ജവാൻ ഓഫ് വെള്ളിമലയുടെ ഷൂട്ടിങ്ങ് നടക്കുന്നു . ഇതുപോലെയുള്ള നല്ല സിനിമകൾ നിർമ്മിക്കപെടുമ്പോൾ " മമ്മൂട്ടി എന്ന നടൻ " ആ സ്റ്റാർ ബോഡി മാത്രം സിനിമയ്ക്ക് വിട്ടു കൊടുത്തു ഒരു ആത്മാവായി പുറത്തു കറങ്ങാൻ ഇറങ്ങും . ആത്മാവ് നിരാശനാണ് , വല്ലാതെ തേങ്ങുന്നുണ്ട് . അപ്പോഴതാ വേറൊരു പൊട്ടിക്കരച്ചിൽ എവിടെയോ ..ശ്രദ്ധിച്ചു നോക്കിയപ്പോൾ അതാ മോഹൻലാലിന്റ്റ്റെ " ആത്മാവ് , അഥവാ നടൻ " . ഇനി ആത്മാക്കളെ നമ്മൾ ഇക്ക , ഏട്ടൻ എന്ന് തന്നെ വിളിക്കുന്നു . കാരണം അവരിലെ നടന്മാരാണല്ലോ ഈ ബഹുമാനം അർഹിക്കുന്നത് .
ഇക്ക : ലാലേ , എന്താടാ നിനക്ക് പറ്റിയത് ? വാമനപുരം ബസ് റൂട്ടിലെ ചക്കക്കുരു പാട്ടിന്റ്റെ ഷൂട്ട്* സമയത്ത് പോലും നീ ഇങ്ങനെ കരഞ്ഞിട്ടില്ലല്ലോ ?
ലാൽ : എന്നാ പറയാനാ ഇക്ക , എന്റ്റെ ബോഡി ഇല്ലേ ? ആ പരട്ട പുതിയ പടത്തിൽ അഭിനയിച്ചു തുടങ്ങി .പഷ്ട്ട് കഥയായതു കൊണ്ട് വായിച്ചു നോക്കിയപ്പോഴേ ഞാനിങ്ങു ഇറങ്ങി പോന്നു . പടത്തിന്റ്റെ പേര് കാസനോവ .അല്ല ഇക്ക എന്താ ഇവിടെ ? ?
ഇക്ക : ഓ , ഇവിടെയും ഷൂട്ട്* തന്നെ . ലവൻ ബൈക്ക് ജമ്പിനു ഡ്യൂപ്പിനെ ഇട്ടിട്ടു ക്യാരവാനിൽ ഇരുന്നു ആഗ്രി ബേഡ്സ് കളിച്ചു പൊട്ടിച്ചിരിക്കുന്നു .അത് കഴിഞ്ഞു ഫോണിലും ക്യാമറയിലുമൊക്കെയുള്ള തന്റ്റെ അറിവ് പ്രകടിപ്പിക്കാൻ ഒരു പത്രസമ്മേളനം നടത്തുന്നുണ്ട് . ആഗ്രി ബേഡ്സിന്റ്റെ സ്കോർ അവരെ കാണിച്ചു ഞെട്ടിക്കാനാണ് പ്ലാൻ . നമ്മളവിടെ എന്നാ ചെയ്യാന്നാ .
ഏട്ടൻ : ഹ്മം ! ലവന്റ്റെ പുതിയ പടത്തിന്റ്റെ കഥ കേൾക്കണോ ? വലിയ കാമുകനാണ് . സെക്സിയസ്റ്റ് മാൻ ഓണ്* ദി എർത്ത് എന്നൊക്കെ വച്ച് കാച്ചുന്ന കേട്ടു . പടത്തിനു തൈപ്പിച്ച ഒരൊറ്റ ഉടുപ്പ് പാകമാകാത്തത് കൊണ്ട് വയറിന്റ്റെ ഭാഗത്ത്* ഇലാസ്റ്റിക് തുന്നി പിടിപ്പിച്ചാണ്* ഇടാൻ കൊടുത്തിരിക്കുന്നത്* . സെക്സിയസ്റ്റ് മാൻ !! ഇവൻ വെശക്കുംബം ആ നായിക കൊച്ചിനെ പിടിച്ചു തിന്നാതിരുന്നാൽ മതിയായിരുന്നു .
