-
03-25-2025, 08:38 PM
#471
ആശാനെ സ്*പെയിനില്*നിന്ന് ഇറക്കി ബ്ലാസ്റ്റേഴ്*സ്; ടീം മുഖ്യപരിശീലകനായി ഡേവിഡ് കാറ്റാലയെ നിയമിച്ചു

കൊച്ചി: സ്പാനിഷ് പരിശീലകന്* ഡേവിഡ് കാറ്റാല കേരളാ ബ്ലാസ്റ്റേഴ്*സിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിതനായി. പുറത്താക്കപ്പെട്ട മികായേല്* സ്റ്റാറേയ്ക്കു പകരക്കാരനായാണ് കാറ്റാലയെത്തുന്നത്. കാറ്റാലയെ മുഖ്യ പരിശീലകനായി നിയമിച്ചതായി ബ്ലാസ്റ്റേഴ്*സ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഒരു വര്*ഷത്തേക്കാണ് കരാര്*.
സൂപ്പര്* കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്*സ് ടീമുമായി ചേരാന്* അദ്ദേഹം ഉടന്* കൊച്ചിയിലെത്തിയേക്കും. സ്*പെയിനിനും സൈപ്രസിനുമായി അഞ്ഞൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്* കളിച്ച ഈ മധ്യനിര പ്രതിരോധ താരം പിന്നീട് കോച്ചിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്* പരിശീലക സേവനമനുഷ്ഠിച്ച ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്*സിലേക്ക് വരുന്നത്.
നിരാശാജനകമായിരുന്നു ബ്ലാസ്റ്റേഴ്*സിന്റെ 2024-25 ഐപിഎല്* സീസണ്*. പ്ലേഓഫ് യോഗ്യതാ മാര്*ക്ക് നേടാനാവാതെ പുറത്തായ ടീം പട്ടികയില്* എട്ടാം സ്ഥാനത്താണ്. 2020-21നുശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്*സ് പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.
-
04-10-2025, 11:59 AM
#472
ബ്ലാസ്റ്റേഴ്സ് കൊച്ചിവിട്ട് കോഴിക്കോട്ടേയ്ക്ക് വരുന്നതിന് പിന്നിലെന്ത്? തട്ടകം മാറൽ സാധ്യമോ?
.jpg?$p=13bebd7&f=16x10&w=852&q=0.8)
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം |
ഇന്ത്യയില്* തന്നെ ഏറ്റവും കൂടുതല്* ആരാധക പിന്തുണയുള്ള ഫുട്*ബോള്* ക്ലബ്ബാണ് കേരള ബ്ലാസ്*റ്റേഴ്*സ്. 11-ാം സീസണിലേക്ക് കടന്ന ഐഎസ്എല്ലില്*, പക്ഷേ, ആരാധകരുടെ ഈ മഞ്ഞപ്പടയ്ക്ക് ഒരു കിരീടം പോലും നേടാന്* സാധിച്ചിട്ടില്ല. 2014, 2016, 2021-22 സീസണുകളില്* റണ്ണറപ്പുകളായത് മാത്രമാണ് കൊമ്പന്*മാര്*ക്ക് പെരുമയോടെ പറയാനാകുന്നത്. എന്നാല്* കിരീടമില്ലെന്നത് മാത്രമല്ല ആരാധകര്*ക്ക് അഭിമാനിക്കാവുന്ന പ്രകടനം പോലും കാഴ്ചവെയ്ക്കാന്* സാധിക്കാതെയാണ് സമീപകാലത്തെ ബ്ലാസ്റ്റേഴ്*സിന്റെ പോക്ക്. ക്ലബ്ബിന്റെ പ്രകടനത്തില്* ആരാധകര്* 'ഹാപ്പി' അല്ലാതായിട്ട് കാലംകുറച്ചായി. തുടര്*ച്ചയായ മൂന്ന് സീസണുകളില്* പ്ലേ ഓഫ് കളിച്ച ടീമിന് ഇത്തവണ അതിനും സാധിച്ചില്ല. ഇത്തവണത്തെ സീസണില്* കാര്യങ്ങള്* കുറേക്കൂടി മോശമായിരുന്നു. ക്ലബ്ബിന്റെ ആരാധകര്*ക്കിടയില്* വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന ഇവാന്* വുകോമനോവിച്ചിനു പകരം ഇത്തവണയെത്തിയ മികേല്* സ്റ്റാറേയ്ക്ക് ഒരു സീസണ്* പൂര്*ണമായി തുടരാൻ പോലും സാധിച്ചില്ല. ആദ്യ 12 കളികളില്* ഏഴും തോറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് ക്ലബ്ബ് പോകുമെന്ന ഘട്ടത്തിലാണ് മാനേജ്*മെന്റ് സ്റ്റാറേയെ പുറത്താക്കുന്നതും പകരം ടി.ജി പുരുഷോത്തമനെ ചുമതലയേല്*പ്പിക്കുന്നതും. സ്റ്റാറേ പോയ ശേഷമുള്ള 12 കളികളില്* അഞ്ചു ജയം നേടാന്* സാധിച്ചതാണ് ക്ലബ്ബിന്റെ മുഖം രക്ഷിച്ചത്.
എന്നാല്* ഇപ്പോള്* ബ്ലാസ്*റ്റേഴ്*സിന്റെ ആരാധകര്*ക്കിടയില്* ചര്*ച്ചാവിഷയമാക്കുന്നത് ഏപ്രില്* മൂന്നാം തീയതി പുതിയ പരിശീലകന്* ഡേവിഡ് കാറ്റാലയെ ഔദ്യോഗികമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള വാര്*ത്താസമ്മേളനമാണ്. അതില്* ക്ലബ്ബ് സിഇഒ അഭീക് ചാറ്റര്*ജി നടത്തിയ ഒരു വെളിപ്പെടുത്തല്* മലബാറിലെ ഫുട്*ബോള്* ആരാധകര്*ക്ക് ഏറെ സന്തോഷം നല്*കുന്നതായിരുന്നു. ഐഎസ്എല്ലിലെ ബ്ലാസ്*റ്റേഴ്*സിന്റെ ചില മത്സരങ്ങള്* കോഴിക്കോട്ട് നടത്തുന്ന കാര്യം ക്ലബ്ബ് പരിഗണിക്കുന്നുണ്ടെന്നായിരുന്നു ആ വെളിപ്പെടുത്തല്*. ഇതോടെ കോഴിക്കോട്ടെ ഫുട്*ബോള്* ആരാധകര്* ആവേശത്തിലായി. കളി കാണാനെത്തുന്നവരുടെ സൗകര്യംകൂടി പരിഗണിച്ചാണ് ഇത്തരമൊരു നീക്കമെന്നായിരുന്നു അഭീക് ചാറ്റര്*ജി പറഞ്ഞത്. മത്സരങ്ങള്* പൂര്*ണമായും കോഴിക്കോട്ടേക്ക് മാറ്റാനല്ല ഉദ്ദേശിക്കുന്നത്. ചില കളികള്* മാത്രം നടത്താനാണ് പദ്ധതി. ക്ലബ്ബിന്റെ ആസ്ഥാനം കൊച്ചിയില്*നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയേക്കുമെന്ന തരത്തില്* നേരത്തേ റിപ്പോര്*ട്ടുകള്* വന്നിരുന്നു. എന്നാല്*, അത്തരം കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ലെന്ന് ക്ലബ്ബ് മാനേജ്മെന്റ് തന്നെ വ്യക്തമാക്കിയിരുന്നു.
