Page 380 of 787 FirstFirst ... 280330370378379380381382390430480 ... LastLast
Results 3,791 to 3,800 of 7863

Thread: |█|സപ്തമശ്രീ തസ്കരാ: |█| Boxofficil kodikalude van kavarcha...█|

  1. #3791

    Default


    A Review By Saransh Shenoy
    ഞാൻ ഏറെ നാൾ ആയി കാത്തിരുന്ന ചിത്രം ഒടുവിൽ രണ്ട് ദിവസം വൈകി ആണേലും നാട്ടിൽ വന്നു കാണാൻ സാധിച്ചു ...
    ആദ്യമേ ഞാൻ എന്റെ സങ്കടം ഒന്ന് പങ്കുവെക്കട്ടെ .... കഴിഞ്ഞ മാസം ഇറങ്ങിയ മുന്നറിയിപ്പും അപോതീകരിയും... രണ്ടും എനിക്ക് കാണാൻ സാധിചിരുന്നില്ലാ... തട്ടുപൊളിപ്പൻ ചിത്രങ്ങൾ എല്ലാം ഇന്ത്യയിലും വിദേശത്തും ആയി വൻ തോതിൽ റിലീസ് ചെയ്യുമ്പോൾ ഇത്തരം കൊച്ചു നല്ല ചിത്രങ്ങൾ കേരളത്തിൽ മാത്രമായി ഒതുക്കി നിർത്തി പ്രദര്ശിപിക്കുന്നതും അതിലൂടെ കേരളത്തിന്* പുറത്തുള്ള നല്ല മലയാള സിനിമ സ്നേഹികളെ അവഗണിക്കുന്നതും ..ഖേദകരമായ ഒരു പ്രവണതയാണ് ....ഇതിന് അടുത്ത് തന്നെ ഒരു മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ..
    സപ്തമ. ശ്രീ. തസ്കരാ : യും ഈ ഓണകാലത്ത് കേരളത്തിനു പുറത്തുള്ളവർക്ക് അത്തരത്തിൽ ഒരു വലിയ നഷ്ടമാവും ..
    ഞാൻ ഈ ചിത്രത്തിനായി കാത്തിരിക്കാൻ കാരണങ്ങൾ പലതും ആണ് .. അതിൽ ഏറ്റവും പ്രധാനകാരണം .... ഇത് Anil Radhakrishnan Menon എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് എന്നത് തന്നെ ....അദ്ധേഹത്തിന്റെ മികവ് ..എനിക്ക് ഒരുപാട് ഇഷ്ടപെട്ട 'നോര്ത്ത് 24 കാതം' എന്ന അദ്ധേഹത്തിന്റെ ആദ്യ ചിത്രതിലൂടെ തന്നെ കണ്ടു തെളിഞ്ഞതാണ്... വളരെ ലഘുവായ ഒരു വിഷയം കൈകാര്യം ചെയുന്ന കഥ വളരെ അനായാസമായി എല്ലാരേയും രസിപ്പിക്കുന്ന ഒരു രീതിയിൽ അദ്ദേഹത്തിന് അവതരിപ്പിക്കാൻ സാധിച്ചിരുന്നു.. ദേശിയ പുരസ്*കാരം കൂടി ആയപോൾ ...അദ്ധേഹത്തിന്റെ അടുത്ത സിനിമ എന്തായിരിക്കും എന്നൊരു ജിജ്ഞാസ ഉണ്ടായിരുന്നു... ആ ജിജ്ഞാസയെ വളര്ത്തി എടുക്കാൻ ഉദേശിച്ചത് പോലെ ആയിരുന്നു കൌതുകകരമായ ആ പേര് 'സപ്തമ. ശ്രീ തസ്കരാ : '
    ഏഴു ഐശ്വര്യം ഉള്ള കള്ളന്മാർ എന്ന അർഥം വരുന്ന സംസ്കൃത വാചകം ..
    ആ വാചകത്തിലൂടെ കഥയുടെ ഒരു ഏകദേശരൂപം മനസ്സിൽ ഉണ്ടായിരുന്നു ..
    Prithviraj Sukumaran,മലയാളത്തിൽ ഏറ്റവും അദ്ഭുതകരമായ പരിണാമം സംഭവിച്ച നടൻ ആണ്, ആ മാറ്റത്തിനു ഏറ്റവും വലിയ ഖടകം ആയത് സിനിമകൾ തിരഞ്ഞെടുക്കന്നതിൽ അദ്ധേഹത്തിന്റെ സമീപനം ആണ്* ...അതിൽ അദ്ദേഹം ഇപ്പൊ കാണിക്കുന്ന ഏറെ കുറെ കുറ്റമറ്റായ സൂക്ഷമത.. അതുകൊണ്ട് നിര്മിക്കുന്നത് അദ്ധേഹത്തിന്റെ പങ്കാളിത്തമുള്ള August Cinema India Pvt Ltd കൂടി ആകുമ്പോൾ ഒരു മിനിമം ഗാരന്റീ ചിത്രം ആകും എന്ന് ഉറപ്പായിരുന്നു ..
    Sapthamashree Thaskaraha: പറയുന്നത് ഏഴു കള്ളന്മാരുടെ കഥയാണ് ..ഇവര് അവരുടെ കയ്യിലിരിപ്പ് കൊണ്ടോ ചില സാഹചര്യങ്ങൾ കൊണ്ടോ ജയിലിൽ എത്തിപെടുന്നു...തികച്ചും അപരിചിതരായ ഇവര് എന്നാൽ അവിടെ വെച്ച് കണ്ടുമുട്ടുന്നതോടെ ഒരേ ഒരു ലക്ഷ്യവുമായാണ് പുറത്തു വരുന്നത് ...സങ്കീർണതയൊന്നുമില്ലാത്ത കഥയുടെ ഇതിവൃത്തം ട്രേലെരിൽ നിന്ന് തന്നെ മനസ്സിലാക്കുവന്നതാണ് ..എന്നിട്ടും രണ്ടര മണിക്കൂർ ഒരു നിമിഷവും മുഷിപ്പിക്കാതെ നമ്മെ രസിപ്പിച്ച് പിടിചിരുതുന്നതിലാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം...