ഇക്ക : ഇവന്റ്റെ ഈ പടവും പതിവ് പോലെ വെത്യസ്തമാണ് . ലവൻ ആത്മാക്കളെയൊക്കെ ഇതിൽ കാണുന്നുണ്ട് . സ്വന്തം ആത്മാവിനെ അലയാൻ വിട്ടിട്ടു ഈ ഭീകര പടം കാണിച്ചു ഇനിയും പുതിയ ആത്മാക്കളെ സൃഷ്ടിക്കാനാണ് ഉദ്ദേശം എന്ന് തോന്നുന്നു . ങേ അല്ല ! നമ്മുടെ ജയറാം അല്ലെ ആ വരുന്നത് ? നീ എന്താടാ ജയറാമേ ഭയങ്കര ചെറുപ്പമായി തന്നെ ഇരിക്കുന്നത് ? എന്താ ഗ്ലാമർ ..
ജയറാമേട്ടൻ : ഓ . അതിപ്പം പറയാൻ മാത്രം ഒന്നുമില്ല . ഞാനാ ബോഡി വിട്ടിട്ടു കൊല്ലം പത്തായി . അതുകൊണ്ട് അന്നത്തെ അതേ പ്രായം നിലനിർത്തി പോരുന്നു .ഹാ ഹാ ഹ ..നിങ്ങളെന്തിനാ കരയുന്നെ ?
ഏട്ടൻ : കരയാതെ പിന്നെ ? മറ്റവന്മാർ അഭിനയിച്ചു തള്ളുന്ന പടങ്ങള് കണ്ടില്ലേ ?
ജയറാമേട്ടൻ : അതൊക്കെ കുറച്ചു നാളത്തെ വിഷമമേ ഉള്ളു .പിന്നങ്ങ് ശീലമായികോളും , വേണമെങ്കിൽ ഞാൻ സുരേഷ് ഗോപിയെ ഇങ്ങോട്ട് വിളിപ്പിക്കാം . അവൻ ഇക്കാര്യത്തിൽ എക്സ്പേർട്ടാ .
ഇക്ക : എന്റ്റെ പോന്നോ വേണ്ട . അവന്റ്റെ ആത്മാവിനെ പോലും താങ്ങാനുള്ള കരുത്തില്ല .
ജയറാമേട്ടൻ : ഇനി ഈ ജന്മത്ത് ജയറാമിന്റ്റെ ബോഡിയിൽ കയറാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല . അത് കൊണ്ട് അറ്റ കൈക്ക് ഞാനാ കൈലാസിന്റ്റെ ബോഡിയിൽ പോയി കയറാൻ പോവാ .അവനാകുംബം ശരീരത്ത് നടന്റ്റെ ആത്മാവ് ഇരിക്കേണ്ട ഭാഗം കാലിയാ ..
ഏട്ടൻ : ഞാനത് ഒന്ന് പരീക്ഷിച്ചതാ . വിനു മോഹന്റ്റെ ദേഹത്തും അനൂപ്* മേനോന്റ്റെ ദേഹത്തും ഒക്കെ കയറി നോക്കി . അവസാനം അവന്മാര് എന്നെ കൂടെ പിഴപ്പിക്കും എന്നായപ്പോൾ ഇറങ്ങി ഓടി കളഞ്ഞു .
ഇക്ക : എന്നാ പിന്നെ ഞാനിറങുവാ ..ഒരു തീർഥാടനം ..ലവൻ വായിച്ച സ്ക്രിപ്റ്റുകൾ കണ്ടിട്ട് രണ്ടു മൂന്നു കൊല്ലം ഇനി എന്റ്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല . ചത്തില്ലെങ്കിൽ കാണാം . പോട്ടെ മക്കളെ ..
ജയറാമേട്ടൻ : എന്നാ പിന്നെ ആയിക്കോട്ടെ , കുറച്ചു ദിവസമായിട്ട് ആ ദിലീപ് ഇതുവഴി കറങ്ങി നടക്കുന്ന കണ്ടു . അവനോടു പോയി രണ്ടു കൊച്ചു വർത്തമാനം പാറയട്ടെ . ബൈ ബൈ ..
facts....
