അപ്പന്* മരിച്ച കാര്യം ഫേസ്ബുക്കില്* കണ്ടിരുന്നു കേട്ടാ, ലൈക്കിട്ടിട്ടുണ്ട്!
ജയസൂര്യ നായകനാകുന്ന ഹാപ്പി ജേര്ണിയുടെ ട്രെയിലര് പുറത്തിറങ്ങി. അന്ധനായ ക്രിക്കറ്ററായാണ് ജയസൂര്യ ചിത്രത്തില് അഭിനിയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിലുള്ള ചില ഡയലോഗുകള് ഇപ്പോള് സോഷ്യല് നെറ്റ്വര്ക്കിംഗ് സെറ്റുകളില് പ്രചരിക്കുകയാണ്. അപ്പന് മരിച്ച കാര്യം ഫേസ്ബുക്കില് കണ്ടിരുന്നു കേട്ടാ, ഞാന് ലൈക്കിട്ടിട്ടുണ്ട്!, കേരളത്തിലെ ആണ്പിള്ളേര്ക്ക് എന്തിനാ ജെട്ടി തുടങ്ങിയ ഡയലോഗുകളാണ് പ്രചരിക്കുന്നത്.
ഫോര്ട്ട് കൊച്ചിയില് നിന്നുള്ള ആരോണ് എന്ന ക്രിക്കറ്ററായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. ഒരു യഥാര്ഥ സംഭവമാണ് സിനിമയായി ചിത്രീകരിക്കുന്നത്. കാഴ്ച ശക്തി നഷ്ടപ്പെട്ട ഒരു യുവാവ് അന്ധര്ക്കുള്ള ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. അപര്ണാ ഗോപിനാഥ് ആണ് ചിത്രത്തിലെ നായിക.
ബോബന് സാമുവല് ഒരുക്കുന്ന ചിത്രത്തില് ലാല്, ലാലു അലക്സ്, വാലു, ലെന, ഇടവേള ബാബു, സുഖദ സുനില് തുടങ്ങിയവരും വേഷമിടുന്നു. അരുണ് ലാലാണ് തിരക്കഥ രചിച്ചിരിക്കുന്നത്.