    കുറെ ഒറ്റവരി നർമവുമായി ആദ്യ ഭാഗത്തിന്റെ ആദ്യ പകുതി നല്ലൊരു മൂടിലെക്ക് കൊണ്ട് വരുന്നു .....തൃശൂർ സ്ലാങ്ങ് കൂടിയാകുമ്പോ പറയണ്ടല്ലോ ..ഒന്ന് മിണ്ടിയാൽ ചിരിച്ച് പോവുന്ന അവസ്ഥയാണ് ....ഇവിടെ Chemban Vinod Jose ,ഒപ്പത്തിനൊപ്പം Neeraj Madhav , Sudheer Karamanaചിരിപ്പിച്ച് കയ്യടി നേടി തകര്ക്കുക്കയാണ് ..കള്ളന്മാരുടെ ഫ്ലാഷ് ബാകുഗളുമായി ആദ്യ ഭാഗത്തിന്റെ രണ്ടാം പകുതി അവസാനിക്കുന്നു..
    രണ്ടാം ഭാഗം മൊത്തത്തിൽ ഒരു ത്രില്ലെർ തന്നെ ..ഇവിടെ Asif Ali അദ്ധേഹത്തിന്റെ കരിയര് ലെ തന്നെ മികച്ച ഒരു മാസ്സ് റോളിൽ തിളങ്ങുന്നു..
    നായകനായ പ്രിത്വിരാജിനു അദ്ധേഹത്തിന്റെ മറ്റു ചിത്രങ്ങൾ വെച്ച നോക്കുമ്പോൾ താരതമ്യേന അത്ര വലിയൊരു കഥാപാത്രം അല്ലെങ്കിലും അത് ഭംഗിയായി ചെയ്തിട്ടുണ്ട്... ...അദ്ധേഹത്തിന്റെ ഇന്നത്തെ താരമൂല്യം വെച്ച് ഏഴു മുഖ്യ കഥാപാത്രങ്ങൾ ഉള്ള....അദ്ദേഹം തന്നെ നിര്മിക്കുന്ന സിനിമയിൽ ഈ കഥാപാത്രം ഏറ്റെടുത്തതിനു ഒരു സല്യൂട്ട്...
    സീനിയർ നടൻ Nedumudi Venu സാറിനെ കുറിച്ച് പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതിലല്ലോ.. Joy Mathew സാറും പതിവ് ശൈലിയിൽ നിന്നും മാറി ..തൃശൂർ സ്ലാങ്ങിൽ വന്നപോളും ..അദ്ധേഹത്തിന്റെ കഥാപാത്രം വീണ്ടും നന്നായി കൈകാര്യം ചെയ്തു.. ഏഴു കള്ളന്മാരുടെ കഥയിൽ പ്രാധാന്യമുള്ള രണ്ട് സ്ത്രീകതാപാത്രങ്ങളെയാണ് Reenu Mathews എന്നിവര് അവതരിപിചിരിക്കുന്നത് .. രീനു മാത്യൂസ്* തന്റെ റോൾ വെടിപ്പായി അഭിനയിച്ചപ്പോൾ Sanusha Santhosh... സകരിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് നേടിയ തന്റെ രണ്ടാമത്തെ സംസ്ഥാന അവാർഡ്* ബഹുമതിക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രത്തിലൂടെ കാഴ്ചയിലെ ബാലനടിയിൽ നിന്ന് രണ്ടാം വരവിലെ..മരുമകനിലെ നായികയിൽ നിന്ന് പക്വതയാര്ന്ന നല്ലൊരു അഭിനെത്രിലെക്കുള്ള ശക്തമായ വളര്ച്ചക്ക് ഒന്നുകൂടി അടിവരയിടുക്കയാണ് ...
    Rex Vijayan റെ പശ്ചാത്തല സംഗീതത്തിനും പാട്ടുകൾക്കും നല്ലൊരു മൂഡ്* സൃഷ്ടിക്കാൻ സാധിച്ചു ...ഏറ്റവും ഇഷ്ടപെട്ടത് കയ്യെത്തും ദൂരത് ..വരികൾ എഴുതിയ Vinaayak Sasikumar നും അഭിനന്ദനങ്ങൾ....
    ഈ കള്ളന്മാരെ വിശ്വസിക്കാം...ഓണത്തിന് ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം തന്നെയാണ് സപ്തമ.ശ്രീ തസ്കരാ : വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാത്ത ഒരു കൊച്ചു നല്ല ചിത്രം ..അവധികാലത്ത് കുട്ടികളും കുടുംബവുമായി തീയറ്ററിൽ തന്നെ പോയി കണ്ട് ആസ്വധിക്കേണ്ട അശ്ലീലമോ ദ്വയാര്ത പ്രയോഗങ്ങളോ ആവര്തനവിരസതയോ യുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങളോ ഇല്ലാത്ത എന്നാൽ കൊടുക്കണ കാശിനു മനസ്സ് നിറയെ രസിപ്പിക്കുന്ന ഒരു തികഞ്ഞ എന്റെർറ്റൈനെർ..
    തൂവാനതുമ്പികൾ ,പ്രാഞ്ചിയെട്ടൻ, പുന്യാളൻ,ഇപ്പോൾ സപ്തമശ്രീയും തൃശൂർ ഉണ്ടോ...പടം ഹിറ്റ്* ആണേ..!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3792
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,394

