Good review..thnxx bhaii
ബാംഗ്ലൂർ ഡെയ്സ് (Total Mall Cinemax House ful)
=======================================
മഞ്ചാടി കുരു, ഹാപ്പി ജേണി, ഉസ്താദ് ഹോട്ടൽ എന്നി തിരകഥയും സംവിധാനത്തിനും ശേഷം അഞ്ജലി മേനോന്റെ ചിത്രം......അൻവർ റഷീദ് നിർമാണം...... തീർന്നില്ല ക്യാമറ സമീർ താഹിർ, മ്യൂസിക്* ഗോപി സുന്ദർ (ഇതിപ്പോ പ്രത്യേകം പറയണ്ട ആവശ്യം ഉണ്ടോ എന്ന് അറിയില്ല.....ഈ അടുത്ത് ഇറങ്ങിയ ഒട്ടു മിക്ക പടത്തിലും ഗോപി സുന്ദർ തന്നെ ആയിരുന്നു മ്യൂസിക്* ) ഫസ്റ്റ് ഡേ തന്നെ കാണണം എന്ന് ഉണ്ടായിരുന്നു......പക്ഷെ സാഹചര്യങ്ങളുടെ സമ്മർദം..... ബിസി schedule (ഒലക്ക......മാസാവസാനം അല്ലെ...കയ്യിൽ പൈസ വേണ്ടേ.....അതോണ്ട കാണാൻ പറ്റാഞ്ഞത്* ) എന്തായാലും പടം ഇന്ന് കാണാൻ സാധിച്ചു.......ഹൌസ് ഫുൾ.....എന്തായാലും പ്രതീക്ഷ തെറ്റിയില്ല......നന്നായി തന്നെ പടം ആസ്വദിച്ചു.....ഇനി കഥയിലേക്ക്*......!!!!!!!!!!
കുട്ടൻ, കുഞ്ചു & അജു ഇവർ മൂന്ന് പേരും കസിൻസ് ആണ്.....ഇതിൽ ആദ്യ രണ്ടു പേരും വിദ്യാഭാസം" ഉള്ളവരും മൂന്നാമൻ ഇടയ്ക്കു വച്ച് പഠനം നിര്തിയവനും ആണ്....ഇവര്ക്ക് മൂന്ന് പേർക്കും ബംഗാളുരിൽ പോയി ഒന്ന് അടിച്ചു പൊളിക്കണം എന്നുണ്ട്....പക്ഷെ അത് അവര്ക്ക് ഒരു സ്വപ്നമായി അവശേഷിക്കുന്നു.....അതിനിടയിലാണ്* കുഞ്ചുവിന്റെ കല്യാണം ശിവയുമായി ഉറപ്പിക്കുന്നത്......ശിവ ബംഗാളുർ based ആണ് വർക്ക്* ചെയ്യുന്നത് എന്ന് അറിഞ്ഞപ്പോൾ ഈ കല്യാണത്തിന് അറിഞ്ഞോ അറിയാതെയോ അവൾക്കു തന്നെ സമ്മതം ആകുന്നതും ഒരു സോഫ്റ്റ്*വെയർ എഞ്ചിനീയർ ആയി കുട്ടൻ ബംഗാളുരിൽ വരുന്നതും ഒരു mechanic ആയി അജുവും ബംഗാളുരിൽ എത്തുന്നതോടെ കഥ മാറി മറിയുന്നു.....പിന്നീടു അങ്ങോട്ട്* അവരുടെ ജീവിതത്തിലോട്ട്* വന്നു കയറുന്ന മീനാക്ഷി & സാറാ ഇവരുടെ ഒക്കെ ജീവിതം ആണ് ബംഗാളുർ ഡെയ്സിലെ സ്റ്റോറി ലൈൻ.......!!!!!!!!!!!
കുട്ടനായി നിവിണ്* പോളിയും, കുഞ്ചു ആയി നശ്രിയയും, അജു ആയി ദുല്കരും, ശിവ ആയി ഫഹദ് ഫാസിലും, മീനാക്ഷി ആയി ഇഷയും, സാറാ ആയി പാർവതിയും നന്നായി തന്നെ ഈ സിനിമയിൽ അഭിനയിച്ചു....പ്രത്യേകം എടുത്തു പറയേണ്ടത് നിവിണ്* പൊളിയും പാർവതിയും ആണ്......ബാക്കി ഉള്ളവർ മോശം എന്നല്ല....ഇവരാണ് ഈ പടത്തിൽ score ചെയ്തത്......love പെയർ ആയി ദുല്കർ & പാർവതി അടിപൊളിയാക്കി.....ഫഹദിനു പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലെങ്കിലും അവസാനത്തെ climaxinodu അടുക്കുമ്പോയുള്ള അഭിനയം നന്നായിരുന്നു....ഇഷയും നന്നായിരുന്നു......ആകെ പേടി ഉണ്ടായിരുന്നത് (എന്തോന്ന് പേടിക്കാൻ.....ആ ആര്ക്കറിയാം...സ്വയം പുന്ച്ചം ) നശ്രിയയുടെ അഭിനയം ആയിരുന്നു....ഓം ശാന്തി ഈ അടുത്ത് വീണ്ടും കണ്ടേ ഉള്ളു....പക്ഷെ അവളും നന്നായി അഭിനയിച്ചു......അവസാനത്തെ ഫഹദ് ഒന്നിച്ചുള്ള സീൻ ഒക്കെ അഭിനയിക്കാണോ ജീവിക്കാണോ എന്ന് പറയാൻ പോലും സാധിക്കുന്നില്ല.....കല്യാണം ഉറപ്പിച്ചതല്ലേ......എന്തും ആകാനുള്ള license ആണല്ലോ വിവാഹം....(തെണ്ടിത്തരം പറയാൻ മലയാളികള് കഴിഞ്ഞട്ടെ ഉള്ളു ആരും....cheeerzzzzzzzzz )
അഞ്ജലി മേനോൻ ....നിങ്ങള് തകര്ത് ഭായ്.....സോറി ബഹൻ ......ഒരുപാട് dialogues നമ്മൾ എവിടെ ഒക്കെയോ പറയാൻ മറന്നു പോയത് പോലെ തോന്നി....എന്തായാലും നിങ്ങൾ പറഞ്ഞ പോലെ നമ്മുടെ നാട് തന്നെ ആണ് നല്ലത്....കേരളത്തില്* നിൽക്കുമ്പോൾ അക്കരെ പച്ച...ബംഗാളുരിൽ നിൽക്കുമ്പോ അക്കരെ പച്ച .....മൊത്തം പച്ച ......ബംഗാളുർ മലയാളി ആയ എന്റെ രോദനം........echo ഇടട ....രോദനം രോദനം.......!!!!!!!!!!
