rating
the film of the century
thanks..![]()
കാസർഗോഡ് മെഹബൂബ് 27/05/2014 60%
കാസർഗോഡ് നിന്നും ആദ്യമായി കാണുന്ന സിനിമ.ആദ്യമായി തിയേറ്ററിനെക്കുറിച്ച് പറയാം. അഞ്ച് തിയേറ്റർ ഉള്ള സമുച്ചയം ആണ്. പുറത്തു നിന്നു നോക്കുംമ്പോൾ ഒരു ലുക്ക് ഇല്ല. ടിക്കറ്റ് കൗണ്ടറിൽ നിന്നും ഒരു അര കിലോമീറ്റർ ദൂരം എങ്കിലും മുകളിലോട്ട് നടക്കണം തിയേറ്ററിലേക്ക്. പക്ഷേ തിയേറ്റർ കൊള്ളാം. ചെറുതെങ്കിലും നല്ല തിയേറ്റർ സീറ്റുകൾ തമ്മിൽ നല്ല അകലം സുഖമായി ചാരി ഇരിക്കാം.
ഇനി സിനിമയിലേക്ക് മഞ്ജുവിൻറ്റെ തിരിച്ചുവരവ് ചിത്രം എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. റോഷൻ ആൻഡ്രൂസ് ബോബി-സഞ്ജയ് കൂട്ടുകെട്ടിൻറ്റെ ചിത്രം ആ വിശ്വാസത്തിലാണ് ചിത്രം കാണാൻ കയറിയത്. ആ വിശ്വാസം അവർ കാത്തു എന്നു മാത്രമല്ല എൻറ്റെ പ്രതീക്ഷകൾക്കും വളരെ മുകളിൽ പോയി ഈ ചിത്രം. ഇവിടം സ്വർഗ്ഗമാണ് എന്ന് ചിത്രത്തിനു ശേഷം സാമൂഹ്യപ്രസക്തി ഉള്ള മണ്ണിലേക്കിറങ്ങാൻ ആഹ്വാനം ചെയ്യുന്ന റോഷൻറ്റെ മറ്റൊരു ചിത്രം കൂടി.
ഒന്നാം പകുതി നന്നായി കടന്നു പോയി ട്രാഫിക്കിൻറ്റെ ആ ശൈലിയിൽ തന്നെയാണ് ബോബിയും സഞ്ജയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒന്നാം പകുതി കണ്ടപ്പോൾ നല്ല ഒരു ചിത്രം ആയിരിക്കും എന്ന പ്രതീക്ഷ തരുന്നു. രണ്ടാം പകുതിയുടെ ആദ്യ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ സെൻറ്റിയടിച്ചു കുളമാക്കുമോ എന്ന് തോന്നി. പക്ഷേ അതു സംഭവിച്ചില്ല പിന്നീടൊരു പോക്കാണ് അവിടെ നിന്നാണ് ചിത്രം ടോപ്പ്ഗിയറിൽ കയറുന്നത്.അതി ഗംഭീരം. അതിനു ശേഷം ഓരോ രംഗവും ശരിക്കും ആവേശം ഉണർത്തുന്നവയായിരുന്നു.പ്രത്യേകിച്ചും മഞ്ജുവിൻറ്റെ ആ പ്രസംഗം റോഷൻ ബോബി സഞ്ജയ് എന്നിവരുടെ മികവ് ക്ലാസ് ശരിക്കും വ്യക്തമാക്കുന്നതായിരുന്നു ആ രംഗം പിന്നീട് ക്ലൈമാക്സ് വരെ ഒരു പ്രത്യേക ആവേശം നിലനിർത്തിക്കൊണ്ടാണ് ചിത്രം പോകുന്നു.നിരുപമ എന്ന കഥാപാത്രത്തിനു കൈവന്ന ആ പുതുജീവൻ പ്രേക്ഷകരിൽ കൂടി സന്നിവേശിപ്പിക്കാൻ സംവിധായകനു നന്നായി കഴിഞ്ഞിട്ടുണ്ട്. ചിത്രം കഴിഞ്ഞിട്ടും ഒരുപാട് നേരം ഈ ചിത്രം ഇതിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കും. ദൃശ്യത്തിനു ശേഷം ഇങ്ങനെ ഒരു വികാരമുണ്ടാക്കിയ മറ്റൊരു ചിത്രം