    Default

    തൃശൂര്* 'രാം ദാസില്*'' സപ്തമ.ശ്രീ തസ്കര : ' കാണാന്* വന്ന സിനിമയുടെ സംവിധായകനും അഭിനേതാക്കളും

    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  4. #3793
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Quote Originally Posted by K K R View Post
    Padam kazhinjappo response engane bhai??
    Nalla Response Aan

  5. Likes K K R liked this post
  6. #3794
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Quote Originally Posted by Gopikrishnan View Post
    calicut sree 7 ticket oppikkan pattumo????
    Quote Originally Posted by Gopikrishnan View Post
    calicut sree online ticket reservation site undo
    7 PM Shw Illa , 10 PM Shw Aan Ullath , Poyal Reserve Cheyyam

  7. #3795
    FK Visitor Fire Of Youth's Avatar
    Join Date
    Oct 2012
    Location
    vadakku
    Posts
    476

    Default

    Fb Status..@
    Now @ ‪#‎Pmna_Savitha‬ For Sapthamashree Thaskaraha: 2nt tym ♡!!

    Heavy Rush Here !!


  8. #3796

    Default

    Quote Originally Posted by National Star View Post
    chemban vinod..
    :inger lijoyude bandhu ano?:
    Second chance..?

  9. #3797
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,486

    Default

    Kannur saritha,sagara innale 2 idathundayirunnu........

  10. #3798
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,745

    Default

    Quote Originally Posted by National Star View Post
    Guruvayoor Devakiyil innum 4 showyum HF aakum...
    Devaki open cheytha time kollamennu thonunnu .. gangster kazhinju pinne house full melam aanu ... bdays,vikramadityan, now saptha

  11. #3799
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Kollam remyayil ninnu bigger dhanya yileku matti...peruchazhi shifted...

