Edited....
Sponsored Links ::::::::::::::::::::Remove adverts | |
വണ്ണിന് ശേഷം മമ്മൂട്ടിയും സന്തോഷ് വിശ്വനാഥും വീണ്ടുമൊന്നിക്കുന്നു. നോർത്ത് ഇന്ത്യയിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനി ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. വലിയ ക്യാൻവാസിലായിരിക്കും ചിത്രമൊരുങ്ങുക. 2022-ൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശേഷം കെ. മധു ഒരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രത്തിലായിരിക്കും താരം അഭിനയിക്കുക.
Ikkede Ashwamedham enna oru padam varunnundo with Vijay sethupathi...Tinu pappachan direction