Sponsored Links ::::::::::::::::::::Remove adverts | |
mammokka yum karnan aayi varunnu ennu oru rumor kelkkunnundallo
മലയാളസിനിമയില്* നവാഗതസംവിധായകര്*ക്ക് ഏറ്റവും പരിഗണന കൊടുക്കുന്ന താരമാര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. മമ്മൂട്ടി. ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി തന്നെ സമീപിക്കുന്ന നവാഗതരായ ചെറുപ്പക്കാരെ മമ്മൂട്ടി നിരാശരാക്കാറില്ല. അവര്*ക്ക് പറയാനുള്ളത് കേള്*ക്കുകയും എന്തെങ്കിലും തീപ്പൊരി അവരില്* ഉണ്ടെങ്കില്* അതിനെ ഊതികത്തിക്കുകയും ചെയ്യുന്നയാളാണ് അ്*ദ്ദേഹം. തന്റെ ഇഷ്ടസംവിധായകരുടെ സംവിധാന സഹായികളെ മമ്മൂട്ടി നേരത്തേ നോക്കിവെക്കാറുണ്ടെന്ന് ഇന്*സ്ട്രിയില്* നേരത്തേ സംസാരമുണ്ട്. കാരണം അക്കൂട്ടത്തില്* പ്രതിഭകള്* ഉണ്ടാവുമെന്ന് അദ്ദേഹത്തിനറിയാം. ജോലിയില്* കൂടുതല്* ശ്രദ്ധ കാണിക്കുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്*സിനെ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറിയ സംവിധായകരില്* പലരും പിന്നീട് ഇതേക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. ഏതെങ്കിലും സഹസംവിധായകനോട് സെറ്റില്* മമ്മൂട്ടി പൊട്ടിത്തെറിക്കുന്നത് കണ്ടാല്* ഉറപ്പിച്ചോളൂ, അദ്ദേഹം അയാളെ ശ്രദ്ധിച്ചിട്ടുണ്ട്.
ജവാന്* ഓഫ് വെള്ളിമലയിലൂടെ അരങ്ങേറ്റം കുറിച്ച അനൂപ് കണ്ണന്* പറഞ്ഞ ഒരു അനുഭവമുണ്ട്. അനൂപ് ലാല്*ജോസിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന സമയമാണ്. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ഒരു ദിവസം ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുന്*പ് മമ്മൂട്ടി കഥാപാത്രത്തിന്റെ വേഷത്തില്* എത്തി. മുന്*പ് എടുത്ത ഒരു രംഗത്തിന്റെ തുടര്*ച്ചയാണ് എടുക്കേണ്ടത്. കോസ്റ്റ്യൂം കണ്ടിന്യുവിറ്റിയുടെ ചുമതല ആയിരുന്നു അനൂപിന്. ആദ്യനോട്ടത്തില്*ത്തന്നെ അനൂപിന് മനസിലായി മമ്മൂട്ടി തെറ്റായ കോസ്റ്റിയൂം അണിഞ്ഞാണ് എത്തിയിരിക്കുന്നത്. തിടുക്കത്തിനിടെ സംഭവിച്ച പിഴവായിരിക്കാം. പക്ഷേ എങ്ങനെ പറയും? താനൊരു പുതുമുഖമാണ്. മുന്നില്* നില്*ക്കുന്നത് മലയാളത്തിന്റെ മഹാനടനും. പക്ഷേ പറഞ്ഞല്ലേ പറ്റൂ? അല്ലെങ്കില്* താന്* ജോലിയില്* കാണിക്കുന്ന പിഴവാകും. ലാല്*ജോസിനും അത് ബുദ്ധിമുട്ടാകും. അതിനാല്* രണ്ടുംകല്*പിച്ച് മമ്മൂട്ടിയോട് അതങ്ങ് പറഞ്ഞു. അദ്ദേഹം