.jpg?$p=743ac58&w=852&q=0.8)
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം |
ആസ്ഥാനം കൊച്ചിയില്* നിലനിര്*ത്തി കോഴിക്കോട് കോര്*പ്പറേഷന്* സ്റ്റേഡിയത്തെക്കൂടി ഹോം ഗ്രൗണ്ടായി പരിഗണിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. നിലവില്* കൊച്ചിയിലാണ് മത്സരം നടക്കുന്നതെങ്കിലും കാണികളില്* സിംഹഭാഗവും മലബാറില്* നിന്നുള്ളവരാണ്. മലബാറിന്റെ ഫുട്ബോള്* ഭ്രാന്തും ബ്ലാസ്റ്റേഴ്സിന്റെ മനസിളക്കിയിരിക്കാം. കൊച്ചി കലൂര്* സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടേയും കോര്*പ്പറേഷന്റേയും നിസ്സഹകരണവും ബ്ലാസ്റ്റേഴ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളും നികുതി വിഷയത്തിലെ പ്രശ്നങ്ങളും കാരണം ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നാഗ്ജി ട്രോഫിയുടെ കാലത്തിനുശേഷം നഷ്ടമായ കോഴിക്കോടിന്റെ ഫുട്ബോള്* പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള അവസരമായിട്ടാണ് ജില്ലാ ഫുട്ബോള്* അസോസിയേഷന്* ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കത്തെ കാണുന്നത്. ലക്ഷങ്ങളുടെ വരുമാനം ലഭിക്കുമെന്നതിനാല്* കോഴിക്കോട് കോര്*പ്പറേഷനും ഈ നീക്കം പ്രോത്സാഹിപ്പിക്കാനാണ് സാധ്യത.
മഞ്ഞയണിയുമോ കോഴിക്കോട്?
കോഴിക്കോട് കോര്*പ്പറേഷന്* സ്റ്റേഡിയത്തില്* നിലവില്* ഐഎസ്എല്* മത്സരങ്ങള്* നടത്താന്* പ്രായോഗിക തടസങ്ങളുണ്ട്. സൂപ്പര്* ലീഗ് അധികൃതരുടെ അനുമതിയും ലീഗ് നിഷ്*കര്*ഷിക്കുന്ന തരത്തിലുള്ള വിപുലമായ സംവിധാനങ്ങളും ഇവിടെ ആവശ്യമാണ്. 2023-ലെ സൂപ്പര്* കപ്പിന് വേദിയായ കോര്*പ്പറേഷന്* സ്റ്റേഡിയത്തില്* ബ്ലാസ്റ്റേഴ്*സ് മൂന്ന് മത്സരങ്ങള്* കളിച്ചിരുന്നു. മത്സരങ്ങള്*ക്ക് കോഴിക്കോട് വേദിയായി പരിഗണിക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്*സ് പ്രതിനിധികള്* കോഴിക്കോട്ടെത്തി ജില്ലാ ഫുട്*ബോള്* അസോസിയേഷന്* ഭാരവാഹികളുമായി ചര്*ച്ച നടത്തിയിരുന്നു. അനൗദ്യോഗിക സന്ദര്*ശനമായിരുന്നു ഇതെന്നാണ് ലഭിക്കുന്ന വിവരം. കോര്*പ്പറേഷന്* സ്റ്റേഡിയവും ഈ സംഘം സന്ദര്*ശിച്ചിരുന്നു. സ്*റ്റേഡിയത്തിലെ സൗകര്യങ്ങള്* മുഴുവന്* അസോസിയേഷന്* പ്രതിനിധികള്*, ബ്ലാസ്റ്റേഴ്*സ് സംഘത്തെ കാണിച്ചുകൊടുത്തു. സ്റ്റേഡിയത്തിലെ നിലവിലുള്ള സൗകര്യത്തില്* ഐഎസ്എല്* മത്സരം സാധ്യമല്ല. അതിനാല്* അടിസ്ഥാന സൗകര്യങ്ങളിലടക്കം മാറ്റങ്ങള്* ആവശ്യമാണ്. ഐഎസ്എല്* നിലവാരത്തിന് ഒട്ടും യോജിക്കുന്ന ടര്*ഫ് അല്ല ഇപ്പോള്* സ്*റ്റേഡിയത്തിലുള്ളത്. ബ്ലാസ്*റ്റേഴ്*സ് താത്പര്യം കാണിച്ചതോടെ ഈ സീസണ്* കഴിയുമ്പോള്* ഫുട്*ബോള്* ടര്*ഫ് ഒന്നടങ്കം മാറ്റി പുതിയത് നിര്*മിക്കാനാണ് കേരള ഫുട്*ബോള്* അസോസിയേഷന്* (കെഎഫ്എ) ആലോചിക്കുന്നത്. ഇക്കാര്യത്തില്* ഏകദേശം തീരുമാനമായതായി അസോസിയേഷന്* പ്രതിനിധികളിലൊരാള്* പറഞ്ഞു. കോര്*പ്പറേഷന്* സ്റ്റേഡിയതിന്റെ ചുമതല നിലവില്* കെഎഫ്എയ്ക്കാണ്. സ്റ്റേഡിയത്തിന്റെ നിര്*മാണ പ്രവൃത്തികള്* നടത്തുന്നതും കെഎഫ്എ തന്നെ. