Thanks JPN.
വൈശാഖിന്*റെ സ്ഥിരം ടൈപ്പ് പടങ്ങളില്* നിന്നും വ്യത്യസ്തമായി തന്നെയാണ് വിശുദ്ധനെ കാണാന്* കഴിഞ്ഞത്. പക്ഷെ അത്
വൈശാഖിന്റെ സംവിധാന മികവും ചാക്കോച്ചന്*, നന്ദു, ലാല്*, മിയ എന്നിവരുടെ മികച്ച പ്രകടനവും കൊണ്ട് മാത്രം ഒതുങ്ങി പോവുന്നു.
കഥയുടെ കുറവ് ഈ സിനിമയെ നന്നായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും വൈശാഖിന്റെ സംവിധാനം കൊണ്ട് ഈ ചിത്രം
അത്രയെങ്കിലും കണ്ടിരിക്കാം. വളരെ സീരിയസ് ആയ പ്രമേയമാണ് ഈ സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ വളരെ ചുരുക്കം ചിലര്*ക്കെങ്കിലും
മാത്രമേ ഈ സിനിമ ഇഷ്ടപ്പെടാന്* സാധ്യത ഉള്ളു. ചാക്കോച്ചന്* എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനം തന്നെ ആണ് വിശുദ്ധനിലേത്.
വളരെ Slow ആയിട്ടാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. ഒരുപാട് Emotional രംഗങ്ങള്* ഉണ്ട് ഈ സിനിമയില്* അത് സത്യം പറഞ്ഞാല്* സിനിമയുടെ
പരസ്യവാചകം പോലെ തന്നെ Hold Your Breath എന്ന രീതിയില്* തന്നെ കണ്ടിരുന്നു പോയി. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു,
എന്നിരുന്നാലും ചില നിരാശകള്* ബാക്കിയാവുന്നു.
ടെക്ക്നിക്കല്* വശം നോക്കിയാല്* ചായാഗ്രഹണവും, എഡിറ്റിങ്ങും, സംഗീതവും, പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ചില കഥാപാത്രങ്ങളെ
വെറുതെ കൊണ്ടിട്ട പോലെ തോന്നി. വില്ലന്* ആയി അഭിനയിച്ച ഹരീഷ് പേരടി നന്നായിരുന്നു. അതുപോലെ തന്നെ ലോക്കേഷനുകളും
സിനിമയോട് നന്നായി യോജിച്ചു നിന്നു. ക്ലൈമാക്സ് മോശം ഒന്നുമല്ല എന്നിരുന്നാലും പെട്ടെന്ന് തീര്*ത്തത് പോലെ തോന്നി.
സിനിമയിലെ സംഭാഷണങ്ങള്* നന്നായിരുന്നു. എത്ര തല്ലിപ്പൊളി തിരക്കഥകള്* കിട്ടിയാലും ഇങ്ങനെ ചില സംവിധായകര്*
ഉണ്ടെങ്കില്* ആ സിനിമ അത്യാവശ്യം കണ്ടിരിക്കാന്* എങ്കിലും കഴിയും. അതില്* ഒരാളാണ് നമ്മുടെ വൈശാഖ് എന്ന് ആദ്യ ചിത്രം കൊണ്ട്
തന്നെ തെളിയിച്ചതാണ്. എന്തായാലും വിശുദ്ധന്* എനിക്കിഷ്ടപ്പെട്ടു. പക്ഷെ വൈശാഖില്* നിന്നും കുറച്ചു കൂടി നല്ല ഒരു പ്രമേയമായിരുന്നു
ഞാന്* പ്രതീക്ഷിച്ചത്.
In my opinion, This movie is for Only Serious movie lovers...
My Rating: 3/5
Sponsored Links ::::::::::::::::::::Remove adverts | |
Thanks JANAPRIYANAYAKAN ....................
Thanks JPN, 3 okke kooduthal alle, 2 is ok
![]()
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
thanxxxxx janapriyaaaaaaaaa
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
thanks JPN..
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..