അപ്പോള്* കാര്യമായി പ്രതികരിച്ചില്ലെങ്കിലും ഒരുതരം അസ്വസ്ഥത മുഖത്ത് പ്രകടമായിരുന്നു. തുടര്* ദിവസങ്ങളില്* പക്ഷേ തന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ പാളിച്ചകള്*ക്കുപോലും മമ്മൂട്ടി ദേഷ്യപ്പെടാന്* തുടങ്ങി. അനൂപിനും അത് ആകെ ബുദ്ധിമുട്ടായി. നിര്*ത്തിപോന്നാലോ എന്നുവരെ ആലോചിച്ചു. അങ്ങിനെ ആലോചിച്ചുനില്*ക്കുമ്പോള്* പ്രൊഡക്ഷനില്* ദീര്*ഘകാലമായി ജോലിചെയ്യുന്ന ഒരാളാണ് പറഞ്ഞത്. വിഷമിക്കേണ്ട, മമ്മൂക്ക ഒരു സഹസംവിധായകനോട് ദേഷ്യപ്പെട്ടാല്* ഭാവിയില്* അദ്ദേഹം അയാളുമായി പടം ചെയ്തിരിക്കും. അയാള്* പറഞ്ഞത് പിന്നീട് സത്യമായി. അനൂപിന്റെ ആദ്യചിത്രത്തില്* അഭിനയിക്കുക മാത്രമല്ല, മറിച്ച് ആദ്യമായി മമ്മൂട്ടി ഒരു സിനിമയ്ക്ക് പണം മുടക്കുകയും ചെയ്തത് ജവാന്* ഓഫ് വെള്ളിമലയ്ക്കാണ്.
1990ന് ശേഷം 18 സംവിധായകരാണ് മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. നായകകഥാപാത്രങ്ങളായി മമ്മൂട്ടി വരുന്ന സിനിമകളുടെ കണക്കാണിത്. പില്*ക്കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട ഒരുനിര സംവിധായകര്* മമ്മൂട്ടി ചിത്രത്തിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ലാല്*ജോസ്, ബ്ലെസി, അന്*വര്* റഷീദ്, അമല്* നീരദ്.. ആ നിര നീളുകയാണ്. എന്നാല്* അക്കൂട്ടത്തില്* വിജയങ്ങള്* മാത്രമല്ല, പരാജയങ്ങളുമുണ്ട്. പക്ഷേ പുതിയവരോടൊപ്പം വര്*ക്ക് ചെയ്യാനുള്ള മമ്മൂട്ടിയുടെ കൗതുകത്തെ അതൊന്നും ബാധിച്ചിട്ടില്ല. ഇപ്പോഴും അവര്*ക്ക് മുന്നില്* തുറക്കുന്ന വാതിലുകളാണ് അദ്ദേഹത്തിന്റേത്. 1990 മുതല്* മമ്മൂട്ടി ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകരുടെ ലിസ്റ്റാണിത്.
സാമ്രാജ്യം/ ജോമോന്*/ 1990
അലക്*സാണ്ടര്* എന്ന അധോലോക രാജാവായി മമ്മൂട്ടി എത്തി. ജോമോന്റെ കഥയ്ക്ക് ഷിബു ചക്രവര്*ത്തി ആയിരുന്നു തിരക്കഥ ഒരുക്കിയത്. മധു, ശ്രീവിദ്യ, ക്യാപ്റ്റന്* രാജു, വിജയരാഘവന്*, അശോകന്* തുടങ്ങി നീണ്ട താരനിര അണിനിരന്ന ചിത്രം വന്* വിജയമായിരുന്നു.
ഒരു മറവത്തൂര്* കനവ്/ ലാല്*ജോസ്/ 1998
പരുക്കന്* ലുക്കുള്ള എന്നാല്* അടുത്തുനില്*ക്കുന്ന എന്തിനെയും സ്*നേഹിച്ച് പരിരക്ഷിക്കുന്ന ചാണ്ടിയായി മമ്മൂട്ടി എത്തി. ശ്രീനിവാസന്റെ തിരക്കഥ. ലാല്*ജോസ് എന്ന സംവിധായകനെ മലയാളിക്ക് മുന്നില്* അവതരിപ്പിച്ചു. വിജയം.