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഫുട്*ബോള്* അസോസിയേഷന്* (കെഡിഎഫ്എ) മുന്*കൈ എടുത്ത് പുതിയ കുഴല്*ക്കിണര്* കുഴിച്ചിട്ടുണ്ട്. ഗ്രൗണ്ട് നനയ്ക്കാനുള്ള സംവിധാനങ്ങളെല്ലാം വിപുലപ്പെടുത്തി. ഗ്രൗണ്ടിന്റെ പരിപാലനവും കെഡിഎഫ്എ ആണ് നടത്തുന്നത്. ഐഎസ്എല്* നിലവാരത്തിനനുസരിച്ച് ഗ്രൗണ്ടിലെ ടര്*ഫ് പൂര്*ണമായും മാറ്റിപ്പണിയണം. നിലവിലെ ടര്*ഫില്* പുല്ലിൽ കളകളാണ് കൂടുതലുള്ളത്. പുറമേനിന്നു കാണുമ്പോള്* ടര്*ഫില്* നിറയെ പച്ചപ്പാണെങ്കിലും ഒരു നല്ല മത്സരം കളിക്കാനുള്ള നിലവാരത്തിലല്ല ഇതുള്ളതെന്ന് കെഡിഎഫ്എ ഭാരവാഹികളില്* ഒരാള്* മാതൃഭൂമി ഡോട്ട്*കോമിനോട് പറഞ്ഞു. ഇവിടെ 10 ശതമാനം പോലും നല്ല പുല്ലില്ല. ഡ്രസ്സിങ് റൂം അടക്കമുള്ള ബാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം തൃപ്തികരമാണ്. കഴിഞ്ഞ സൂപ്പര്* ലീഗ് കേരള ടൂര്*ണമെന്റിനു മുമ്പായാണ് ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിലുണ്ടായിരുന്ന ഹാലൊജന്* ഫ്*ളഡ്*ലൈറ്റുകള്*ക്ക് പകരം എല്*ഇഡി ഫ്*ളഡ്*ലൈറ്റുകള്* സ്ഥാപിച്ചത്. ഹാലൊജന്* ലൈറ്റുകള്* വെള്ളം കയറി വേഗത്തില്* കേടാകാറുണ്ട്. മുമ്പ് ഐ ലീഗ് മത്സരങ്ങള്*ക്കിടെ ഇവിടെ ഫ്*ളഡ്*ലൈറ്റുകള്* പണിമുടക്കിയിരുന്നു. ഹാലൊജന്* ലൈറ്റായിരുന്നപ്പോള്* ഒരു ഫ്*ളഡ്*ലൈറ്റ് ടവര്* പ്രവര്*ത്തിക്കാന്* 250 കെവിയുടെ ജനറേറ്റര്* വേണ്ടിയിരുന്നു. അത് എല്*ഇഡി ആക്കിയതോടെ ഒരു ഫ്*ളഡ്*ലൈറ്റ് ടവര്* പ്രവര്*ത്തിക്കാന്* 125 കെവിയുടെ ജനറേറ്റര്* മതിയെന്ന നിലയിലെത്തി കാര്യങ്ങള്*. 2023 മാര്*ച്ചില്* സൂപ്പര്* ലീഗ് കേരള പ്രോജക്റ്റിന്റെ ഭാഗമായാണ് ഫ്*ളഡ്*ലൈറ്റുകള്* കെഎഫ്എ മുന്*കൈ എടുത്ത് മാറ്റിയത്. ഫ്*ളഡ്*ലൈറ്റിന്റെ വെളിച്ചം 1500-നും 2000-നും ഇടയില്* ലക്*സ് (lux) ഉണ്ടെങ്കില്* മാത്രമേ ഇവിടെ എച്ച്ഡി ബ്രോഡ്കാസ്റ്റിങ് സാധിക്കൂ. നിലവിലെ കോര്*പ്പറേഷന്* സ്റ്റേഡിയത്തിലെ ഫ്*ളഡ്*ലൈറ്റ് ലക്*സ് 2300 ആണ്. അതായത് ഫ്*ളഡ്*ലൈറ്റിന്റെ കാര്യത്തില്* ഇവിടെ ആശങ്കകളൊന്നും ഇല്ലെന്നര്*ഥം. കോര്*പ്പറേഷനില്* നിന്ന് അനുമതി വാങ്ങിയാണ് നാല് ഫ്*ളഡ്*ലൈറ്റ് ടവറുകള്*ക്ക് മുകളിലെ ബള്*ബുകള്* എല്*ഇഡി ആക്കിയത്. ഒരു കോടി 75 ലക്ഷം രൂപയോളമായിരുന്നു ഇതിനു വേണ്ടിവന്ന ചെലവെന്ന് ജില്ലാ ഫുട്ബോള്* അസോസിയേഷന്* സെക്രട്ടറി കെ. ഷാജേഷ് മാതൃഭൂമി ഡോട്ട്*കോമിനോട് പറഞ്ഞു. കെഎഫ്എ ആണ് ഈ തുക ചെലവഴിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് ടീം |
സീറ്റിങ്ങിന് അനുബന്ധമായി റൂഫിങ് നടത്തുകയാണ് സ്റ്റേഡിയത്തില്* നടപ്പാക്കേണ്ട പ്രധാന പ്രവൃത്തി. ഇതെല്ലാം കെഎഫ്എ തന്നെ ചെയ്*തോളാമെന്ന ഒരു പ്രൊപ്പോസല്* കെഡിഎഫ്എ ഉടന്* തന്നെ കോര്*പ്പറേഷന് സമര്*പ്പിക്കും. കോര്*പ്പറേഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്* ഉടന്* തന്നെ ആ പ്രവൃത്തിയും ആരംഭിക്കും. കോഴിക്കോട് കോര്*പ്പറേഷന്* സ്റ്റേഡിയത്തില്* മത്സരം നടത്താന്* ബ്ലാസ്റ്റേഴ്*സ് അധികൃതര്* ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങള്* വരുത്താന്* തയ്യാറാണെന്ന് കെഎഫ്എ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിനിധികളിലൊരാള്* പറഞ്ഞു. ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരം നടത്താന്* സാധിക്കുന്ന നിലയിലേക്ക് സ്റ്റേഡിയത്തെ മാറ്റിയെടുക്കും. ആ മാറ്റങ്ങള്* കെഎഫ്എ ചെയ്യും.
