അനൂപ് മേനോൻ വിവാഹിതനാകുന്നു; വധു ഷേമ
Sunday 26 October 2014 12:18 AM ISTbyസ്വന്തം ലേഖകൻ
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ വിവാഹിതനാകുന്നു. വധു ഷേമ അലക്സാണ്ടർ. അഞ്ചു വർഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തുന്നത്. വരുന്ന ഡിസംബറിലാണ് വിവാഹം.
കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടിൽ പി. ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. ഷേമ പത്തനാപുരം പ്രിൻസ് പാർക്കിലെ തോട്ടുമുക്കത്ത് പ്രിൻസ് അലക്സാണ്ടറുടെയും പരേതനായ ലില്ലി അലക്സാണ്ടറുടെ മകളും. ഇരുവരുടെയും കുടുംബങ്ങൾ ചേർന്നാണ് വിവാഹതീരുമാനമെടുത്തത്. ഷേമയ്ക്ക് സിനിമ രംഗവുമായി ബന്ധമില്ല.
10 വർഷം മുൻപ് സിനിമയിലെത്തിയ അനൂപ് മേനോൻ 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴു തിരക്കഥകളും രചിച്ചു.