വജ്രം/ പ്രമോദ് പപ്പന്*/ 2004
ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്* പ്രമോദ്, പപ്പന്* എന്നീ ഇരട്ട സംവിധായകര്* അരങ്ങേറ്റം കുറിച്ച ചിത്രം. ദേവരാജന്* എന്ന ക്രെയിന്* ഓപറേറ്ററായാണ് മമ്മൂട്ടി എത്തിയത്. പാട്ടുകള്* ഹിറ്റായെങ്കിലും ചിത്രം വേണ്ട രീതിയില്* ശ്രദ്ധിക്കപ്പെടാതെപോയി. ബോക്*സ് ഓഫീസില്* വീണു.
അപരിചിതന്*/ സഞ്ജീവ് ശിവന്*/ 2004
കോളെജ് വിദ്യാര്*ഥികളായ ഒരു സംഘം പെണ്*കുട്ടികള്* രഘുറാം എന്ന അപരിചിതനെ ഒരു യാത്രയ്ക്കിടെ കണ്ടുമുട്ടുന്നതും തുടര്*സംഭവങ്ങളും പറഞ്ഞ ഹൊറര്* ചിത്രം. മലയാളത്തില്* ഒരു പുതു കാഴ്ചാനുഭവമായിരുന്നെങ്കിലും ബോക്*സ് ഓഫീസില്* വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. ബോക്*സ് ഓഫീസില്* തകര്*ന്നടിഞ്ഞു.
കാഴ്ച/ ബ്ലെസി/ 2004
പില്*ക്കാലത്ത് മലയാള സിനിമ ഏറെ ചര്*ച്ച ചെയ്ത നിരവധി സിനിമകള്* ചെയ്ത ബ്ലെസിയുടെ ആധ്യ സിനിമ. കുട്ടനാട്ടുകാരനായ ഫിലിം ഓപറേറ്റര്* മാധവനായി മമ്മൂട്ടി ജീവിച്ചു. പുതുഭാവുകത്വം പകര്*ന്ന ചിത്രം നിരൂപക പ്രശംസയും ബോക്*സ് ഓഫീസ് വിജയവും നേടി.
രാജമാണിക്യം/ അന്*വര്* റഷീദ്/ 2005
മലയാളത്തിലെ എക്കാലത്തെയും വലിയ മാസ് ഹിറ്റുകളിലൊന്ന്. അന്*വര്* റഷീദ് എന്ന സംവിധായകനെ മലയാളത്തിന് മുന്നില്* അവതരിപ്പിച്ചു. രാജമാണിക്യത്തിന്റെ (മമ്മൂട്ടി) തിരുവനന്തപുരം ഭാഷ ട്രെന്*ഡ് സൃഷ്ടിച്ചു.
ബിഗ് ബി/ അമല്* നീരദ്/ 2007
എസ്ആര്*എഫ്ടിഐയില്* പഠിച്ച്, ഹിന്ദിയില്* രാംഗോപാല്* വര്*മയുടെ ക്യാമറാമാനായി പിന്നീട് രഞ്ജിത്തിന്റെ ബ്ലാക്കിലൂടെ മലയാളത്തില്* ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച അമല്* നീരദിന്റെ ആദ്യ സംവിധാന സംരംഭം. ആക്ഷന്* സിനിമകള്* എന്നാല്* നായകനും വില്ലനും തമ്മിലുള്ള നെടുനീളന്* സംഭാഷണങ്ങളും അല്*പം മാത്രം ആക്ഷനും എന്ന പതിവുരീതിയെ അട്ടിമറിച്ച ചിത്രം. അമലിലെ പ്രതിഭയെ കണ്ടെത്താനുള്ള കണ്ണുണ്ടായി മമ്മൂട്ടിക്ക്. ചിത്രത്തിന് ബോക്*സ് ഓഫീസ് അന്ന് അര്*ഹിക്കുന്ന പരിഗണന നല്*കിയില്ലെങ്കിലും പിന്നീട് ട്രെന്റ് സെറ്ററായി.