നിലവിലുള്ള വിവിഐപി പവലിയന്*, ഗ്രൗണ്ടില്* നിന്ന് കുറച്ചധികം ദൂരത്തിലാണ്. അതിനാല്* തന്നെ ഈ വിവിഐപി പവലിയന്* ഗ്രൗണ്ടിന് കുറച്ചുകൂടി അടുത്തേക്ക് മാറ്റി നിര്*മിക്കാമെന്ന പ്രൊപ്പോസല്* കൂടി കെഡിഎഫ്എ, ബ്ലാസ്റ്റേഴ്*സിനു മുന്നില്*വെച്ചിട്ടുണ്ട്. പവലിയന്* സ്റ്റീല്* സ്ട്രക്ച്ചറിലാകും മുന്നിലേക്ക് മാറ്റിപ്പണിയുക. അതിനു മുകളിലുള്ള വിഐപി മുറികളെല്ലാം എസിയാക്കുകയും ചെയ്യും. നിലവിലുള്ള വിവിഐപി പവലിയന്* പാര്*ക്കിങ് പ്ലാസയാക്കാനുമാണ് അസോസിയേഷന്* ഉദ്ദേശിക്കുന്നത്. എല്ലാം ശരിയായി വന്നാല്* അടുത്ത ഐഎസ്എല്* സീസണില്* ബ്ലാസ്*റ്റേഴ്*സിന്റെ പകുതി മത്സരങ്ങളെങ്കിലും കോഴിക്കോട്ട് സംഘടിപ്പിക്കാന്* സാധിക്കുമെന്നാണ് കെഡിഎഫ്എയുടെ വിശ്വാസം. അനുമതി ലഭിച്ചാല്* സ്റ്റേഡിയത്തിലെ ടര്*ഫ് മാറ്റി നിര്*മിക്കാന്* 90 ദിവസം മതി.
നിലവില്* 30,000 മുതല്* 35,000 ആളുകളെ ഉള്*ക്കൊള്ളാനുള്ള ശേഷിയാണ് കോര്*പ്പറേഷന്* സ്റ്റേഡിയത്തിനുള്ളത്. പുതിയ സൗകര്യങ്ങളൊരുങ്ങുമ്പോള്* ഇരിപ്പിടത്തിന്റെ കാര്യത്തിലും മാറ്റങ്ങള്* വരുത്തേണ്ടതുണ്ട്. ഫിഫ ചട്ടമനുസരിച്ച് കളി കാണാനെത്തുന്ന ഒരാള്*ക്ക് ഇരിക്കാന്* 50 സെ.മീ സ്ഥലം വേണം. ഇതനുസരിച്ചായിരിക്കണം ഇരിപ്പിടം തയ്യാറാക്കേണ്ടത്. തയ്യാറെടുപ്പുകളെല്ലാം പൂര്*ത്തിയായ ശേഷം ഇന്ത്യന്* സൂപ്പര്* ലീഗിന്റെ സംഘാടകരായ ഫുട്*ബോള്* സ്*പോര്*ട്*സ് ഡെവലപ്*മെന്റ് ലിമിറ്റഡ് കോര്*പ്പറേഷന്* സ്റ്റേഡിയത്തിന് അംഗീകാരം നല്*കുകയും വേണം.
താരങ്ങള്*ക്കും ഒഫീഷ്യല്*സിനും താമസിക്കാന്* കോര്*പ്പറേഷന്* സ്റ്റേഡിയത്തിന്റെ അടുത്ത് മികച്ച ഹോട്ടലുകളുള്ളതും സൗകര്യമാണ്. സ്റ്റേഡിയത്തില്* നിന്ന് മൂന്ന് കിലോമീറ്ററിനുള്ളില്* തന്നെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള മൂന്ന് ഹോട്ടലുകളുണ്ട്. കോഴിക്കോട് മെഡിക്കല്* കോളേജ് ഗ്രൗണ്ട്, ദേവഗിരി കോളേജ് ഗ്രൗണ്ട്, യൂണിവേഴ്*സിറ്റി സ്റ്റേഡിയം എന്നിവ പരിശീലന ഗ്രൗണ്ടുകളായും ഉപയോഗിക്കാം. സ്റ്റേഡിയത്തില്* നിന്ന് എട്ടു കിലോമീറ്ററിനുള്ളിലാണ് മെഡിക്കല്* കോളേജ്, ദേവഗിരി കോളേജ് ഗ്രൗണ്ടുകള്*. യാത്രാസമയം വളരെ കുറവ്.
വാഹന പാര്*ക്കിങ്ങാണ് കോഴിക്കോട് കോര്*പ്പറേഷന്* സ്റ്റേഡിയം നേരിടാന്* പോകുന്ന വലിയ വെല്ലുവിളി. നഗരഹൃദയത്തിലാണ് സ്*റ്റേഡിയം എന്നതിനാല്* മത്സരം നടക്കുന്ന ദിവസങ്ങളിലെ വാഹനബാഹുല്യം എങ്ങനെ നിയന്ത്രിക്കും എന്നതില്* വലിയ ഇടപെടല്* തന്നെ ആവശ്യമാണ്. ഇപ്പോള്* തന്നെ രാഷ്ട്രീയ പാര്*ട്ടികളുടെ സമ്മേളനങ്ങളും മറ്റും നടന്നാല്* കോഴിക്കോട് നഗരം മണിക്കൂറുകളോളം സ്തംഭിക്കും. കാറുകളും ഇരുചക്ര വാഹനങ്ങളും പാര്*ക്ക് ചെയ്യാന്* ആവശ്യമായ സ്ഥലം സ്റ്റേഡിയത്തിനു പുറത്തോ സമീപ പ്രദേശത്തോ ഇല്ല എന്നതാണ് വസ്തുത. നിലവില്* കോര്*പ്പറേഷന്* സ്റ്റേഡിയത്തിലെ അണ്ടര്* ഗ്രൗണ്ട് പാര്*ക്കിങ്ങില്* വെള്ളം കയറുന്നത് പതിവാണ്. ഇവിടെ സ്ഥലവും കുറവാണ്.
2024 നവംബറില്* ഇവിടെ നടന്ന കാലിക്കറ്റ് എഫ്*സി - ഫോഴ്സ കൊച്ചി സൂപ്പര്* ലീഗ് കേരള ഫൈനല്* കാണാനെത്തിയത് റെക്കോഡ് കാണികളായിരുന്നു. അന്ന് 35,672 പേര്* എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ സീസണില്* ഏറ്റവും കൂടുതല്* ആളുകള്* സ്റ്റേഡിയത്തില്* വന്നുകണ്ട മത്സരമെന്ന റെക്കോഡും ഇതിനുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്*സ്-ബെംഗളൂരു എഫ്.സി. മത്സരം കാണാന്* കൊച്ചിയിലെ നെഹ്*റു സ്റ്റേഡിയത്തിലെത്തിയത് 34,940 പേരാണ്. ഇതുപ്രകാരം ഐ.എസ്.എല്ലിനെ മറികടക്കുന്ന പ്രകടനമാണ് സൂപ്പര്* ലീഗ് കേരള പ്രഥമ സീസണില്*ത്തന്നെ നടത്തിയത്. കാണികളുടെ ഈ കണക്കാണ് ബ്ലാസ്റ്റേഴ്സിനെ ഒരുപക്ഷേ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
എന്തുകൊണ്ട് കോഴിക്കോട്?
