കോട്ടയം കുഞ്ഞച്ചന്* എന്നാണ ്*സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നും കുഞ്ഞച്ചന്* എന്ന നായകകഥാപാത്രത്തിന്റെ പ്രത്യേകതകളും സ്റ്റൈലും ഈ വിധത്തിലാണെന്നുമൊക്കെ ഡെന്നീസ് മമ്മുക്കയ്ക്ക് വിശദീകരിച്ചുകൊടുത്തപ്പോള്* മമ്മുക്ക വലിയ ത്രില്ലിലായി പിന്നെ, ആ കഥാപാത്രത്തെക്കുറിച്ച് മമ്മുക്കയുടെ ചില കോണ്*ട്രിബ്യൂഷനുംകൂടിയുണ്ടായി. വളരെ വേഗത്തില്* സ്*ക്രിപ്റ്റ് പൂര്*ത്തിയാക്കാന്* പറഞ്ഞിട്ട് മമ്മുക്ക പോയി. ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാന്* അരോമമണി തയ്യാറായി വന്നു.
സിനിമയുടെ പേര് കോട്ടയം കുഞ്ഞച്ചന്* എന്നായിരുന്നുവെങ്കിലും ഷൂട്ട് ചെയ്തത് തിരുവനന്തപുരത്ത് കാട്ടാക്കടയ്ക്കടുത്തുള്ള അമ്പൂരി എന്ന സ്ഥലത്തുവച്ചായിരുന്നു. ഈ സ്ഥലം കോട്ടയം പട്ടണം പറിച്ചുവച്ചതുപോലെയുണ്ട്. അവിടുത്തെ നല്ലവരായ ജനങ്ങള്* ഏതാണ്ട് പകുതിയിലധികംപേരും ഈ സിനിമയില്* അഭിനയിച്ചിട്ടുമുണ്ട്.
ഞാനിപ്പോഴും ഓര്*ക്കുന്ന ഒരു കാര്യമുണ്ട്. മമ്മുക്ക ആ സിനിമയില്* മദ്യപിച്ചിട്ട് ചീത്ത വിളിക്കുന്ന ഒരു സീനുണ്ട്. നല്ല രസകരമായ ഒരു സീന്*. ആ സീന്* മമ്മുക്കയ്ക്ക് വളരെ ഇഷ്ടപ്പെട്ടിട്ടാകണം ദിവസവും വന്ന് മമ്മുക്ക എന്നോട് ചോദിക്കും ബാബു, ആ സീന്* എപ്പോഴാണെടുക്കുന്നതെന്ന്. അത് പ്ലാന്* ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഞാന്* പറയും. പിറ്റേന്ന് രാവിലെ വരുമ്പോഴും മമ്മുക്ക ചോദിക്കും, ബാബു ആ വെള്ളമടി സീന്* എപ്പോഴാണ് ഷൂട്ടു ചെയ്യുന്നത്. നാളെയാണെന്ന് പറഞ്ഞതും ഓക്കെയെന്ന് പറഞ്ഞ് മമ്മുക്ക ഉന്മേഷത്തോടെ ചിരിക്കുന്നതുകണ്ടു.
പിറ്റേദിവസം രാവിലെ മുതല്* ആ സീന്* ഷൂട്ടു ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു മമ്മുക്ക. സീന്* വാങ്ങി ലൊക്കേഷനില്* കുറേ മാറിയിരുന്ന് അത് വായിക്കുന്നതുമൊക്കെ കാണാമായിരുന്നു. ആ രംഗം രണ്ട് ക്യാമറാ രണ്ട് ആംഗിളില്* വച്ചാണ് ഷൂട്ടു ചെയ്തത്.
ലെംഗ്ത് കൂടിയ ഒരു സീനായിരുന്നിട്ടും മമ്മൂക്ക ഒറ്റടേക്ക് ഷോട്ടില്* അത് ഓക്കെയാക്കി. കണ്ടുനിന്ന ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു മമ്മുക്കയുടെ പെര്*ഫോമെന്*സും ചീത്തവിളിയും ഒക്കെ. കാറില്* വരുന്നതും ഇറങ്ങുന്നതും നോട്ടവും ഭാവവും എല്ലാം വളരെ സ്വാഭാവികതയോടെയാണ് മമ്മുക്ക അവതരിപ്പിച്ചത്.
