Thanks Hari
Nice review
അടൂര്* സ്മിത 20%
മലയാള സിനിമയുടെ ചരിത്രം പറഞ്ഞ സെല്ലുലോയിഡിനുശേഷം കമല്* സംവിധാനം ചെയ്ത ചിത്രം നടന്*. നാടക കലാകാരന്മാരുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്* ദേവദാസ് എന്ന കേന്ദ്രകഥാപാത്രത്തെ ജയറാം അവതരിപിച്ചിരിക്കുന്നു. കെ.പി.എ.സി പിളര്*ന്നുണ്ടായ സര്*ഗവേദി എന്ന നാടകകൂട്ടായ്മ അച്ഛന്റെ മരണത്തോടെ ദേവദാസിന് ഏറ്റെടുക്കേണ്ടി വരുന്നു. 1000+ സ്റ്റേജ് കളിച്ച അഗ്നിശലഭം എന്ന നാടകവുമായി യാത്ര തുടരുന്ന സര്*ഗവേദി-യുടെ നിലനില്*പ്പിനായുള്ള പോരാട്ടമാണ് നടനിലുടെ കമല്* അവതരിപ്പിക്കുന്നത്*. നാടക കലാകാരന്മാരുടെ ജീവിതം ഹൃദയസ്പര്*ശിയായി അവതരിപ്പിക്കാന്* കമലിന് സാധിച്ചു. സെല്ലുലോയിഡിനേക്കാള്* മനസ്സിനെ സ്പര്*ശിച്ചത് നടന്* ആണ്...ശ്രമിച്ചാല്* ഇപ്പോഴും മികച്ച ചിത്രങ്ങള്* ഒരുക്കാന്* കഴിയുമെന്ന് തന്റെ സമകാലീന സംവിധായകരെ ഓര്*മപ്പെടുത്താന്* കമലിന് 2 ചിത്രങ്ങളിലുടെ കഴിഞ്ഞു. സാറ്റലൈറ്റ് മാത്രം ലക്*ഷ്യം വെച്ച് പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ചിത്രങ്ങള്* പടച്ചുവിടുന്നവര്*ക്ക് മാറി ചിന്തിക്കുവാനുള്ള അവസരമൊരുക്കുകയാണ് നടന്*...പുതിയ കഥകള്*ക്കായി വിദേശചിത്രങ്ങളെ തേടിപോവേണ്ടതില്ലെന്നു സെല്ലുലോയിഡും നടനും സാക്ഷ്യപെടുത്തുന്നു.എസ്.സുരേഷ് ബാബുവിന്റെ തിരക്കഥ, ഔസേപ്പച്ചന്റെ സംഗീതം, മധു നീലകണ്*ഠന്റെ ചായാഗ്രഹണം എല്ലാം ഒന്നിനൊന്ന് മികച്ചുനില്*ക്കുന്നു... ഹൃദയസ്പര്*ശിയായ ചില സംഭാഷണങ്ങള്* ഒരുക്കാന്* സുരേഷ് ബാബുവിന് കഴിഞ്ഞിട്ടുണ്ട്...ജയറാമിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് നടനിലെ ദേവദാസ്. ഗൌരവമേറിയ വേഷങ്ങളില്* പലപ്പോഴും പാളിപോവാറുള്ള അഭിനയം ഇത്തവണ മികവുറ്റതാക്കാന്* ജയറാമിനായി.. നാടകവേദിയിലെ അംഗങ്ങളായി അഭിനയിച്ചവരെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. കെ.പി.എ.സി.ലളിത മികച്ചൊരു കഥാപാത്രം കൂടി...പി ബാലചന്ദ്രന്* പതിവുപോലെ ഉഗ്രന്* അഭിനയം...മലയാളത്തനിമയുള്ള ചിത്രങ്ങള്* ഇഷ്ടപെടുന്നവര്* തീര്*ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്* നടന്*.....ന്യൂ ജെനെറേഷന്* ചിത്രങ്ങളും മസാല ചിത്രങ്ങളും മാത്രം കണ്ടു കയ്യടിക്കുന്ന മലയാളി പ്രേക്ഷകര്* ഈ ചിത്രത്തെയും അവഗണിച്ചാല്* അത്ഭുദപെടേണ്ടതില്ല...
.
4/5
![]()
Sponsored Links ::::::::::::::::::::Remove adverts | |
thanxxx hariiiiiiiiiiiii
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thanx bro. nice review
KK - 4.5/5 | ARM - 3/5 | Kondal - 1.5/5 | G.O.A.T- 2/5 | Nunakkuzhi - 3/5 | Vaazha 3.5/5 | Stree 2 - 3.5/5
thanks hari...
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com