Sponsored Links ::::::::::::::::::::Remove adverts | |
appo njan paranju pothan tudangiya lalettan- Joshi tread Christmas thanne undakum @Inspector Balram
സംവിധായകന്* കമല്‍* ആദ്യ ചിത്രമൊരുക്കിയത് മോഹന്‍*ലാലിനെ നായകനാക്കിയാണ് മിഴിനീര്*പ്പൂവുകള്‍*. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, ഓര്*ക്കാപ്പുറത്ത്, വിഷ്ണു ലോകം, ഉള്ളടക്കം, അയാള്‍* കഥ എഴുതുകയാണ് എന്നീ സിനിമകളില്‍* ഈ കുട്ടുകെട്ട് ഒരുമിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍* എന്ന കമല്‍* ചിത്രത്തില്‍* അതിഥി താരമായും മോഹന്‍*ലാല്‍* അഭിനയിച്ചിരുന്നു. അയാള്‍* കഥയെഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം ലോഹിതദാസിന്റെ രചനയില്‍* മോഹന്‍*ലാലിനെയും ദിലീപിനെയും വിദ്യാ ബാലനെയും താരങ്ങളാക്കി ചക്രം എന്ന സിനിമ തുടങ്ങിയെങ്കിലും പാതിവഴിയില്‍* ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെ നായകനാക്കി ചക്രമൊരുക്കി. ചക്രം ഉപേക്ഷിച്ചതിന് പല കാരണങ്ങല്‍* പറഞ്ഞുകേട്ടിരുന്നുവെങ്കിലും യഥാര്*ത്ഥ കാരണം ആരും വെളിപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട് പിന്നീട് മോഹന്‍*ലാലിനെ നായകനാക്കി ചിത്രമൊരുക്കിയില്ലെന്ന് ചോദ്യത്തിന് കമല്‍* പറയുന്നത് ഇങ്ങനെ
''അയാള്‍* കഥ എഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം 2000ല്‍* മോഹന്‍*ലാലിനെ വച്ച് ഉദ്ദേശിച്ച ചക്രം എന്ന സിനിമ നടക്കാതെ പോയി. ഇടക്കാലത്ത് ഞാന്‍* മോഹന്‍*ലാലിനെ നായകനാക്കി ഒന്ന് രണ്ട് സിനിമകള്‍* ആലോചിച്ചിരുന്നു. അദ്ദേഹവും അതുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ പിന്നീടതും കൃത്യമായി മുന്നോട്ട് പോയില്ല. സബ്ജക്ട് ശരിയായി കിട്ടിയില്ല. മോഹന്‍*ലാല്‍* അപ്പോഴേക്കും.... , എനിക്ക് ഒരു ബലഹീനതയുണ്ട്, ഒരു സൂപ്പര്‍*താരത്തെ ഉപയോഗിക്കാന്‍* അറിയില്ല. സൂപ്പര്‍*താരത്തിന്റെ താരപ്പകിട്ടിനെ ഉപയോഗിക്കാന്‍* അറിയില്ല. എന്റെ സിനിമകള്‍* നോക്കുന്നവര്‍*ക്ക് അത് മനസിലാകും. ഞാനൊരിക്കലും മോഹന്‍*ലാലിനെ ഒരു മീശ പിരിക്കുന്ന അല്ലെങ്കില്‍* സൂപ്പര്‍*താര പ്രതിച്ഛായയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമായി അവതരിപ്പിച്ചിട്ടില്ല. മോഹന്‍*ലാലിനും അദ്ദേഹത്തിന്റെ പ്രേക്ഷകര്‍*ക്കും ഇപ്പോള്‍* ആവശ്യം അങ്ങനത്തെ സിനിമയാണെങ്കില്‍* അക്കാര്യത്തില്‍* ഞാന്‍* നിസഹായനാണ്. എനിക്ക് പറ്റില്ല. എന്നെപ്പോലെ പല സംവിധായകരുണ്ട്. ആ രീതിയില്‍* അദ്ദേഹം എനിക്ക് ഇപ്പോള്‍* അപ്രാപ്യനാണ് എന്നാണെനിക്ക് തോന്നുന്നത്. രാജമാണിക്യം വന്ന സമയത്താണ് മമ്മൂട്ടിയെ ഡീ ഗ്ലാമറൈസ് ചെയ്ത് ഞാന്‍* കറുത്ത പക്ഷികള്‍* ചെയ്തത്. അദ്ദേഹത്തിന്റെ കൂടി താല്*പ്പര്യം അതിലുള്ളപ്പോഴാണ് ഇത് സാധിക്കുന്നത്. മമ്മൂട്ടിയെ വച്ച് ഞാനെടുത്ത ഒരു സിനിമയില്‍* പോലും അദ്ദേഹത്തിന്റെ താരമൂല്യത്തെ ഞാന്‍* ഉപയോഗപ്പെടുത്തിയിട്ടില്ല.
http://ml.southlive.in/movie/film-ne...roject-chakram