Innu jaihind tv yil news houril...moideente crew ayirunnu....
Prithvi abinyikkillaenkil ithu cinema akkan sammathikkilla ennu kanjana paranjoo nnn...
Sponsored Links ::::::::::::::::::::Remove adverts | |
എന്ന് നിന്റെ മൊയ്തീനെ വിമര്*ശിച്ച വിടി ബല്*റാമിന് തക്ക മറുപടിയുമായി പൃഥ്വിരാജ്
മികച്ച അഭിപ്രായം നേടി തിയ്യേറ്ററുകളില്‍* പ്രദര്*ശനം തുടരുന്ന സംഭവകഥയായ എന്ന് നിന്റെ മൊയ്തീന്* എന്ന ചിത്രത്തിനെതിരെ വിമര്*ശനം ഉന്നയിച്ച വിടി ബല്*റാം എംഎല്*എയ്ക്ക് മറുപടിയുമായി ചിത്രത്തിലെ നായകന്* പൃഥ്വിരാജ്. മോയ്തീന്റെ ജീവിതത്തെ വെറും പ്രണയത്തിലേക്ക് മാത്രമായി ചുരുക്കിയെന്ന വിടി ബല്*റാമിന്റെ വിമര്*ശനത്തിനാണ് പൃഥ്വിരാജ് മറുപടി പറഞ്ഞത് പ്രശസ്ത സ്വകാര്യ ചാനലിന്റെ ചര്*ച്ചയില്* ആയിരുന്നു. മൊയ്തീന്റെ ജീവിതം വേണമെങ്കില്‍* പത്ത് സിനിമകളാക്കിയെടുക്കാം. ഒരു സിനിമയില്‍* ആ ജീവിതം ഒതുക്കുമ്പോള്‍* ഏത് ആംഗിള്‍* വേണം എന്ന തിരഞ്ഞെടുപ്പ് വേണ്ടിവരും. അതിന് വേണ്ടി ഒരു ചോയ്*സ് ആ ഫിലിം മേക്കറിന് എടുക്കേണ്ടി വരും. ആര്*എസ് വിമല്‍* എന്ന് പറയുന്ന സംവിധായന്* അതിന് വേണ്ടി കോണ്‍*ഷ്യസ് ആയി ഒരു തീരുമാനമെടുക്കുകയായിരുന്നു. അങ്ങനെയാണ് ആ അനശ്വര പ്രണയജീവിതം തെരഞ്ഞെടുത്തത്. മൊയ്തീന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരു കഥാപാത്രത്തെയും ഈ സിനിമയില്‍* പരാമര്*ശിക്കാതെ പോയിട്ടില്ല. വിമര്*ശകരോടൊക്കെ എനിക്ക് ഒരൊറ്റ മറുപടി മാത്രമേ പറയാനുള്ളൂ. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ഒരൊറ്റ സിനിമയില്‍* ഒതുങ്ങുന്നതല്ല.
അതേ സമയം സിനിമയില്‍* വര്*ഗ്ഗീയതയുടെ ഇടപെടല്‍* ഒരുവിധത്തിലും ഉണ്ടായിട്ടില്ല. എന്നാല്‍* അന്നത്തെ കാലഘട്ടത്തില്‍* ഒര മുസ്ലിം യുവാവ് ഹിന്ദുയുവതിയെ പ്രണയിക്കുക എന്നത് വലിയ സംഭവമായിരുന്നു. ഇന്നുപോലും അത് ഒരു സാധാരണ സംഭവമല്ല. ആ സാഹചര്യത്തില്‍* പോലും ഒരു രംഗം പോലും ഈ സിനിമയില്‍* കൂട്ടിച്ചേര്*ത്തിട്ടില്ല. എല്ലാം യാഥാര്*ത്ഥ്യം തന്നെയാണ്. ഉദാഹരണത്തിന് അച്ഛന്* മൊയ്തീനെ കുത്തിയെന്ന കാര്യം. സിനിമ കണ്ടവര്‍*ക്കെല്ലാം സംശയമാണ്. അങ്ങനെ സംഭവിക്കുമോ. എന്നാല്‍* അതൊക്കെ സംഭവിച്ചതാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
നേരത്തെ എന്ന് നിന്റെ മൊയ്തീന്* എന്ന ചിത്രത്തിലെ രാഷ്ട്രീയപരമായ കാര്യങ്ങളിലെ തെറ്റുകള്‍* ചൂണ്ടിക്കാട്ടി വിടി ബല്*റാം എംഎല്*എ രംഗത്തെത്തിയിരുന്നു. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെക്കുറിച്ച് ഞാനഭിപ്രായം പറയുന്നില്ല. അതിപ്പോള്‍* സൈബര്‍* ലോകം കൊണ്ടാടുകയാണല്ലോ. എന്നാല്‍* മൊയ്തീനുമായി ബന്ധപ്പെട്ട് പരാമര്*ശിക്കപ്പെടുന്ന രാഷ്ട്രീയ കാര്യങ്ങളില്‍* തിരക്കഥാകൃത്തിനും സംവിധായകനും ആവശ്യത്തിലേറെ പിശകുകള്‍* പറ്റിയിട്ടുണ്ടെന്ന് പറയാതെ വയ്യ എന്ന് തുടങ്ങുന്ന ഫെയ്*സ്ബുക്ക് കുറിപ്പിലാണ് രാഷ്ട്രീയമായ പിശകുകള്‍* വിടി ബല്*റാം ചൂണ്ടിക്കാട്ടിയത്. നാടകത്തിലൂടെയും മറ്റും മൊയ്തീന്* നടത്തുന്ന സാമൂഹിക ഇടപെടലുകളെ ഒരുമാതിരി കോമാളിവല്*ക്കരിച്ചതിലൂടെ നിസ്വാര്*ത്ഥനും പൊതുകാര്യ പ്രസക്തനുമായ ഒരു രാഷ്ട്രീയ പ്രവര്*ത്തകന്* എന്ന നിലയിലുള്ള ആ വ്യക്തിത്വത്തെ വേണ്ടത്ര തിളക്കത്തോടെ അവതരിപ്പിക്കാനും കഴിയാതെപോയെന്നും ബല്*റാം ചൂണ്ടിക്കാണിക്കുന്നു. ഒരു സംഭവ കഥയെ ആസ്പദമാക്കി പുറത്തുവരുന്ന ചലച്ചിത്രം എന്ന നിലയില്‍* ഇത്തരം കാര്യങ്ങളില്‍* അല്‍*പം കൂടി ഗൃഹപാഠം നന്നായിരുന്നു എന്നഭിപ്രായമുണ്ടെന്നും വിടി പറഞ്ഞിരുന്നു
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........