Maneesh Narayanan
2 hrs
കേട്ടതില്* ഏറ്റവും തീവ്രമായ പ്രണയാനുഭവമായിരുന്നു മൊയ്തീന്*-കാഞ്ചനമാല,
ഇടവപ്പാതിക്കൊപ്പം ഇരുവഴിഞ്ഞിപ്പുഴയെടുത്ത മൊയ്തീനും,
ആ പ്രണയത്തിന്റെ നിത്യസ്മാരകമായ ജീവിക്കുന്ന കാഞ്ചനമാലയ്ക്കുമുള്ള ഹൃദയാദരമാണ്
ആര്* എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്*. പൊള്ളക്കഥകളുടെയും പൊള്ളാച്ചിപ്പടപ്പുകളുടെയും മടുപ്പിനിടെ എന്ന് നിന്റെ മൊയ്തീന്* നല്ല പ്രണയചിത്രങ്ങളിലൊന്നിന്റെ പേരാകുന്നു. മൊയ്തീന്*-കാഞ്ചനാമാല പ്രണയം പോലെ തിര മുറിയാതെ തിയറ്ററുകളില്* പെയ്യട്ടെ എന്ന് നിന്റെ മൊയ്തീന്*. ഓരോ സിനിമകള്*ക്കുമൊപ്പം അഭിനേതാവെന്ന നിലയില്* പ്രതീക്ഷ ഉയര്*ത്തുകയാണ് പൃഥ്വിരാജ്. നോട്ട്ബുക്ക് പാര്*വതിയില്* നിന്ന് 9 വര്*ഷത്തിനിപ്പുറം അമ്പരപ്പിക്കുന്ന അഭിനേത്രിയിലേക്ക്. ലെന,ടോവിനോ എന്നീ അഭിനേതാക്കളുടേതുമാണ് ഈ സിനിമ.
അഭിനന്ദനങ്ങള്* Rs Vimal