മായാബസാര്*/ തോമസ് സെബാസ്റ്റ്യന്*/ 2008
മായന്നൂര്* എന്ന ഗ്രാമത്തിലെ രമേശനായി മമ്മൂട്ടി. പതിവു ചേരുവാ ചിത്രമായി വിജയം പ്രതീക്ഷിച്ചെത്തിയ ബസാറിനെ പക്ഷേ പ്രേക്ഷകര്* കയ്യൊഴിഞ്ഞു.
ഡാഡി കൂള്*/ ആഷിക് അബു/ 2009
പില്*ക്കാലത്ത് മലയാളസിനിമയില്* ട്രെന്റ് സൃഷ്ടിച്ച ആഷിക് അബുവിന്റെ അരങ്ങേറ്റം. സിഐ ആന്റണി സൈമണും (മമ്മൂട്ടി) സ്*കൂള്* വിദ്യാര്*ഥിയായ മകനും തമ്മിലുള്ള ബന്ധത്തിലൂടെയാണ് സിനിമ വികസിച്ചത്. നേരമ്പോക്ക് തമാശകള്* നിറഞ്ഞ ചിത്രം. കാഴ്ചയില്* ഒരു ഫ്രെഷ്*നസ് ഉണ്ടായിരുന്നു ചിത്രത്തിന്. ബോക്*സ് ഓഫീസില്* ശ്രദ്ധിക്കപ്പെടാതെ പോയി.
പോക്കിരിരാജ/ വൈശാഖ്/ 2010
മമ്മൂട്ടിയുടെ മാസ്മസാല ചേരുവകളെല്ലാം വലിയ രീതിയില്* പരീക്ഷിച്ച ചിത്രം. പൃഥ്വിരാജ് മമ്മൂട്ടി കഥാപാത്രത്തിന്റെ അനുജനായെത്തി. ബോക്*സ് ഓഫീസില്* വമ്പന്* വിജയം നേടി. തെലുങ്കിലും തമിഴിലും മൊഴിമാറ്റ പതിപ്പുകളും ഇറങ്ങി.
ബെസ്റ്റ് ആക്ടര്*/ മാര്*ട്ടിന്* പ്രക്കാട്ട്/ 2010
ബെസ്റ്റ് ആക്ടറിന് മുന്*പേ മാര്*ട്ടിന് പ്രക്കാട്ടിനെ അടുത്തറിയാം മമ്മൂട്ടിക്ക്. അദ്ദേഹത്തിന് ഏറെ മതിപ്പുള്ള ഫാഷന്* ഫോട്ടോഗ്രാഫറായിരുന്നു മാര്*ട്ടിന്*. മമ്മൂട്ടിയുടെ കൂടി സ്*നേഹപൂര്*വ്വമായ നിര്*ബന്ധമുണ്ട് ബെസ്റ്റ് ആക്ടറിന് പിന്നില്*. ചിത്രം വിജയം.
ഡബിള്*സ്/ സോഹന്* സീനുലാല്*/ 2011
മമ്മൂട്ടിയും നദിയ മൊയ്തുവും ഇരട്ടകളായ ഗിരി, ഗൗരി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ബോക്*സ് ഓഫീസില്* മൂക്കുകുത്തി വീണു.
ബോംബെ മാര്*ച്ച് 12/ ബാബു ജനാര്*ദ്ദനന്*/ 2011
തിരക്കഥാകൃത്തെന്ന നിലയില്* നേരത്തേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ബാബു ജനാര്*ദ്ദനന്റെ സംവിധായകനായുള്ള കന്നി ചിത്രം. ആലപ്പുഴ മുന്*സിപ്പാലിറ്റിയിലെ സമീര്* എന്ന തൂപ്പുകാരനായിരുന്നു മമ്മൂട്ടി കഥാപാത്രം. പ്രമേയം കാലികപ്രസക്തിയുള്ളതായിരുന്നെങ്കിലും പ്രേക്ഷകര്* സ്വീകരിച്ചില്ല. ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റ ചിത്രവുമാണിത്.