നിലവില്* കൊച്ചിയില്* ബ്ലാസ്*റ്റേഴ്*സിന്റെ കളി കാണാനെത്തുന്ന വലിയൊരു വിഭാഗം മലബാറില്* നിന്നുള്ളവരാണ്. കേരളത്തില്* ഫുട്*ബോള്* ഭ്രാന്തിന് പേരുകേട്ട കോഴിക്കോട്ടെയും മലപ്പുറത്തെയും ഫുട്*ബോള്* ആരാധകരുടെ വലയത്തിലേക്ക് ബ്ലാസ്*റ്റേഴ്*സിനെ അടുപ്പിക്കുക എന്നതാണ് ഈ നീക്കത്തിനു പിന്നിലെ പ്രധാന ഉദ്ദേശമെന്ന് ക്ലബ്ബ് അധികൃതര്* മാതൃഭൂമി ഡോട്ട്*കോമിനോട് പ്രതികരിച്ചു. ആരാധകരുടെ ആവശ്യങ്ങള്* പരിഗണിച്ചാണ് കോഴിക്കോടിനെയും വേദിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അവര്* കൂട്ടിച്ചേര്*ത്തു. കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ മോശം പ്രകടനം ടീമിന്റെ ആരാധക പിന്തുണയ്ക്ക് വലിയ കോട്ടംവരുത്തിയിരുന്നു. ക്ലബ് മാനേജ്മെന്റും ആരാധകക്കൂട്ടമായ മഞ്ഞപ്പടയും തമ്മില്* പ്രശ്*നങ്ങളുണ്ടായിരുന്നു. ബഹിഷ്*കരണം വരെ നടന്നു. ഇത്തരം പ്രതിഷേധങ്ങളും മത്സരങ്ങള്* കോഴിക്കോട്ടേക്കു കൂടി മാറ്റാന്* ക്ലബ്ബിനെ പ്രേരിപ്പിച്ചിരിക്കാം.
കൊച്ചിയിലെ മത്സര നടത്തിപ്പിനുള്ള ഉയര്*ന്ന ചെലവും ക്ലബ്ബിന്റെ ഈ നീക്കത്തിനു പിന്നിലുണ്ട് എന്നാണ് അറിയുന്നത്. കൊച്ചിയിൽ ഒരു മത്സരം നടത്താനായി 40-45 ലക്ഷം രൂപയാണ് ക്ലബ്ബ് മാനേജ്*മെന്റിന് ചെലവ് വരുന്നത്. സ്റ്റേഡിയം വാടക, കോര്*പ്പറേഷന്* നികുതി, സുരക്ഷാ ചെലവ് തുടങ്ങിയവയടക്കമാണിത്. എന്നാല്* ടിക്കറ്റ് വില്*പ്പനയിലൂടെ ഈ ചെലവിന്റെ പകുതി പോലും കണ്ടെത്താന്* സാധിക്കുന്നില്ലെന്നാണ് ക്ലബ്ബ് പറയുന്നത്. കലൂര്* സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎയുമായും കൊച്ചി കോര്*പ്പറേഷനുമായും ദീര്*ഘകാലമായി ക്ലബ്ബിന് പ്രശ്*നങ്ങളുള്ളതായും റിപ്പോര്*ട്ടുകളുണ്ട്. അതിനാല്* തന്നെ കോഴിക്കോട്ടേയ്ക്ക് ബ്ലാസ്*റ്റേഴ്*സ് വരുന്നത് വ്യക്തമായ ലക്ഷ്യങ്ങള്* മുന്നില്* കണ്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആസ്ഥാനം കൊച്ചിയില്* തന്നെ നിലനിര്*ത്തി ഏതാനും മത്സരങ്ങളും അക്കാദമിയടക്കമുള്ള പ്രവര്*ത്തനങ്ങളും കോഴിക്കോട്ടേക്ക് മാറ്റാനുള്ള നീക്കമാണ് ക്ലബ്ബ് മാനേജ്*മെന്റ് നടത്തുന്നതെന്നാണ് സൂചന. ഏറെ ആരാധകരുള്ള മലബാറില്* കളിക്കുക എന്നതിനൊപ്പം രണ്ടാമതൊരു ഹോം ഗ്രൗണ്ട് കൂടി കൈയിലുള്ളത് ഭാവിയില്* ഗുണകരമാകുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്.

കലൂർ സ്റ്റേഡിയം |
2019-ലും ക്ലബ്ബ് കോഴിക്കോട്ടേക്ക് വരാനുള്ള നീക്കം നടത്തിയിരുന്നു. ആ സമയം ജിസിഡിഎ, കൊച്ചി കോര്*പ്പറേഷന്*, സിറ്റി പോലീസ് എന്നിവരുമായി ക്ലബ്ബ് മാനേജ്*മെന്റ് ഇടഞ്ഞുനില്*ക്കുന്ന സമയമായിരുന്നു അത്. തുടര്*ന്ന് സര്*ക്കാര്* ഇടപെടലിനെ തുടര്*ന്നാണ് പ്രശ്*നങ്ങള്* രമ്യതയില്* പരിഹരിക്കപ്പെട്ടത്. മത്സരങ്ങള്*ക്ക് കലൂര്* സ്റ്റേഡിയം വിട്ടുനല്*കുന്നതിനുള്ള വാടക, സെക്യൂരിറ്റി തുക, സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യത്തിലാണ് അന്ന് തര്*ക്കമുണ്ടായിരുന്നത്. അന്ന് അഞ്ചു ലക്ഷം രൂപയാണ് ഒരു മത്സരത്തിന് ബ്ലാസ്റ്റേഴ്*സ് നല്*കിയിരുന്ന വാടക. ഇത് ആറ് ലക്ഷമാക്കണമെന്ന ജിസിഡിഎയുടെ ആവശ്യം ഒടുവില്* ബ്ലാസ്റ്റേഴ്*സിന് അംഗീകരിക്കേണ്ടിവരികയായിരുന്നു. പ്രശ്നം പരിഹരിക്കാന്* നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്*ട്ട് പരിശോധിച്ച ശേഷമായിരുന്നു അന്ന് സര്*ക്കാര്* ഇടപെടല്*. സെക്യൂരിറ്റി തുകയുടെ കാര്യത്തിലും സ്റ്റേഡിയത്തിലെ ശുചിമുറികള്* ഉള്*പ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തിലും അന്ന് ധാരണയായിരുന്നു. സീസണില്* 12 ഹോം മത്സരങ്ങള്*ക്കായി വര്*ഷം മുഴുവന്* കലൂര്* സ്*റ്റേഡിയം ബ്ലാസ്*റ്റേഴ്*സിനു വിട്ടുനല്*കാനാകില്ലെന്ന് ജിസിഡിഎ വര്*ഷങ്ങള്*ക്കു മുമ്പുതന്നെ വ്യക്തമാക്കിയതാണ്. ഇതേ നിലപാടാണ് നിലവിലെ ജിസിഡിഎ ചെയര്*മാര്* കെ. ചന്ദ്രന്*പിള്ളയ്ക്കും ഉള്ളത്.