പൊസിറ്റിവ്
---------------------
1. സ്ക്രിപ്റ്റ് (ചില ഡയലോഗ് സൂപ്പർ......).....!!!!!!
2. നിവിൻ പോളി & പാർവതി .......സൂപ്പർ സ്റ്റാർ പദ്ധവിയിലേക്കു കുതിക്കുന്ന നിവിനു ആശംസകൾ )....!!!!!!
3. ദുല്കർ, നശ്രിയ ,ഫഹദ് & ഇഷ .......നിത്യ കുറച്ചേ ഉള്ളു എങ്കിലും നന്നായിരുന്നു .........!!!!!!!
4. കൽപന ...2nd ഹാൽഫിൽ കുറെ ഒക്കെ ചിരിപ്പിക്കാൻ വക നൽകിയതിനു ആൻഡ്* rest of the crew .....!!!!!!!
5. മ്യൂസിക്* ...ഗോപി സുന്ദർ നമിച്ചു.....!!!!!!!
6. lyrics രഫീഖ് അഹമദ് & സന്തോഷ്* വർമ .......ശരിക്കും പാട്ടുകൾ അതിശയിപ്പിച്ചു കളഞ്ഞു.......ഗോപി സുന്ദറിന്റെ മ്യൂസിക്* കൂടി ആയപ്പോ ഒന്നും പറയാനില്ല......!!!!!!
7. 2nd ഹാഫ് better than 1st ഹാഫ് ......!!!!!!
8. ഗോവയിൽ നിന്നുള്ള കത്ത്......ആ സീൻ മറക്കാനേ കഴിയുന്നില്ല.......!!!!!!!
9. തട്ടതിൻ മറയത്തു സിനിമ ഓർമിപ്പിക്കുന്നത്* .......!!!!!
10.ക്യാമറ ആസാധ്യം ഒന്നും അല്ലെങ്കിലും നമ്മളെ ഒരു പരിധി വരെ പടത്തിൽ interest ആക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട് ........!!!!!!!!
11. എല്ലാ സോങ്ങ്സും ഇഷ്ടമായി എങ്കിലും അവസാനത്തെ 2 സോങ്ങ്സ് വളരെ നന്നായിരുന്നു(ദുല്കർ ആൻഡ്* പാർവതി & ഫഹദ് ആൻഡ്* നശ്രിയ )........!!!!!!
നെഗറ്റിവ്
----------------
1. 1st ഹാൾഫിൽ എവിടെ ഒക്കെയോ ലാഗ്ഗിംഗ് തോന്നി....എങ്കിലും അപ്പൊ തന്നെ അതിനെ മാറി കടക്കുന്ന ഡയലോഗ് വന്നു ആ ലാഗ്ഗിംഗ് തീർത്തും മാറ്റി കളഞ്ഞു......!!!!!!!
2. ഇത്രയും length ആവശ്യമുണ്ടോ എന്ന് പടം കണ്ടു കഴിഞ്ഞപ്പോ തോന്നി......!!!!!
1st ഹാഫ് 3.25........2nd ഹാഫ് 3.75 ....Over All 3.5 / 5 ....എന്തായാലും ഫ്രണ്ട്സ് ഒന്നിച്ചു കാണാൻ പറ്റിയ ഒരു നല്ല മൂവി തന്നെ ആണ് ബംഗാളുർ ഡെയ്സ്.......പ്രത്യേകിച്ചു ബംഗാളുർ ആണ് താമസം എങ്കിൽ........പടത്തിൽ കാണുന്നതൊക്കെ തന്നെ നേരിട്ട് കാണാം........... ;) :P :D !!!!!!!!!
![]()
Sponsored Links ::::::::::::::::::::Remove adverts | |
veendum polichu, good review, keep it up![]()
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
Good review..8 kollam Bangalore jeevichatha njan.. Aviduthe jeevitha chilavu thangan aavathe naadu videndi vannu
Good Review...Nice observations.