Sponsored Links ::::::::::::::::::::Remove adverts | |
Edited............
Highest Grosser Malayalam Films: (1980 To 2015) 1980-ANGADI (Jayan) 1981-THRISHNA (Mammootty) 1982-PADAYOTTAM (PremNazir, Mammootty) 1983-KOODEVIDE (Mammootty) 1984-ATHIRATHRAM (Mammootty) 1985-NIRAKKOOTH (Mammootty) 1986-RAJAVINTE MAGAN (Mohanlal) 1987-NEWDELHI (Mammootty) 1988-CHITHRAM (Mohanlal) 1989-ORUVADAKANVIRGADHA (Mammootty) 1990-KOTTAYAM KUNJACHAN (Mammootty) 1991-GODFATHER (Mukesh) 1992-PAPPAYUDE SWONTHAM APPUS (Mammootty) 1993-MANICHITHRATHAZH (Mohanlal) 1994-COMMISSIONER (Suresh Gopi) 1995-THEKING (Mammootty) 1996-HITLER (Mammootty) 1997-AARAM TAMBURAN (Mohanlal) 1998-HARIKRISHNANS (Mamoty&Mohnlal) 1999-FRIENDS (Jayaram) 2000-NARASIMHAM (Mohanlal) 2001-RAVANAPRABHU (Mohanlal) 2002-MEESHA MADHAVAN (Dileep) 2003-CHRONICBATLER (Mammootty) 2004-SETHURAMAYRCBI (Mammootty) 2005-RAJAMANIKYAM (Mammootty) 2006-CLASSMATES (Prithviraj) 2007-MAYAVI (Mammootty) 2008-TWENTY20 (Mamty,mohnlal,suresh, dilp, jayrm) 2009-PAZHASSIRAJA (Mammootty) 2010-POKKIRIRAJA (Mamoty&Prithvi) 2011-CHRSTIAN BROTHERS (Mohnlal, suresh, dilep) 2012-MAYAMOHNI (Dileep) 2013-DHRISHYAM (Mohanlal) 2014-BANGLORE DAYS (Dulquer, nivin, fahad) 2015--premam nivin, (Mammootty) . . Mammootty-19/36 & Mohanlal-10/36 (Single&Multiple Role) Mammootty Single-15/36 Mohanlal-7/36 Dileep-2 Prithvi, Sureshgopi, Jayaram, Jayan, Mukesh, also -1 .
ബഹ്റിനില്* ഉദിച്ച താര സൂര്യോധയം
ബഹ്റിന്* ഏര്*പ്പോര്*ട്ടില്* നിന്നും വീണ്ടും നാട്ടിലേക്ക്.. നമ്മുടെ സ്വന്തം മൊഞ്ചന്* മമ്മൂസ്സ്
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
സുകൃതം എന്ന സിനിമ ജന മനസ്സില്* ഉള്ളോടുത്തോളം കാലം അറ്റ്ലസ് രാമചന്ദ്രൻ എന്ന ആ മഹാ മനുഷ്യനോട് ഇഷ്ടം കൂടിടും heart emoticon
____________________________
മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു കൂട്ട് കെട്ടില്* പിറന്ന സിനിമ സുകൃതം. പ്രിയ എഴുത്തുകാരന്* എം ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മഹാ നടന്* മമ്മൂട്ടിയിൽ വന്നു ഭവിക്കുന്ന അതിശയിപ്പിക്കുന്ന ഒരു നടന വൈഭവം ഉണ്ട്, അത് ഇവിടെ സുകൃതത്തില്* രവിശങ്കറിലും നിറഞ്ഞു കാണാം. രോഗാവശനായി കനം തൂങ്ങിയ കണ്*പോളകളുടെ ഭാരത്താൽ പാതിയടഞ്ഞ മിഴികളിലൂടെയും ശബ്*ദത്തിലും ശ്വാസോച്*ഛ്വാസത്തിന്റെ താളങ്ങളിലും നടത്തുന്ന ക്രമീകരണങ്ങളിലൂടെയും ഈ നടൻ ഒരിക്കൽ കൂടി വിസ്മയിപ്പിക്കുന്നു. അന്തിക്കതിരോൻ ഒരു ചുവന്ന ഗോളം കണക്കെ എരിഞ്ഞമരുന്നത് ഭയപ്പാടു കൂടിയാണ് രവി കാണുന്നത്, ആ ഭയം എരിഞ്ഞമരുവാൻ പോകുന്നവന്റെ വേദനയായി മമ്മൂട്ടി മുഖത്തു കാണിക്കുന്നുണ്ട്, അപാരം എന്നേ പറയേണ്ടൂ.
