OurMedia
http://www.ourmediam.com/hitsofmammootty
![]()
2016 ലെ ആദ്യ റിലീസ് ചിത്രം "പുതിയ നിയമം" ആയിരിന്നു. അഡ്വ. ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്,സ്ത്രീകളക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പറ്റിയാണ് ചിത്രം പറഞ്ഞത്,ആദ്യ 3 ദിവസത്തിനുള്ളിൽ 5 കോടിക്കടുത്ത് വാരിക്കൂട്ടിയ ചിത്രം വിതരണ പാളിച്ചകൾ കാരണം ബോക്സ് ഓഫീസിൽ വേണ്ട വിജയം നേടിയില്ല, എ.കെ സാജൻ ആയിരിന്നു ചിത്രത്തിന്റെ സംവിധായകൻ,അബാം മൂവീസിന്റെ ബാനറിൽ ജിയോ എബ്രഹാം ആണ് ചിത്രം നിർമിച്ചത്, 5.1 കോടി ആയിരിന്നു ചിത്രത്തിന്റെ മുടക്ക് മുതൽ, ചിത്രം 14കോടിക്ക് മുകളിൽ വാരിക്കൂട്ടി.
പുതിയനിയമത്തിനു ശേഷം മെഗാസ്റ്റാർ എത്തിയത് "കസബ"യുമായാണ്
നവാഗതനായ നിധിൻ രഞ്ജിപണിക്കർ ആയിരിന്നു ചിത്രത്തിന്റെ സംവിധായകൻ,2016 ലെ മമ്മൂട്ടിയുടെ ഏറ്റവും ഹൈപ് ചിത്രം ആയിരിന്നു കസബ, ചിത്രം മലയാളത്തിലെ ആദ്യദിന കലക്ഷൻ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ചു, ദുൽഖർ സൽമാന്റെ കലിയുടെ ആദ്യ ദിന റെക്കോർഡ് ആയിരിന്നു മമ്മൂട്ടി തകർത്ത് തരിപ്പണം ആക്കിയത്,പ്രേക്ഷകർ ആവേശത്തോടെ ചിത്രത്തെ വരവേറ്റു,ചിത്രം മികച്ച വിജയത്തിലേക്ക് കുതിക്കുമ്പോൾ വുമൺ കമ്മീഷൻ ചിത്രത്തിനെതിരെ രംഗത്ത് വന്നു,ശേഷം ചിത്രം ബോക്സ് ഓഫീസിൽ ഇഴഞ്ഞു നീങ്ങി, തിയ്യേറ്ററുകളിൽ ചിത്രത്തെ ഹോൾഡ് ചെയ്ത് നിർത്താൻ വിതരണക്കാർക്ക് ആയില്ല,മികച്ച വിജയം നേടേണ്ടിരുന്ന ചിത്രം 50 ദിവസത്തിനുള്ളിൽ കളം വിടേണ്ടി വന്നു. ചിത്രത്തിന്റെ നിർമ്മാണ ചിലവ് 6 കോടിക്ക് മുകളിൽ ആയിരിന്നു, ലോകമെമ്പാടുനിന്നും ചിത്രം 23 കോടിക്കടുത്ത് വാരിക്കൂട്ടി, ഗുഡ്*വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ആലിസ് ജോർജ് ആയിരിന്നു ചിത്രം നിർമിച്ചത്.
മൂന്നാമത് എത്തിയത് ലണ്ടൻ വിസ്മയ കാഴ്ചകൾ ഒപ്പിയെടുത്ത "വൈറ്റ്" ആയിരിന്നു,
ചിത്രം ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണു,ചിത്രം അകെ നേടിയത് 1.5 കോടിയാണ്. ഇറോസ് ആയിരിന്നു ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്റെ നിർമ്മാണ ചിലവോ മറ്റോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ശേഷം എത്തിയത് "തോപ്പിൽ ജോപ്പൻ" ആയിരിന്നു
മികച്ച കോമഡി എന്റെർറ്റൈനെർ ആയിരുന്ന ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു,മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പുലിമുരുകനൊപ്പം ഇറക്കിയ ചിത്രം അതെ ബ്രഹ്*മാണ്ഡ ചിത്രത്തോടൊപ്പം ബോക്സ് ഓഫീസിൽ തല ഉയർത്തി നിന്നു,ലോകമെമ്പാടുനിന്നും ചിത്രം 30 കോടിക്ക് മുകളിൽ വാരിക്കൂട്ടി,ജോണി ആന്റണി മമ്മൂട്ടി കൂട്ട് കെട്ടിൽ ഇറങ്ങിയ തോപ്പിൽ ജോപ്പൻ നിർമിച്ചത് നൗഷാദ് ആലത്തൂർ ആയിരിന്നു,പ്രൊഡ്യൂസറും പാർട്ണറും തമ്മിലുള്ള വാക്ക് തർക്കത്തിൽ ചിത്രത്തിന് ലോങ്ങ് റണ്ണിങ് കിട്ടാതെയായി,ചിത്രം 50 ദിവസം പൂർത്തീകരിച്ച് തിയ്യേറ്ററുകൾ വിട്ടു.5 കോടി ആയിരിന്നു ചിത്രത്തിന്റെ നിർമ്മാണ ചിലവ്.
വിതരണവും നിർമ്മാണവും മികച്ച കൈകളിൽ ആയിരുന്നുവെങ്കിൽ സൂപ്പർഹിറ്റ് ചാർട്ടിൽ ഇടംപിടിക്കേണ്ട ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഒതുങ്ങി,
2017 ൽ മികച്ച ചിത്രങ്ങളും മികച്ച വിജയങ്ങളുമായി മമ്മൂട്ടി തിരിച്ചെത്തും.
2017ലും 2018ലുമായി താരത്തിന് വരാനിരിക്കുന്ന ചിത്രങ്ങൾ
1) പേരൻപ് (റാം ചിത്രം)
2) ദി ഗ്രേറ്റ് ഫാദർ (ഹനീഫ് അഥേനി ചിത്രം)
3) പുത്തൻപണം (രഞ്ജിത്ത് ചിത്രം)
4) ശ്യാംധർ ചിത്രം
5) നാദിർഷ ചിത്രം
6) അൽഫോൺസ് ചിത്രം
7) ഷാഫി ചിത്രം
ജിത്തു ജോസഫ് ചിത്രം
9) ലിങ്കുസ്വാമി ചിത്രം
10) നിഥിൻ രഞ്ജി പണിക്കർ ചിത്രം
11) അൻവർ റഷീദ് ചിത്രം