Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Vysak & Alphonse putren Moviee aanu Ikkaku ippo avasyam......
From Fb............
കഥാപാത്രമായി ജീവിക്കാനുള്ള അഭിനയ മികവ് ലാലേട്ടനിലും മമ്മൂക്കയിലും ഒരു പോലെ നമുക്ക് കാണാൻ സാധിക്കും. എന്നാല്, മലയാള സിനിമയിൽ മറ്റ് അഭിനേതാക്കാൾക്കാർക്കും അവകാശപ്പെടാൻ അർഹതയില്ലാത്ത, ലാലേട്ടനിൽ നിന്നും മമ്മൂക്കയെ വ്യത്യസ്ഥനാക്കുന്ന,മമ്മൂട്ടി എന്ന നടനിൽ മാത്രം ഒതുങ്ങിയ കഴിവാണ് അദ്ദേഹം ശബ്ദത്തിൽ പുലർത്തുന്ന വ്യത്യസ്ഥത. വികാര നിർഭരമായ നിമിഷങ്ങളിലൂടെ കഥാപാത്രം സഞ്ചരിക്കുമ്പോൾ, സാഹചര്യത്തിനനുയോജ്യമായ തീവ്രതയോടെ സുഗമമായ ശബ്ദം നല്കി പ്രേക്ഷക മനസിൽ കഥാപാത്രത്തിന് ജീവൻ നല്കുന്ന ഒരു പ്രേത്യേക മാജിക്കും മമ്മൂക്കയിൽ കാണാൻ സാധിക്കും.
സൂര്യമാനസത്തിലെ നായക നടനായ മമ്മൂട്ടിയെ പുട്ടുറുമീസാക്കിയതിൽ ശബ്ദം നല്കിയ സംഭാവന വളരെ വലുതാണ്. രാജമാണിക്യത്തിലെ ബെല്ലാരി രാജയെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്, തിരുവനന്തപുരം സ്ലാങിലുള്ള മമ്മൂക്കയുടെ തകർപ്പൻ പെർഫോർമൻസ് കണ്ടിട്ടാണ്. ഈനാശു ഫ്രാൻസിസ് എന്ന പ്രാഞ്ചിയേട്ടനെ കേരളക്കര ആഘോഷമാക്കിയത് ,ത്യശ്ശൂർ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന മമ്മൂട്ടിയും അസാമാന്യമായ കഴിവിനെ അതിശയോക്തിയോടെ നോക്കി കണ്ടാണ്. അരയൻറെ ഭാഷ നിഷ്പ്രയാസം വശത്താക്കി കൈയ്യടി മേടിച്ച അമരത്തിലെ അച്ചൂട്ടിയെയും ഈ ഘട്ടത്തിൽ ഓർക്കേണ്ടതാണ്.
ഒരു അഭിനേതാവ് കഥാപാത്രമായി മാറുമ്പോൾ പ്രതിഫലിക്കാനിടയുള്ള വ്യക്തിപരമായ സവിശേഷതകൾ മറച്ച് വെക്കാനുള്ള പരിധിക്കപ്പുറം കടന്ന് ചെന്ന്, നോട്ടത്തിലും ഭാവത്തിലും ഓരോ ചലനത്തിലും കഥാപാത്രമായി മാറി മമ്മൂട്ടി കാഴ്ച്ച വെച്ച അവിസ്മരണീയ പ്രകടനങ്ങളിലെല്ലാം അദ്ദേഹത്തിൻറെ ശബ്ദത്തിൻറെ പങ്ക് മറച്ച് വെക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് നമുക്ക് അഭിമാനത്തോടെയും സ്വല്പം അഹങ്കാരത്തോടെയും പറയാം.. നമ്മുടെ മെഗാസ്റ്റാർ ഒരൊന്നൊന്നര മെഗാസ്റ്റാർ ആണെന്ന്..
താരമൂല്യം ഇന് 1990സ്... ഒരു പഴയെകാല കട്ടിങ്.
ഇന്നത്തെ ജനറേഷൻ എന്ത് അറിയാം ലെ... അവിടെ ഭരിച്ചിരുന്ന മലയാള നടൻമാർ മമ്മുക്കയും സുരേഷേട്ടനും ആണെന്ന്.