ബ്ലാസ്*റ്റേഴ്*സിന്റെ മറ്റൊരു വെല്ലുവിളി കൊച്ചി കോര്*പ്പറേഷനായിരുന്നു. മത്സരങ്ങള്*ക്ക് അവസരം ഒരുക്കിക്കൊടുക്കേണ്ടവരുടെ നിസ്സഹകരണമായിരുന്നു പ്രധാന പ്രശ്*നം. 2019 മുതല്* തന്നെ കോര്*പ്പറേഷനുമായി ബ്ലാസ്റ്റേഴ്*സ് മാനേജ്*മെന്റിന് പ്രശ്*നങ്ങള്* നിലനില്*ക്കുന്നുണ്ട്. വിനോദ നികുതി ഏര്*പ്പെടുത്തിയതും. ഈ വര്*ഷം ജനുവരിയില്* വിനോദ നികുതി അടച്ചില്ല എന്ന കാരണത്താല്* മത്സരങ്ങള്* നടത്താനുള്ള ലൈസന്*സ് റദ്ദാക്കാന്* കൊച്ചി കോര്*പ്പറേഷന്* ഒരുങ്ങിയതുമെല്ലാം ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തില്* വിള്ളല്* വീഴ്ത്തിയിരുന്നു. പിന്നാലെ ജിഎസ്ടി നടപ്പിലാക്കിയപ്പോള്* കേരളത്തില്* ഫുട്*ബോള്* ടൂര്*ണമെന്റുകള്*ക്കുള്*പ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ടുള്ള സര്*ക്കാര്* ഉത്തരവ് ചൂണ്ടിക്കാണിച്ച് ബ്ലാസ്റ്റേഴ്*സ് ഇതിന് മറുപടിയും നല്*കിയിരുന്നു.
.jpg?$p=caa7fa8&w=852&q=0.8)
കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടി |
ഇതിനെല്ലാം പുറമെയാണ് ഈ വര്*ഷം ജനുവരിയില്* ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മെഗാനൃത്തപരിപാടിക്കായി സ്*റ്റേഡിയം വിട്ടുകൊടുത്തതും ബ്ലാസ്*റ്റേഴ്*സ് ഒരുക്കിയ ഫുട്*ബോള്* ടര്*ഫിന് കേടുപാടുകള്* സംഭവിച്ചതും. 12,000-ഓളം പേര്* പങ്കെടുത്ത ഈ നൃത്തപരിപാടിക്കിടെയായിരുന്നു താത്ക്കാലികമായി കെട്ടിയ സ്റ്റേജില്*നിന്ന് വീണ് ഉമാ തോമസ് എം.എല്*.എയ്ക്ക് ഗുരുതര പരിക്കേറ്റത്. രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്* ഒന്നാണ് കലൂര്* സ്റ്റേഡിയം. കായിക മത്സരങ്ങള്*ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്* കായിക ഇതര പരിപാടികള്* സംഘടിപ്പിക്കുന്നതിലൂടെ മൈതാനം പൂര്*ണമായും നശിക്കുന്ന അവസ്ഥയിലാണെന്ന് ക്ലബ് അധികൃതര്* അന്ന് വിലയിരുത്തി. ഇത്തരമൊരും സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുന്*കരുതലുകള്* നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്*സ് കുറ്റപ്പെടുത്തിയിരുന്നു. വലിയ തുക ചെലവഴിച്ചാണ് ഗ്രൗണ്ടില്* മത്സരയോഗ്യമായ പുല്*മൈതാനം തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിര്*ത്തുന്നതും. മോശമായാല്* മൈതാനം വീണ്ടും തയ്യാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാല്* ഇത്തരത്തിലുള്ള തീരുമാനങ്ങള്* പ്രോത്സാഹിപ്പിക്കപ്പെടാന്* പാടില്ലെന്നും ബ്ലാസ്റ്റേഴ്*സ് അധികൃതര്* അഭിപ്രായപ്പെട്ടിരുന്നു. പുല്*ത്തകിടിയില്* കാരവന്* കയറ്റുകയും ടച്ച് ലൈന്* വരെ നര്*ത്തകിമാര്* നിരന്നുനില്*ക്കുകയും ചെയ്തു. ഇതെല്ലാം മൈതാനത്തെ ടര്*ഫിന് കേടുപാടുണ്ടാക്കി.

അപകടം നടന്ന കലൂരിലെ ഇഡ്ഡലി കഫെ എന്ന ഹോട്ടൽ, അപകടത്തിൽ പരിക്കേറ്റ ആളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നു.
