Sponsored Links ::::::::::::::::::::Remove adverts | |
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Theerannade Ninteyokke............ Theatril enthu kayyadiyayirunnu. Padam ful enjoy cheythu. Ellarum nalla Kayyyadyarunnu oro scenilum. But Padam kazhinju irangi vannappol bhayankara Negative.Enikku vattayathano atho nattukarkku vattayathano ennnu thonni poi. Enthayalum Karaykkamuri Shanmugahan oru avatharam thanneyayirunnu kode Karlouse vakkeelum Machanum Kumbariyum![]()
http://news.keralakaumudi.com/news.p...81c546995fc56a
നേരം, പ്രേമം ഇനി മാദ്ധ്യമം
മനോജ് വിജയരാജ്
Posted on: Thursday, 09 July 2015
പ്രേമത്തിന്റെ മെഗാവിജയത്തിനുശേഷം അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ മമ്മൂട്ടി നായകൻ. മാദ്ധ്യമം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അടുത്ത വിഷുവിന് തിയേറ്ററിൽ എത്തിക്കാനാണ് ആലോചന. ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും. അടുത്ത വർഷം ആദ്യം മമ്മൂട്ടി അഭിനയിക്കുന്ന സിനിമയാണിത്.
പ്*ളേഹൗസ് നിർമ്മിക്കുന്ന ഈ സിനിമയുടെ മറ്റു വിവരം പുറത്തുവിട്ടിട്ടില്ല. കഥയെക്കുറിച്ചു അൽഫോൺസ് മമ്മൂട്ടിയോട് സംസാരിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് കഥ വളരെ ഇഷ്ടപ്പെട്ടുവെന്നാണ് അടുത്തകേന്ദ്രങ്ങൾ പറയുന്നത്.
പ്രേമത്തിന് മുമ്പ് അൽഫോൺസ് പുത്രൻ നിവൻപോളിയെ നായകനാക്കി സംവിധാനം ചെയ്ത നേരവും വമ്പൻ ഹിറ്റായിരുന്നു. ആദ്യത്തെ രണ്ടു ചിത്രങ്ങളും വമ്പൻ ഹിറ്റാക്കിയ അൽഫോൺസ് പുത്രന്റെ പിന്നാലെയാണ് ഇപ്പോൾ നിർമ്മാതാക്കൾ.
എന്നാൽ തനിക്ക് കിട്ടുന്ന ഓഫറുകളെല്ലാം ഉടൻതന്നെ സ്വീകരിക്കുന്ന ആളല്ല അൽഫോൺസ്. നല്ല കഥയും അഭിനേതാക്കളും ഒത്തുവരുമ്പോൾ സിനിമ ചെയ്താൽ മതിയെന്നാണ് അൽഫോൺസിന്റെ നിലപാട്. അതുകൊണ്ടുതന്നെ പ്രേമത്തിന് ശേഷം മമ്മൂട്ടിയുടെ സിനിമയായിരിക്കും അൽഫോൺസിന്റെ മൂന്നാമത്തെചിത്രം.
അതേസമയം കമൽ സംവിധാനം ചെയ്യുന്ന ഉട്ട്യോപ്യയിലെ രാജാവിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ മമ്മൂട്ടി ഇപ്പോൾ കൊച്ചിയിലാണ്. റംസാന് മമ്മൂട്ടിയുടെ അച്ഛാ ദിൻ എന്ന ചിത്രം റിലീസ് ചെയ്യും. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ കഥയാണ് പറയുന്നത്. മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണിത്. അതുകൊണ്ടുതന്നെ മെഗാസ്റ്റാറിന് ഏറെ പ്രതീക്ഷയാണ് ഈ ചിത്രത്തിൽ.
റംസാന് ശേഷം മമ്മൂട്ടി കുടുംബസമേതം അവധിക്കാലമാഘോഷിക്കാൻ ലണ്ടനിലേക്ക് പുറപ്പെടും. ഉട്ട്യോപ്യയിലെ രാജാവ് ഓണത്തിനാണ് റിലീസ്. അതിനുമുമ്പായി പത്തേമാരി എന്ന ചിത്രം തിയേറ്ററിലെത്തും.
Thread start cheyyunavarude sradhakku already njan thread start cheythitundu ithinu.....................