അഭിനേതാക്കളിൽ മഞ്ജു വാര്യർ തൻറ്റെ വേഷം നന്നായി ചെയ്തു അതു പോലെ കുഞ്ചാക്കോ ബോബനും പ്രത്യേകം എടുത്തു പറയേണ്ടത് വിനയ് ഫോർട്ട് ആണ് പ്രഭുവിൻറ്റെ മക്കൾ മുതൽ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്. വളരെ പ്രതിഭാധനനായ നടൻ. ആ പരിഗണന എഴുത്താകാരും സംവിധായകനും നൽകിയിട്ടുണ്ട്. അത്തരമൊരു വേഷമാണ് വിനയ്ക്ക് ഈ ചിത്രത്തിൽ
ഈ സിനിമയുടെ താരങ്ങൾ ശരിക്കും റോഷനും ബോബിയും സഞ്ജയും ആണ്. കാസനോവ എന്ന ദുരന്തത്തിനുശേഷം അവർ മുംബൈ പോലീസ് ചെയ്തെങ്കിലും അതൊരു പൂർണ്ണസംതൃപ്തി നൽകിയ ചിത്രം എന്ന് പറയാൻ കഴിയില്ല. കൊള്ളാവുന്ന ഒരു ചിത്രം. കാസനോവയുടെ കടം ഇനിയും ബാക്കി ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ മുതലും പലിശയും പലിശയുടെ പലിശയും ചേർത്ത് കാസനോവയുടെ പാപഭാരം കഴുകിക്കളഞ്ഞിരിക്കുന്നു അവർ. അനാവശ്യമായ ഒരു ഘടകവും ഈ ചിത്രത്തിലേക്ക് തിരുകിക്കയറ്റിയിട്ടില്ല. വെറും ഒരു ഗാനം മാത്രം അതു ചിത്രത്തെ ബാധിക്കാത്തവിധം . റഫീക്ക് അഹമ്മദിൻറ്റെ മികച്ച വരികൾ ഗോപി സുന്ദറിൻറ്റെ സംഗീതം. 'വിജനതയിൽ' മനോഹരമായ ഗാനം. പശ്ചാത്തലസംഗീതവും കൊള്ളാം.
ഈ ചിത്രം ശരിക്ക് എനിക്കും ഒരു പ്രചോദനമാണ് കുറേ നാളായി വീട്ടുവളപ്പിൽ പച്ചക്കറികൃഷി തുടങ്ങണം എന്നു കരുതുന്നു വിത്തു വാങ്ങി അമ്മയ്ക്കു കൊടുക്കുകയല്ലാതെ ഇതു വരെ കാര്യമായി ഒന്നും ചെയ്തില്ല. എന്നാൽ ഇപ്പോൾ ഞാൻ തീരുമാനിച്ചു ഇനി വെറുതെ ഇരുന്നാൽ ശരിയാകില്ല. കാരണം നമുക്ക് വേണ്ടത് കാൻസർ സെൻറ്ററുകൾ അല്ല അതു വരാതിരിക്കാനുള്ള സെൻറ്ററുകളാണ്.
മഞ്ജു വാര്യർബോബി സഞ്ജയ്
റോഷൻ ആൻഡ്രൂസ്
5 / 5
Sponsored Links ::::::::::::::::::::Remove adverts | |
rating
the film of the century
thanks..![]()
thanks :)
pachakari krishi nattil ellavarkkum prachodhanam aakatte :D
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും
ഇപ്പോൾ അടുത്തു കണ്ടതിൽ ദൃശ്യത്തിനും ഞാൻ 5/5 ആണ് കൊടുത്തത്. But ദൃശ്യം is the First among the Equals.
thanks jishnu bhai...kidu review....![]()
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
thanxxxxxxxxxxx bhaaai
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........