ദേശീയതലത്തിലും അന്തര്*ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു എം.ടി-ഹരിഹരന്* ടീമിന്റെ മമ്മൂട്ടി ചിത്രമായ 'ഒരു വടക്കന്* വീരഗാഥ.' ഒരു നിമിത്തം പോലെയാണ് ഈ ചിത്രത്തിലെ ചന്തു എന്ന കഥാപാത്രം മമ്മൂട്ടിയിലേക്ക് ചെന്നെത്തിയതെന്ന് സംവിധായകന്* ഹരിഹരന്* പറയുകയുണ്ടായി. മമ്മൂട്ടി എന്ന നടനെയും ഈ സിനിമ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. മമ്മൂട്ടി അവതരിപ്പിച്ച ചന്തുവിന്റെ വേഷം പലപ്പോഴും പലയിടങ്ങളിലും ചര്*ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്.
മമ്മൂട്ടിക്ക് ആദ്യമായി നാഷണല്* അവാര്*ഡ് (1989) നേടിക്കൊടുത്ത ചിത്രങ്ങളില്* ഒന്നും ഇതായിരുന്നു. ആ വര്*ഷത്തെ മികച്ച നടനുള്ള കേരളാ സ്റ്റേറ്റ് അവാര്*ഡും മമ്മൂട്ടിക്ക് തന്നെയായിരുന്നു.
![]()