാനവും, ചിത്രത്തിന്റെ രണ്ടാം പകുതിയിൽ, പശ്ചാത്തലത്തിൽ കേൾപ്പിക്കുന്ന ഗാനവും ഹൃദയഹാരിയാണ്*.
■ജോമോന്* ടി ജോണാണ് ഛായാഗ്രഹണം. ചിത്രത്തില്* മഴ ഒരു പ്രധാന കഥാപാത്രമായതിനാല്* ജൂൺ മാസമായിരുന്നു, ചിത്രത്തിന്റെ ചിത്രീകരണം ഏറെയും നടന്നത്*. ഓരോ ഫ്രെയിമുകളും അതിമനോഹരം.
■എടുത്തുപറയേണ്ട കാര്യം ഗോപി സുന്ദറിന്റെ BACKGROUND SCORES ആണ്*. തീക്ഷ്ണമായ പ്രണയകഥക്കനുയോജ്യമായ പശ്ചാത്തലസംഗീതം ചിത്രത്തിന്* മാറ്റുകൂട്ടി. റ്റൈറ്റിൽ കാർഡ്* മുതൽ, അത്* നമ്മെ മറ്റൊരു ലോകത്തെത്തിക്കും..
■കാറിന്റെ ഹോൺ മിക്സ്സ്* ചെയ്തുകൊണ്ടുള്ള മുസിക്*, 'വാക്കാണ്* സത്യം' എന്ന് നായകൻ നായികയോട്* പറയുമ്പോഴും, സായ്* കുമാറിനെ കാണിക്കുമ്പോഴും പശ്ചാത്തലത്തിൽ കേൾക്കുന്ന മ്യൂസിക്* അതിമനോഹരമാണ്*.
■കോൺവെന്റുകളിൽ നടക്കുന്ന നീചമായ ചില പ്രവൃത്തികൾ ചിത്രത്തിൽ വ്യക്തമാവുന്നുണ്ട്*.
■2.47 മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം, മഴയുടെ പശ്ചാത്തലത്തിലുള്ള, ഒരതിമനോഹര പ്രണയചിത്രമാണ്*.
■ഇഴച്ചിൽ തെല്ലും ഇല്ലാതെ, മിതമായ വേഗതയിൽ കഥ പറഞ്ഞുപോകുന്ന ഈ ചിത്രം ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കില്ല. ചിത്രത്തിലെ സംഭാഷണങ്ങൾ അമൂല്യമാണ്*. മനസിനെ പിടിച്ചുലച്ച ഈ ചിത്രം കണ്ടിറങ്ങിയപ്പോൾ, ആരും കാണാതെ ഞാൻ മിഴിനീർ തുടച്ചു. ചുറ്റുമിരുന്നവരെ നോക്കുമ്പോൾ അവരിൽ ചിലരും തൂവാലകൊണ്ട്* കണ്ണുതുടക്കുന്നത്* കണ്ടു.
My Rating:
★★★★/★★★★★
■ഒരു ആത്മഹത്യാഭീഷണി:
■വായനകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയം അഭ്രപാളിയില്* കാണാൻ കാത്തിരുന്ന ഞാനടങ്ങുന്ന പലർക്കും വലിയ ഒരു ആഘാതമായിരുന്നു, കാഞ്ചനയുടെ ആത്മഹത്യാഭീഷണി.
■സംവിധായകന്* ആര്* എസ് വിമല്* ആറ് വര്*ഷം തങ്ങളുടെ ജീവിതത്തെ കുറിച്ച് research നടത്തിയെഴുതിയ തിരക്കഥയിൽ, തങ്ങളുടെ ജീവിതവുമായി ബന്ധമില്ലാത്ത പലതും വന്നുചേർന്നിട്ടുണ്ട്* എന്നതായിരുന്നു അതിന്* കാരണം.
■തിരക്കഥയില്* കാഞ്ചനയുടെ വീട്ടുകാരെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും, തങ്ങളുടെ ജിവിതത്തെയോ പ്രണയത്തെയോ കുറിച്ച് (സംവിധായകന്) അറിയാത്ത കാര്യങ്ങള്* എഴുതരുതെന്നും അസത്യങ്ങൾ എഴുതിച്ചേർക്കരുത്* ന്നുമായിരുന്നു കാഞ്ചനയുടെ ആവശ്യം.
■എന്തുതന്നെയായാലും, കേസിൽ ഒത്തുതീപ്പുണ്ടായി.
■എങ്കിൽ, ഒരു സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരം എന്ന നിലയിൽ, സംവിധായകൻ നീതിപാലിച്ചോ?
■ഒരു വാണിജ്യ സിനിമയെന്ന നിലയിൽ, സംവിധായകൻ പ്രേക്ഷകരോട്*, നൂറു ശതമാനം നീതിപുലർത്തി.
■കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയകഥ വായിച്ചോ, കേട്ടോ അറിവുള്ളവർക്കും, ഇല്ലാത്തവർക്കും ഇത്* ഒരു വ്യത്യസ്ത അനുഭവമായിരിക്കും.
■ക്ഷണികവും, മാംസനിബദ്ധവും, ഭൗതികത്വത്തിന്റെ സമ്മർദ്ദത്തിൽ, അടിതെറ്റിവീണതും, വീണേക്കാവുന്നതും, മനുഷ്യസമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക്* വിരുദ്ധവുമായ, കാൽപ്പനികതയിലൂന്നിയ പ്രണയകഥകളിലഭിരമിക്കുന്ന ഏവരും ഒന്നടങ്കം, ഇതാണ്* പ്രണയം, ഇതാണ്* പ്രണയകഥ എന്ന സത്യത്തിന്* അടിവരയിടും