സുരക്ഷയിൽ ചുവപ്പു കാർഡ്
കലൂര്* സ്റ്റേഡിയത്തിന്റെ കാലപ്പഴക്കവും സുരക്ഷാ പ്രശ്*നങ്ങളുമാണ് ബ്ലാസ്റ്റേഴ്*സ് നേരിടുന്ന മറ്റൊരു വെല്ലുവിളി. ഈ വര്*ഷം ഫെബ്രുവരി ആറിനാണ് സ്റ്റേഡിയത്തിനു പുറത്തെ ഹോട്ടലില്* സ്റ്റീമര്* പൊട്ടിത്തെറിച്ച് ഒരാള്* മരിച്ചത്. കലൂര്* സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതിലെ ജീവനക്കാരനായ പശ്ചിമ ബംഗാള്* സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര്* രാജ്യാന്തര സ്റ്റേഡിയത്തിലും പരിസരത്തും സുരക്ഷാ മാനദണ്ഡങ്ങള്* കര്*ശനമാക്കണമെന്നതിലേക്കു വിരല്*ചൂണ്ടുന്നതായിരുന്നു ഈ അപകടം. ചെറുതും വലുതുമായ നിരവധി ഹോട്ടലുകളും കഫേകളുമാണ് സ്റ്റേഡിയത്തിനു പുറത്ത് പ്രവര്*ത്തിക്കുന്നത്. അവയിലെല്ലാം തന്നെ പാചകവാതക സിലിണ്ടറുകളും ഉണ്ട്. ഐഎസ്എല്* ഫുട്*ബോള്* മത്സരങ്ങളുള്ള ദിവസങ്ങളില്* ശരാശരി മുപ്പതിനായിരത്തോളം കാണികളാണ് സ്റ്റേഡിയത്തിലെത്തുക. മത്സര ദിവസങ്ങളില്* എല്*പിജി ഉപയോഗിക്കുന്ന ഹോട്ടലുകള്* അടയ്ക്കാറുണ്ട്. എന്നാല്* സംസ്ഥാനത്തെ ഒരു പ്രധാന സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്* ഇത്ര മതിയോ എന്നതാണ് ചോദ്യം. 2017-ല്* ഇവിടെ അണ്ടര്* 17 ലോകകപ്പ് മത്സരങ്ങള്* വന്നപ്പോള്* സുരക്ഷാ കാരണങ്ങള്* മുന്*നിര്*ത്തി എല്*പിജി സിലിണ്ടറുകള്* ഉപയോഗിക്കുന്ന സ്ഥാപനങ്ങള്* അടയ്ക്കണമെന്ന് ഫിഫ അധികൃതര്* നിര്*ദേശിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ സ്*റ്റേഡിയങ്ങളിലും വിവിധ റസ്*റ്റോറന്റുകള്* പ്രവര്*ത്തിക്കുന്നുണ്ടെങ്കിലും അവരൊക്കെ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്* പാലിക്കാറുണ്ട്.
സ്റ്റേഡിയത്തിന്റെ ബലക്ഷയമാണ് മറ്റൊരു വിഷയം. മത്സരത്തിനിടെ കാണികള്* ആവേശത്തിലാകുമ്പോള്* സ്*റ്റേഡിയം കുലുങ്ങാറുണ്ടെന്നാണ് പറയപ്പെടുന്നത്. പലപ്പോഴും കോണ്*ക്രീറ്റ് പാളികള്* അടന്നുവീഴാറുമുണ്ട്. പലയിടത്തും വിള്ളലുകളും കാണാം. ഇക്കാരണത്താലാണ് ഏറ്റവും മുകളിലെ ഗാലറിയില്* ആളെ കയറ്റാതിരിക്കുന്നതും സ്റ്റേഡിയത്തില്* ഉള്*ക്കൊള്ളാവുന്ന കാണികളുടെ എണ്ണം 35,000 ആയി പരിമിതപ്പെടുത്തിയതും.

ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജിസിഡിഎ
കേരള ബ്ലാസ്*റ്റേഴ്*സ് തങ്ങളുടെ ഏതാനും മത്സരങ്ങള്* കോഴിക്കോട്ട് നടത്തുന്ന കാര്യം ഔദ്യോഗികമായി ജിസിഡിഎയെ അറിയിച്ചിട്ടില്ലെന്ന് ചെയര്*മാര്* കെ. ചന്ദ്രന്*പിള്ള മാതൃഭൂമി ഡോട്ട്*കോമിനോട് പറഞ്ഞു. മത്സരങ്ങള്* പൂര്*ണമായും കോഴിക്കോട്ടേക്ക് മാറ്റുന്നുണ്ടായിരിക്കില്ലെന്നും കേരള ബ്ലാസ്*റ്റേഴ്*സ് മാനേജ്*മെന്റുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു. കലൂര്* സ്*റ്റേഡിയം ഇനിയും കായികേതര ആവശ്യങ്ങള്*ക്കായി നല്*കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്* എട്ടു ലക്ഷം രൂപയാണ് ഒരു മത്സരം നടത്താന്* ബ്ലാസ്റ്റേഴ്*സ് വാടകയിനത്തില്* ജിസിഡിഎയ്ക്ക് നല്*കുന്നത്. ഓരോ വര്*ഷവും വാടകയില്* അഞ്ചു ശതമാനം വര്*ധനവും അവര്* വരുത്തുന്നുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലാസ്*റ്റേഴ്*സിന് ഇവിടെ മത്സരം നടത്താന്* എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്* അത്തരം പ്രശ്*നങ്ങള്* ചര്*ച്ചയിലൂടെ പരിഹരിക്കും. ബ്ലാസ്റ്റേഴ്*സ് പോകുമ്പോഴുള്ള വരുമാനനഷ്ടം പ്രശ്*നമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്*റ്റേഡിയം രണ്ട് ടീമുകള്*
നിലവില്* കോഴിക്കോട് ആസ്ഥാനമായുള്ള ഗോകുലം കേരള എഫ്*സിയുടെ ഹോം ഗ്രൗണ്ടാണ് കോര്*പ്പറേഷന്* സ്റ്റേഡിയം. ബ്ലാസ്റ്റേഴ്*സ് ഇവിടേക്കു വന്നാല്* രണ്ടു വ്യത്യസ്ത ലീഗുകളിലെ രണ്ടു വ്യത്യസ്ത ടീമുകള്*ക്ക് ഒരു ഹോം ഗ്രൗണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്* മാറും. പരസ്യ ബോര്*ഡുകളിലും ഹോള്*ഡിങ്ങുകളിലുമെല്ലാം ഇതിനനുസരിച്ചുള്ള മാറ്റങ്ങള്* കൊണ്ടുവരേണ്ടതായി വരും. ബ്ലാസ്റ്റേഴ്*സ് കോഴിക്കോട്ടേക്ക് വന്നാലും രണ്ട് ക്ലബ്ബുകളുടെയും മത്സരങ്ങള്* ഒരേ സ്*റ്റേഡിയത്തില്* നടത്താന്* ബുദ്ധിമുട്ടൊന്നും ഇല്ലെന്ന് കെഡിഎഫ്എ സെക്രട്ടറി കെ. ഷാജേഷ് പറഞ്ഞു. എടുത്തുമാറ്റാവുന്ന തരത്തിലുള്ള ബാനറുകളും ഹോള്*ഡിങ്ങുകളും മാത്രമാണ് ഇപ്പോള്* സ്*റ്റേഡിയത്തില്* അനുവദിച്ചിരിക്കുന്നത്. ഭിത്തിയിലും മറ്റും വലിയ സ്റ്റിക്കറുകള്* പതിക്കുന്ന മുമ്പത്തെ രീതി ഇപ്പോള്* അനുവദിക്കാറില്ല. സ്*റ്റേഡിയത്തിന്റെ ലഭ്യതയുടെ കാര്യത്തില്* ബ്ലാസ്റ്റേഴ്*സും ഗോകുലവും ചര്*ച്ചപോലും ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു ടീമുകള്*ക്കും ഇവിടെ അവരുടെ ഹോം മത്സരം സംഘടിപ്പിക്കാനുള്ള എല്ലാ സൗകര്യവും കെഡിഎഫ്എ ഒരുക്കും.