ജവാന്* ഓഫ് വെള്ളിമല/ അനൂപ് കണ്ണന്*/ 2012
പതിറ്റാണ്ടുകള്* നീണ്ട അഭിനയ ജീവിതത്തില്* മമ്മൂട്ടി ആദ്യമായി നിര്*മ്മിക്കുന്ന ചിത്രം. ലാല്*ജോസിന്റെ സംവിധാന സഹായി ആയിരുന്ന അനൂപ് കണ്ണന്റെ ആദ്യ സംവിധാന സംരംഭം. കഥാപാത്രങ്ങളോടൊപ്പം വെള്ളിമല ഡാം എന്ന പശ്ചാത്തലത്തിനും പ്രാധാന്യമുണ്ടായിരുന്നു. ബലൂണ്* ലൈറ്റിംഗ് ഉള്*പ്പെടെ പരീക്ഷിച്ച ചിത്രം. വന്*പ്രതീക്ഷയുണര്*ത്തി എത്തി. പക്ഷേ തീയേറ്ററുകളില്* തകര്*ന്നടിഞ്ഞു.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്/ ജി മാര്*ത്താണ്ഡന്*/ 2013
തല്ലും പിടിയുമായി നടക്കുന്ന ക്ലീറ്റസിന് (മമ്മൂട്ടി) കാഴ്ചയിലുള്ള പ്രത്യേകത കൊണ്ട് ഒരു നാടകത്തില്* ക്രിസ്തുമായി അഭിനയിക്കേണ്ടിവരുന്നു. അതേത്തുടര്*ന്നുണ്ടാകുന്ന നര്*മ്മ മുഹൂര്*ത്തങ്ങള്*. ആവറേജ് ഹിറ്റ്
ബാല്യകാലസഖി/ പ്രമോദ് പയ്യന്നൂര്*/ 2014
വൈക്കം മുഹമ്മദ് ബഷീറിന്റെ ക്ലാസിക് കൃതിയുടെ ചലച്ചിത്രാവിഷ്*കാരം. നാടകരംഗത്ത് പേരെടുത്ത പ്രമോദ് പയ്യന്നൂരിന്റെ സിനിമാ എന്*ട്രി. പക്ഷേ എല്ലാ രീതിയിലും പാളിയ പരീക്ഷണം എന്ന നിലയ്ക്കാവും ബാല്യകാലസഖിയെ കാലം വിലയിരുത്തുക. ബോക്*സ് ഓഫീസില്* വന്* തിരിച്ചടി.
പ്രെയ്*സ് ദി ലോര്*ഡ്/ ഷിബു ഗംഗാധരന്*/ 2014
സക്കറിയയുടെ അതേ പേരിലുള്ള നോവലൈറ്റാണ് ഷിബു ഗംഗാധരന്* സിനിമയാക്കിയത്. പക്ഷേ ചിത്രം പ്രേക്ഷകരുമായി ആശയവിനിമയം നടത്താതെപോയി. ബോക്*സ്ഓഫീസ് പരാജയം.
രാജാധിരാജ/ അജയ് വാസുദേവ്/ 2014
മമ്മൂട്ടിയുടെ മാസ് മസാല ചിത്രങ്ങളുടെ പതിവ് ചേരുവകളെല്ലാം ചേര്*ത്തെത്തിയ ചിത്രം. ഉദയ്കൃഷ്ണ-സിബി കെ തോമസിന്റെ തിരക്കഥയില്* അജയ് വാസുദേവിന്റെ സംവിധാന അരങ്ങേറ്റം. ബോക്*സ്ഓഫീസ് ഹിറ്റ്.
Southlive
ithil jomonte adyathe movie anaswaram alle ...dat was before samrajyam alle ?
LINGUSWAMYude arangetta chithram cheythathu mammookkayaanu
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........