ചിത്രം തിയേറ്ററില്* കണ്ടപ്പോള്* ഈ രംഗം കണ്ടിട്ട് ആളുകള്* ഗംഭീരകയ്യടിയായിരുന്നു. കേരളത്തിലെവിടെയും ഇങ്ങനെ തന്നെയായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത് മമ്മുക്കയുടെ ക്യാരക്ടറിനെക്കുറിച്ചുള്ള അറിവും ദീര്*ഘവീക്ഷണവും എത്രത്തോളം വലുതാണെന്ന്.
ആ രംഗമൊക്കെ കണ്ടിട്ട് എല്ലാ ഷോയ്ക്കും പ്രേക്ഷകര്* ഇളകിമറിയുകയായിരുന്നു. സിനിമ എന്തായാലും ഗംഭീരവിജയമായി. നൂന്*ഷോയും മാറ്റിനിയും ഫസ്റ്റ്*ഷോയും കഴിഞ്ഞപ്പോഴേക്കും സിനിമ സൂപ്പര്*ഹിറ്റെന്ന് ഡിക്ലെയര്* ചെയ്തു. കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഇത് തന്നെയായിരുന്നു സ്ഥിതി.
കോട്ടയം കുഞ്ഞച്ചന്റെ കഥ പറഞ്ഞ് പ്രൊഡ്യൂസേഴ്*സിനോടും അഞ്ച് സംവിധായകരോടും പറഞ്ഞതിനുശേഷമാണ് ബാബുവിനോട് ഞാനിത് പറയുന്നത്. അവര്*ക്കാര്*ക്കും വേണ്ടായെന്ന് പറഞ്ഞ് ഒഴിഞ്ഞ സബ്ജക്ടായിരുന്നു ഇത്. ഈ സിനിമയെടുക്കാന്* പ്രേരിപ്പിക്കുന്നത് ഞങ്ങള്*ക്കിട്ട് പാര വയ്ക്കാനാണോയെന്നുപോലും ചോദിച്ചവരുണ്ടത്രെ. അവരെല്ലാം പറഞ്ഞത് ഇങ്ങനെയൊരു കഥയില്* മമ്മൂട്ടി അഭിനയിച്ചാല്* സിനിമ ഓടില്ലെന്നായിരുന്നു. അന്ന് ഞാനീ കാര്യം ബാബുവിനോട് തുറന്നു പറഞ്ഞിരുന്നുവെങ്കില്* ബാബുവിന് കോണ്*ഫിഡന്റ് നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് മനഃപൂര്*വ്വം ഞാന്* പറയാതിരുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഹണ്*ഡ്രഡ് ആന്റ് വണ്* പേരന്റ്*സിനും ഈ സിനിമ സക്*സസാകുമെന്നറിയാമായിരുന്നു.'
എന്തായാലും പടം സൂപ്പര്*ഹിറ്റ്. അഞ്ച് പ്രശസ്ത സംവിധായകരും പത്ത് നിര്*മ്മാതാക്കളും വേണ്ടെന്ന് വച്ച സിനിമയിലാണ് മമ്മൂട്ടി അഭിനയിച്ചതെന്ന കാര്യം ഡെന്നീസ് ജോസഫിന്റെ വെളിപ്പെടുത്തലിനുശേഷവും ഇന്നും ഇതുവരെയും ഞാന്* മമ്മുക്കയോട് പറയാത്ത ഒരു കാര്യമാണ്.
മമ്മുക്ക വളരെ താല്*പ്പര്യപൂര്*വ്വം അഭിനയിച്ചതും മമ്മുക്കയുടെ മിസ്സിസ്സ് ഉഗ്രന്* സ്*ക്രിപ്റ്റാണെന്ന് പറഞ്ഞതുമൊക്കെ ഞാനപ്പോള്* ഓര്*ത്തുപോയി. ഡെന്നീസ് ഈ സത്യം ആദ്യം പറഞ്ഞിരുന്നുവെങ്കില്*, ഒരുപക്ഷേ മമ്മുക്ക അഭിനയിക്കുകയുമില്ലായിരുന്നു; ഇങ്ങനെയൊരു സിനിമ ഉണ്ടാകുകയുമില്ലായിരുന്നു.