വേദനിപ്പിക്കുന്ന വളരെ ഹൃദയസ്പർശ്ശിയായ കുറച്ചു രംഗങ്ങളിലൂടെ ഈ സിനിമ കടന്നു പോവുന്നുണ്ട്....
1] സ്വന്തം ഭാര്യയെ ജീവൻ കൈവിട്ടു പോവും എന്ന ബോധ്യം വന്ന നിമിഷങ്ങളിൽ സുഹൃത്തിനെ ഏൽപ്പിക്കുന്നതാണ്.
2] മരണം എന്ന സംഭവം മുന്നിൽ എത്തുമ്പോഴേ നാം ശരിക്കുള്ള സത്യത്തെ തിരിച്ചറിയുന്നുള്ളൂ എന്ന് പറഞ്ഞ് മാലിനിയോടു രാജേന്ദ്രനെ വിവാഹം കഴിക്കാൻ രവി നിർബന്ധിക്കുന്ന സീൻ.
3] തിരിച്ചു കിട്ടിയ ജീവിതവുമായി രവി മാലിനിയെ ജീവിതത്തിലോട്ട്* വീണ്ടും വിളിക്കുമ്പോൾ അവൾക്കത് ഉൾക്കൊള്ളാനാവാതെ പോവുന്നത്. ജീവിതത്തിന്റെ വലിയ കണക്കെടുപ്പ് നടത്തി മാലിനിയെ മറ്റൊരാളെ എല്പ്പിച്ച പോലെ എളുപ്പമാവുന്നില്ല രവിക്ക് അവളെ തിരികെ ജീവിതത്തിലേക്ക് കൂട്ടുന്നത്*. വലിയ വലിയ വാക്കുകളിലൂടെ അവളെ അറത്തു മുറിച്ചു രാജേന്ദ്രന് കൊടുത്തു രവി കൈകഴുകി എന്ന് ധരിക്കുന്ന അവൾക്ക് രവിയിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാവുന്നു. വലിയ മല കയറി മുകളിലെത്തിയാൽ ഒരു അടയാളം അവിടെ വെച്ചാൽ തീർന്നു പോവുന്ന സാഹസികത പോലെയൊരു പ്രണയമായിരുന്നു രവിക്കും അവൾക്കും ഇടയിൽ ഉണ്ടായിരുന്നത് എന്ന് അവൾ പറയുന്ന രംഗങ്ങൾ.
4] തിരിച്ചു കിട്ടിയ ജീവിതം അർത്ഥമില്ലാതെ പോവുന്ന അവസ്ഥയിൽ രവി വീണ്ടും ഡോ രാമനുണ്ണിയെ കണ്ട് രോഗം വീണ്ടും തിരിച്ചു കിട്ടാൻ എന്താണ് വഴിയെന്ന് ചോദിക്കുന്നുണ്ട്. മരണം ഉറപ്പായ രോഗിക്ക് വിധിയെ തിരുത്തിയെഴുതാതെ അനായാസേന മരണം ഒരുക്കി കൊടുക്കണം എന്ന് ഡോ രാമനുണ്ണിയോട് അയാൾ പറയുന്ന സീനുകൾ.
5] എല്ലാം കൈ വിട്ടു പോയി എന്നറിഞ്ഞിട്ടും വീണ്ടും ഒരു വിളക്കിക്കൂട്ടലിനു വേണ്ടി അവളിലേക്ക്* അയാൾ ചേരാൻ അടുക്കുന്ന ഒരു രാത്രി. ഈ സിനിമയുടെ യഥാർത്ഥ ക്ലൈമാക്സ്* ഈ സീനുകളാണ്. ഒരേ ദിവസം രണ്ടാളുടെ മെത്ത പങ്കിടുമ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു, എല്പ്പിച്ചയാൾ അവകാശം സ്ഥാപിച്ചു കഴിഞ്ഞു എന്ന് പറയുന്ന ഭാര്യയും അതിനു മുന്നിൽ തകർന്നടിഞ്ഞു പോവുന്ന ഒരു ഭർത്താവും. ഇങ്ങനെയൊരു ക്ലൈമാക്സ്* ഒരുക്കാൻ എം ടി യല്ലാതെ മറ്റേത് എഴുത്തുകാരനുണ്ട്* നമ്മുടെ ഭൂമിമലയാളത്തിൽ.
അഭിനേതാവ് : മെഗാ സ്റ്റാര്* മമ്മൂട്ടി
സംവിധാനം : ഹരികുമാർ
കഥ, തിരക്കഥ: എം ടി വാസുദേവൻ നായർ
ക്യാമറ : വേണു
ഗാനരചന : ഒ എൻ വി കുറുപ്പ്
സംഗീതം : ബോംബെ രവി
നിർമാണം : അറ്റ്ലസ് രാമചന്ദ്രൻ
@Devarajan Master @ACHOOTTY
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
ഒക്ടോബർ ആദ്യവാരം മെഗാസ്റ്റാർ മമ്മൂട്ടി ജപ്പാനിലേക്ക് പോകുന്നു. സ്വകാര്യ സന്ദർശനത്തിനായി പോകുന്ന താരം തിരിച്ചെത്തി എ.കെ. സാജൻ ചിത്രത്തിലെ ഗാനചിത്രീകരണത്തിൽ പങ്കെടുക്കും. മമ്മൂട്ടിയും നയൻതാരയും പങ്കെടുക്കുന്ന ഈ ഗാനത്തിന്റെ ചിത്രീകരണത്തീയതി ഇരുവരുടെയും ഡേറ്റ് അനുസരിച്ച് തീരുമാനിക്കും. ബഹ്റിൻ സന്ദർശനത്തിനു പോയ മമ്മൂട്ടി സെപ്തംബർ മുപ്പതിന് കൊച്ചിയിൽ തിരിച്ചെത്തും. തുടർന്ന് എ.കെ. സാജൻ ചിത്രത്തിന്റെ ബാക്കി ഭാഗം പൂർത്തിയാക്കുന്ന മമ്മൂട്ടി ഒക്ടോബർ അഞ്ചിനാണ് ജപ്പാനിലേക്ക് പറക്കുന്നത്.
ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന വൈറ്റാണ് മമ്മൂട്ടി അടുത്തായഭിനയിക്കുന്ന ചിത്രം. ഇറോസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ പതിനഞ്ച് മുതൽ ലണ്ടനിലാരംഭിക്കും. ബദ് ലാപൂർ, ഗ്യാംഗ്സ് ഒഫ് വസേയ്പൂർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഹുമാഖുറേഷിയാണ് വൈറ്റിൽ മമ്മൂട്ടിയുടെ നായിക. വൈറ്റിന്റെ ഷൂട്ടിംഗ് നീട്ടിവച്ചപ്പോൾ ഹുമാഖുറേഷിക്ക് പകരം തെന്നിന്ത്യൻ താരം തൃഷയെ നായികയായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഹുമാഖുറേഷിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.