  12. #3800
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,266

    Default

    ഓണ ചിത്രങ്ങളിൽ പ്രേക്ഷക അഭിപ്രായം കൊണ്ട് " സപ്തമ.ശ്രീ .തസ്കരാം " മികച്ചു നിൽക്കുന്നു ; തിയേറ്റർ കളക്ഷൻ കൊണ്ട് " രാജാധി രാജാ " മുന്നിട്ട് നിൽക്കുന്നു ... !!!

    കൊച്ചി : ഓണം റിലീസുകളിൽ സപ്തശ്രീ തസ്കര മികച്ച അഭിപ്രായം നേടുന്നു...അടുത്ത ആഴ്ച കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. നോർത്ത് 24 കാതം എന്നാ വിജയ ചിത്രത്തിനു ശേഷം അനിൽ രാധാകൃഷ്ണ മേനോൻ സംവിദാനം ചെയ്ത ചിത്രം ആദ്യ ദിനങ്ങളിൽ പ്രേക്ഷകരിൽ നിന്നും ആദ്യ ദിനങ്ങളിൽ മികച്ച അഭിപ്രായമാണ് നേടിയടുത്തത് . വരുംദിനങ്ങളിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനു സാദിക്കും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കരുതുന്നത് ... !!!

    രാജാധി രാജാ ഓണ ചിത്രങ്ങളിൽ തിയേറ്റർ കളക്ഷനിൽ മുന്നിട്ട് നിൽക്കുന്നു .. ആദ്യ ദിനം കേരളത്തിൽ നിന്നും മാത്രം 99 ലക്ഷം നേടാൻ രാജാധി രാജക്ക് സാദിച്ചു . അടുത്തിടെ മമ്മൂട്ടി ചിത്രങ്ങൾ വിലയിരുത്തുമ്പോൾ രാജാധി രാജാക്ക് മികച്ച ഓപെനിംഗ് നേടാൻ സാധിചിനുണ്ട് . ആകേ 4 ദിവസം കൊണ്ട് രാജാധി രാജാ 4.90 cr നേടാൻ സാദിച്ചിനുണ്ട്. ചിത്രതിന്റെ മുടക്ക് മുതൽ 7.3 cr ആണ് . കേരളത്തിന്* പുറത്തും രാജാധി രാജാ ക്ക് മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുനത് . മിക്ക ഇടങ്ങളിലും ഹൗസ് ഫുൾ ഷോ റിപ്പോർട്ട്* ചെയ്തിനുണ്ട് . ആദ്യ വാരം പിന്നിടുമ്പോൾ മുടക്ക് മുതൽ ലഭിക്കും എന്നാണ് കരുതുന്നത് ... !!!

    പെരുച്ചാഴി ഈ ഓണത്തിന് പ്രേക്ഷകരെ നിരാക്ഷ പെടുത്തിയ ഒരു ചിത്രം . ആദ്യ ദിനം റെക്കോർഡ്* കളക്ഷൻ റിപ്പോർട്ട്* ചെയ്തിരുനഗിലും ചിത്രതിന്റെ നെഗറ്റീവ് റിപ്പോർട്ട്* കാരണം ആദ്യ വാരം പിന്നിടുമ്പോൾ കേരളത്തിൽ നിന്നും 105 തിയേറ്റർ കളിൽ നിന്നായി ചിത്രത്തിന് നേടാൻ കഴിഞ്ഞത് വെറും 4.85 cr മാത്രമാണ് . ഇന്ത്യ മുഴുവൻ 500 ല് പരം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ്* ഓഫീസി ല് വേണ്ടത്ര പ്രകടനം കാഴിച്ച വെക്കാൻ നടന്നില്ല .... 15 cr ബജറ്റ് ഉള്ള ചിത്രം 2 വാരം പിന്നിടുമ്പോൾ 11 cr നേടാൻ ചിത്രത്തിന് സാദിച്ചു എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശ വാദം . പക്ഷെ കേരളത്തിൽ 105 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ 30+ കേന്ദ്രങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത് . ഇതിൽ തന്നേ മനസിലാക്കാം പടത്തിന്റെ അവസ്ഥ അത്ര ദയനീയമെന്ന് ..

    ഭയ്യാ ഭയ്യാ , വെല്ലാളി വീരൻ എന്നിവയാണ് മറ്റ് ഓണ ചിത്രങ്ങൾ .. സംമിശ്ട്ര പ്രതികരണമാണ് ഇരു ചിത്രങ്ങൾക്കും ലഭിക്കുന്നത് ... !!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •