Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ഞങ്ങള്* ഒരുമിച്ച സിനിമയെക്കുറിച്ച് പറയുമ്പോള്* ആദ്യം പലരുടെയും മനസ്സിലെത്തുന്ന സിനിമ 'സി.ബി.ഐ ഡയറിക്കുറിപ്പാ'ണ്. കെ. മധുവായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്*. സോമന്*, സുകുമാരന്*, മമ്മൂട്ടി തുടങ്ങിയവരൊക്കെ അഭിനയിച്ച ഈ ചിത്രം വമ്പിച്ച വിജയമാണ് അക്കാലത്ത് കരസ്ഥമാക്കിയത്.
സേതുരാമയ്യര്* എന്ന സി.ബി.ഐ ഓഫീസറെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ആ കഥാപാത്രത്തിന്റെ വിജയം കൊണ്ടുതന്നെ വര്*ഷങ്ങളുടെ ഇടവേള കഴിഞ്ഞ് വീണ്ടും വീണ്ടും ആ കഥാപാത്രത്തെ തന്നെ ആവര്*ത്തിച്ച് അവതരിപ്പിക്കാനുള്ള യോഗമുണ്ടായി.
സംവിധായകന്* കെ. മധുവോ തിരക്കഥാകൃത്ത് എസ്.എന്*. സ്വാമിയോ ആ കഥാപാത്രത്തെ മനസ്സില്* കാണും മുമ്പേ മമ്മൂട്ടി മാനത്തു കണ്ടു എന്നുള്ളതാണ് സത്യമെന്ന് എസ്.എന്*. സ്വാമി സൂചിപ്പിച്ചു. അക്കഥ എസ്.എന്*. സ്വാമി ഓര്*മ്മകളില്*നിന്നും പറയുകയുണ്ടായി.
സംവിധായകന്* ഐ.വി. ശശിയും തിരക്കഥാകൃത്ത് ടി. ദാമോദരനും ചേര്*ന്ന് ചെയ്ത മമ്മൂട്ടിയിലഭിനയിച്ച 'ആവനാഴി' എന്ന ചിത്രം സൂപ്പര്*ഹിറ്റായിരുന്നു. ഈ സിനിമ റിലീസായി കുറെനാള്* കൂടി കഴിഞ്ഞാണ് ഞാനൊരു പോലീസ് കഥ മമ്മൂട്ടിയോട് പറയുന്നത്. മമ്മൂട്ടിയാണ് അപ്പോള്* സൂചിപ്പിച്ചത്, 'ആവനാഴി' നന്നായി ഓടിയ സിനിമയാണ്, ഇനി വീണ്ടും ഞാന്* കാക്കിയണിഞ്ഞുവന്നാല്* അതൊന്നും ഏല്*ക്കില്ലേഡോ. നമുക്കിനി ഒരു സി.ബി.ഐ സിനിമ ചെയ്യാമെന്ന് പറഞ്ഞത് മമ്മൂട്ടി തന്നെയാണ്.
മമ്മൂട്ടി അങ്ങനെ പറഞ്ഞത് കേട്ടിട്ട് എന്റെ മനസ്സിലങ്ങിനെ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം, സി.ബി.ഐ എന്നുപറഞ്ഞാല്* വേറൊരു പോലീസെന്നെ ഞാന്* കരുതിയുള്ളൂ. പേരുമാത്രം മാറി എന്ന തോന്നലാണ് എനിക്കുണ്ടായത്.
ഞാന്* എന്റെ ഈ പോലീസ് കഥയില്* നായകനിട്ടിരുന്ന ആദ്യപേര് അലിഇമ്രാന്* എന്നാണ്. ഒരു മുസ്ലീം കഥാപാത്രം. നിസ്*ക്കരിക്കും, ആളുകളെ ഇടിക്കുകയും ചെയ്യും. നല്ല ചുറുചുറുക്കുള്ള ഒരു പോലീസ് ഓഫീസറാണ്. ഞാനിതിന്റെ ഒരു വണ്* ലൈനൊക്കെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു കുറ്റാന്വേഷണ കഥയാണെന്ന് സൂചിപ്പിച്ചപ്പോള്* മുതല്* മമ്മൂട്ടിക്കും ഈ പ്രോജക്ടിനോട് വലിയ ഒരിഷ്ടം തോന്നി. അതുകൊണ്ട് ഓരോ ലൊക്കേഷനില്* നിന്നും വീട്ടില്* നിന്നുമൊക്കെ എന്നെ വിളിക്കും, കഥ എന്തായി എന്നെല്ലാം അന്വേഷിക്കും. ഞാന്* പക്ഷേ, പൂര്*ണ്ണമായിട്ടൊന്നും ഫോണിലൂടെ പറഞ്ഞിരുന്നില്ല. ഞാനും മധുവും കൂടി തിരുവനന്തപുരത്ത് ട്രിവാന്*ഡ്രം ക്ലബ്ബില്* ഈ പ്രോജക്ടിന്റെ ഡിസ്*ക്കഷനുമായിട്ടിരിക്കുന്ന സമയത്ത് മമ്മൂട്ടിയും ഏതോ ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് എന്റെ റൂമിലേക്ക് വരാമെന്നും എഴുതിയ സീനുകളത്രയും വായിച്ചുകേള്*ക്കാമെന്നും മമ്മൂട്ടി ഫോണില്* വിളിച്ചുപറഞ്ഞതനുസരിച്ച് ഉച്ചയ്ക്കുതന്നെ മുറിയിലെത്തി.
അലി ഇമ്രാന്* എന്ന കഥാപാത്രത്തെക്കുറിച്ചും അയാളുടെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ ഞാന്* വിശദീകരിച്ചു.
മമ്മൂട്ടിക്ക് പക്ഷേ, ആ പേരും ഇഷ്ടപ്പെട്ടില്ല, സീനും ഇഷ്ടമായില്ല. മമ്മൂട്ടി പറഞ്ഞു, ഞാനേ ഒരു മുസ്ലീം. ഇനി കഥാപാത്രവും കൂടി മുസ്ലീമായാലോ. അതുതന്നെയുമല്ല ഒരു പോലീസ് ഓഫീസര്*ക്ക് ഇത്തരം മുസ്ലീം പേരുകളൊന്നും ഇണങ്ങില്ല. മാത്രമല്ല, ഒരു സി.ബി.ഐ ഓഫീസര്*ക്കിണങ്ങുന്ന നല്ല പേരും സംസ്*ക്കാരവുമൊക്കെ വേണം. എങ്കിലേ ആളുകള്*ക്ക് അതിഷ്ടപ്പെടുകയുള്ളു.
അന്നെനിക്കറിയാവുന്ന ചില പോലീസ് ഓഫീസേഴ്*സിന്റെ പേരുകള്* മുസ്ലീമായിരുന്നു. അതില്* പലതും പറഞ്ഞുനോക്കി. മമ്മൂട്ടി സമ്മതിച്ചില്ല.
മമ്മൂട്ടിയുടെ ഇത്തരം ചില തിരുത്തലുകള്* എനിക്കിഷ്ടമായിരുന്നു. സ്വന്തം കഥാപാത്രത്തിനുവേണ്ടി മാത്രം നില്*ക്കുന്ന ഒരാളല്ല, മമ്മൂട്ടി. കൂടെ അഭിനയിക്കുന്നവര്*ക്കും അഭിനയത്തിലൂടെയും ഡയലോഗിലൂടെയും ഉയരാന്* കഴിയുമെങ്കില്* അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഇത്തരം ചില ഗുണങ്ങള്* ഞാനിഷ്ടപ്പെടുന്നതുകൊണ്ട് മമ്മൂട്ടിയുടെ നല്ല അഭിപ്രായങ്ങള്* ഏതും സ്വീകരിക്കാനുള്ള മനസ്സുമായി ഞാനിരുന്നു.
യഥാര്*ത്ഥത്തില്* അങ്ങനെ ചില പേരുകളുള്ളവര്* പോലീസ് ഉദ്യോഗസ്ഥരായിട്ടുണ്ടാകും. പക്ഷേ, സിനിമയ്ക്ക് അതുവേണ്ട. ഒരു സ്വാമിയായിരുന്നാല്* നന്നായിരിക്കും.
മമ്മൂട്ടി ആ പറഞ്ഞത് കേട്ട് ഞാന്* അന്തം വിട്ടുപോയി. 'സ്വാമിയോ?' ഒരു പോലീസ് ഓഫീസര്*ക്ക് ഇതൊരു തണുത്ത പേരായിട്ടാണ് എനിക്ക് തോന്നിയത്.
ഞാന്* എന്റെ അഭിപ്രായം തുറന്നുപറഞ്ഞപ്പോള്* മമ്മൂട്ടി പറഞ്ഞു. പോലീസ് ഇന്*സ്*പെക്ടര്*മാരുടെ ആക്രമണശൈലിയൊന്നും സി.ബി.ഐ ഉദ്യോഗസ്ഥര്*ക്കില്ല. അവര്* പ്രതികളെ ഇടിക്കാന്* കൈ പൊക്കുകപോലുമില്ല. ബുദ്ധി മാത്രമാണ് സി.ബി.ഐ ഉദ്യോഗസ്ഥരുടെ ആയുധം.
ഞാന്* പിന്നെയും സംശയം പ്രകടിപ്പിച്ചപ്പോള്* മമ്മൂട്ടി ദേഷ്യത്തോടെ പറഞ്ഞു, 'ങാ..., അങ്ങനെയൊക്കെതന്നെയാണ്. താന്* ആ രീതിയില്* അങ്ങോട്ട് എഴുതിനോക്ക്. താന്* മനസ്സുവെച്ചാല്* നടക്കും.'
ഒടുവില്* ഞങ്ങളാലോചിച്ച് കഥാപാത്രത്തിന് നല്ലൊരു പേര് കണ്ടുപിടിച്ചു. അതായിരുന്നു സേതുരാമയ്യര്*.
സേതുരാമയ്യരായ മമ്മൂട്ടിയും നടന്* പ്രതാപചന്ദ്രനും കൂടി പങ്കെടുക്കുന്ന ഒരു സീന്* ഞാനെഴുതിവച്ചിരുന്നത് വായിച്ചിട്ട് മമ്മൂട്ടി എന്നെ അഭിനയിച്ചുകാണിച്ചു. ഇങ്ങനെയായിരിക്കും സേതുരാമയ്യരുടെ പെര്*ഫോമന്*സ്. ഈ രീതിയില്* വേണം തിരക്കഥയും സംഭാഷണവും ഒക്കെ എഴുതേണ്ടതെന്ന് പറഞ്ഞപ്പോള്* സത്യത്തില്* ഞാന്* അത്ഭുതപ്പെട്ടുപോയി. കാരണം, ആ സിനിമയില്* അതെങ്ങനെ വേണ്ടിയിരുന്നോ അതുപോലെതന്നെ നിമിഷ വേഗത്തില്* മമ്മൂട്ടി സേതുരാമയ്യരായി മാറിയപ്പോഴാണ് ഞാനും ആ കഥാപാത്രത്തെ ശരിക്കും പിന്*തുടര്*ന്നത്.
സിനിമയുടെ പ്രൊഡ്യൂസര്* അരോമ മണിയാണ്. മണിയും കെ. മധുവും പക്ഷേ, ഇതറിഞ്ഞാല്* സമ്മതിക്കുമോ? ഒരു പട്ടര് സി.ബി.ഐ ഓഫീസറാകുന്നതില്* അവര്*ക്ക് ആശങ്കയുണ്ടായിരുന്നു. മമ്മൂട്ടി എന്റെ മുമ്പില്* ആ പട്ടരെ അഭിനയിച്ചുകാണിച്ചതുകൊണ്ട് എനിക്ക് ധൈര്യം കിട്ടുകയും ചെയ്തു. ഇതേക്കുറിച്ച് വിശദമായി സംസാരിച്ച് കെ. മധു ഒരുവിധത്തില്* സമ്മതിച്ചു. എന്നാല്* മണിസാര്* അപ്പോഴും എതിര്*പ്പ് പ്രകടിപ്പിച്ചിരുന്നു. അരോമയുടെ 'ഇരുപതാം നൂറ്റാണ്ട്' എന്ന ചിത്രം സൂപ്പര്*ഹിറ്റ് നല്*കിയിട്ട് നില്*ക്കുന്ന സമയവുമാണ്. അതുകൊണ്ടു തൊട്ടടുത്തുവരുന്ന ഈ ചിത്രം പരാജയപ്പെട്ടുപോകരുതെന്നുമുണ്ട്. ഒടുവില്* മണിസാറും അതിനെല്ലാം സമ്മതിച്ചു. അങ്ങനെയാണ് 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' എന്ന ചിത്രം പിറക്കുന്നത്. ഞാന്* രൂപപ്പെടുത്തിയ കഥാപാത്രത്തെ മാറ്റിയെടുത്തത് മമ്മൂട്ടിയായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന് തുടര്*ഭാഗങ്ങളുമുണ്ടായി. മമ്മൂട്ടിയാണ് അതിനെല്ലാം കാരണമെന്നു വേണം പറയുവാന്*. രണ്ടാം ഭാഗമായി 'ജാഗ്രത' എന്ന ചിത്രം പെട്ടെന്ന് വന്നു. ഈ കഥാപാത്രത്തിനോടുള്ള ഇഷ്ടം കൊണ്ടാകണം മൂന്നാം ഭാഗം ചെയ്യുന്ന കാര്യം മമ്മൂട്ടിതന്നെയാണ് പറഞ്ഞത്. അത് കുറെ വര്*ഷങ്ങള്*ക്കുശേഷമായിരുന്നു. 'സേതുരാമയ്യര്* ഫ്രം സി.ബി.ഐ' എന്ന ചിത്രവും നേരറിയാന്* സി.ബി.ഐ എന്ന ചിത്രവും ഈ ഒരു നായക വേഷത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകര്* ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
AK Sajan Padam Shoot Oct 16 Vare , Ath Kazhinj Oru Tour Pokum , Vannit Whiteil Join Cheyyum , Ath Kazhinj Nithin Renji Panickar Movie , Ath Kazhinj Akhil Paul Movie![]()