ഗോകുലം കേരള ടീം കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ |
രണ്ട് ഫുട്*ബോള്* ക്ലബ്ബുകള്* ഒരേ സ്*റ്റേഡിയം ഹോം ഗ്രൗണ്ടായ ഉപയോഗിക്കുന്നതിന് ഉദാഹരണങ്ങള്* ഇന്ത്യയില്* തന്നെയുണ്ട്. കൊല്*ക്കത്തയിലെ സാള്*ട്ട്*ലേക്ക് സ്*റ്റേഡിയമാണ് മോഹന്* ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ഹോം ഗ്രൗണ്ട്. ഇരുവരും ഐ ലീഗില്* കളിച്ചിരുന്ന കാലത്തും ഇത് അങ്ങനെ തന്നെയായിരുന്നു. മത്സരങ്ങള്*ക്കനുസരിച്ച് സംഘാടകര്* ഇവിടെ മാറ്റങ്ങള്* വരുത്താറാണ് പതിവ്. അന്താരാഷ്ട്ര ഫുട്ബോളിലും ഈ രീതിക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. 1926-ല്* ഉദ്ഘാടനം നടന്ന ഇറ്റലിയിലെ സാന്* സിറോ സ്റ്റേഡിയത്തിന്റെ ആദ്യ അവകാശികള്* എസി മിലാനായിരുന്നു. അക്കാലത്ത് ഇന്റര്* മിലാന്* സിവിക്ക അരീനയിലായിരുന്നു തങ്ങളുടെ ഹോം മത്സരങ്ങള്* കളിച്ചിരുന്നത്. 1947-ല്* ഇന്ററും സാന്* സിറോയുടെ സംയുക്ത അവകാശികളായി. 1937-ല്* തുറന്ന ഇറ്റലിയിലെ ഒളിമ്പിക്കോ സ്റ്റേഡിയവും രണ്ട് ടീമുകളുടെ ഹോം ഗ്രൗണ്ടാണ്. എ.എസ് റോമയുടെയും ലാസിയോയുടെയും. 72,698 പേര്*ക്കിരുന്ന് കളി കാണാന്* സാധിക്കുന്ന സ്റ്റേഡിയമാണിത്. നെതര്*ലന്*ഡ്സിലെ യൊഹാന്* ക്രൈഫ് അരീനയാണ് (മുന്*പ് ആംസ്റ്റര്*ഡാം അരീന) ഡച്ച് ക്ലബ്ബ് അയാക്സിന്റെ ഹോം ഗ്രൗണ്ട്. 1996 മുതല്* ഇത് അയാക്സിന്റെ മൈതാനമാണ്. കൂടാതെ നെതര്*ലന്*ഡ്സ് ദേശീയ ടീമിന്റെ ഭൂരിഭാഗം മത്സരങ്ങളും നടക്കുന്നതും ഈ സ്റ്റേഡിയത്തില്* തന്നെ. ഇംഗ്ലീഷ് ക്ലബ്ബുകളായ ബര്*മിങ്ങാം സിറ്റിയുടെയും കവെന്*ഡ്രി സിറ്റിയുടെയും ഹോം ഗ്രൗണ്ട് ബോര്*ഡെസ്ലിയിലെ സെന്റ്. ആന്*ഡ്രൂസ് സ്റ്റേഡിയമാണ്. 1906 മുതല്* ഇവിടം ബര്*മിങ്ങാമിന്റെ ഹോം ഗ്രൗണ്ടാണ്. തങ്ങളുടെ മുന്* സ്റ്റേഡിയം അധികൃതരുമായുള്ള പ്രശ്നങ്ങളെ തുടര്*ന്ന് ഹോം ഗ്രൗണ്ടായിരുന്ന റിക്കോ അരീന വിട്ടാണ് കവെന്*ട്രി സിറ്റി ആന്*ഡ്രൂസ് സ്റ്റേഡിയത്തിലേക്ക് വന്നത്.
മുമ്പ് പയ്യനാടും
2013-ല്* ഉദ്ഘാടനം ചെയ്യപ്പെട്ട മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവും മുമ്പ് ഇത്തരത്തില്* മത്സര നടത്തിപ്പിനായി ബ്ലാസ്റ്റേഴ്*സ് പരിഗണിച്ചതായി നേരത്തേ റിപ്പോര്*ട്ടുകളുണ്ടായിരുന്നു. 2022-ലെ സന്തോഷ് ട്രോഫി ടൂര്*ണമെന്റിനിടെയായിരുന്നു. ഇത്. ഇതിന്റെ ഭാഗമായി അന്ന് ബ്ലാസ്റ്റേഴ്*സ് പ്രതിനിധിസംഘം സ്റ്റേഡിയം സന്ദര്*ശിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ കാര്യത്തില്* അന്ന് ഈ സംഘം തൃപ്തരാണെന്നായിരുന്നു റിപ്പോര്*ട്ടുകള്*. എന്നാല്* കേരള ഫുട്*ബോള്* അസോസിയേഷനുമായോ മലപ്പുറം ജില്ലാ ഫുട്*ബോള്* അസോസിയേഷനുമായോ നേരിട്ട് ബന്ധപ്പെടാതെയായിരുന്നു ബ്ലാസ്റ്റേഴ്*സ് സംഘത്തിന്റെ സന്ദര്*ശനമെന്ന് മലപ്പുറം ജില്ലാ ഫുട്*ബോള്* അസോസിയേഷനിലെ ഒരു ഭാരവാഹി മാതൃഭൂമി ഡോട്ട്*കോമിനോട് പറഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules