സൂപ്പര്*ഹിറ്റായ എബിസിഡിക്കു ശേഷം മാര്*ട്ടിന്* പ്രക്കാട്ടും ദുല്*ക്കര്* സല്*മാനും വീണ്ടും ഒന്നിക്കുന്ന ചാര്*ലി നവംബര്* 20ന് തിയേറ്ററുകളിലെത്തും. ചാര്*ലിയുടെ ചിത്രീകരണാനന്തര ജോലികള്* പുരോഗമിക്കുകയാണ്. ലളിതമായൊരു റൊമാന്റിക്ക് മ്യൂസിക്കല്* സിനിമയാണ് ചാര്*ലിയെന്ന് സംവിധായകന്* മാര്*ട്ടിന്* പ്രക്കാട്ട് പറഞ്ഞു.
ഫോര്*ട്ട് കൊച്ചി, പീരുമേട്, ധനുഷ്*കോടി തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ചാര്*ലി ചിത്രീകരിച്ചത്. ദുല്*ക്കര്* അവതരിപ്പിക്കുന്ന ചാര്*ലിയെക്കുറിച്ചോ സിനിമയുടെ സ്വഭാവത്തെക്കുറിച്ചോ ഇതുവരെ ഒരു വിവരവും പുറത്തുവന്നിട്ടില്ല. സിനിമ തിയേറ്ററില്* എത്തുന്നത് വരെ ആകാംക്ഷ നിലനിര്*ത്താനാണ് ഇങ്ങനെയൊരു തീരുമാനം.
ചാര്*ലിയുടേതായി ആദ്യം പുറത്ത് വന്ന ഫോട്ടോ തന്നെ ആരാധകര്*ക്ക് പ്രതീക്ഷ നല്കുന്നതായിരുന്നു. കനത്ത താടിയുള്ള പുതിയ ഗെറ്റപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ദുല്*ക്കര്* തന്നെയാണ് പുറത്ത് വിട്ടത്. ചാര്*ലിയുടെ ടൈറ്റിലും ഈ ചിത്രത്തിനൊപ്പം പ്രേക്ഷകരുടെ മനസ്*സില്* പതിഞ്ഞു കഴിഞ്ഞു. പിന്നീട് ചാര്*ലി എന്ന ടൈറ്റിലിനെ ചുറ്റിപ്പറ്റിയായി ചര്*ച്ചകള്*. കട്ടി താടിയിലും മറ്റുമുള്ള ദുല്*ക്കറിന്റെ ചിത്രങ്ങള്* കണ്ട് ചാര്*ലിക്ക് ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് വ്യാഖ്യാനങ്ങളുണ്ടാക്കി. കഴിഞ്ഞ ദിവസം ദുല്*ക്കര്* ഫേസ്ബുക്ക് പോസ്റ്റിലൂടെ ചാര്*ലി താനവതരിപ്പിക്കുന്ന ടൈറ്റില്* കഥാപാത്രമാണെന്ന് സ്ഥിരീകരിച്ചു. ആരാണ് ചാര്*ലി എന്താണ് ചാര്*ലി എന്നതാണ് ഹൈലൈറ്റ്. ദുല്*ക്കറിന്റെ അപ്പിയറന്*സും പ്രതീക്ഷ നല്കുന്നു.
ചിത്രത്തിലുടനീളം ദുല്*ക്കര്* താടി വച്ചാണെത്തുന്നത്. ദുല്*ക്കറിന്റെ കോസ്റ്റിയൂമിലെ പുതുമ പോലെ ആകാംക്ഷയുണര്*ത്തുന്നതാണ് കാലിലും കയ്യിലുമെല്ലാം അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്*.
നായികാ പ്രാധാന്യമുള്ള ചാര്*ലി
ദുല്*ക്കറിനൊപ്പം പ്രധാന്യമുള്ള വേഷത്തിലാണ് പാര്*വ്വതി മേനോന്* അഭിനയിക്കുന്നതെന്ന് സംവിധായകന്* മാര്*ട്ടിന്* പ്രക്കാട്ട് പറഞ്ഞു. നായികാ പ്രാധാന്യമുള്ള സിനിമയെന്നാണ് സംവിധായകന്* ചാര്*ലിയെക്കുറിച്ച് പറയുന്നത്. ടെസ്*സയെന്നാണ് പാര്*വ്വതിയുടെ കഥാപാത്രത്തിന്റെ പേര്. എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയുടെ വേഷം അവിസ്മരണീയമാക്കിയ പാര്*വ്വതി തീര്*ത്തും വ്യത്യസ്തമായൊരു അപ്പിയറന്*സിലാണ് ചാര്*ലിയില്* അഭിനയിക്കുന്നത്.
പാര്*വ്വതിയും ദുല്*ക്കറും ചേര്*ന്നുള്ളൊരു ഫോട്ടോ കഴിഞ്ഞ ദിവസം ദുല്*ക്കര്* ഫേസ്ബുക്കില്* പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്* മീഡിയയില്* വൈറലായ ആ ചിത്രം ആരാധകര്*ക്ക് ദുല്*ക്കര്* - പാര്*വ്വതി ജോടിയിലുള്ള പ്രതീക്ഷയാണ്. നേരത്തെ ബാംഗ്*ളൂര്* ഡെയ്*സില്* അര്*ജ്ജുനെയും സാറയെയും ആകര്*ഷകമാക്കിയ ദുല്*ക്കര്* - പാര്*വ്വതി കെമിസ്ട്രിയാണ് പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്*ത്തുന്നത്.
എബിസിഡിയില്* ദുല്*ക്കറിന്റെ നായിക ആയിരുന്ന അപര്*ണ്ണ ഗോപിനാഥും ഇതില്* പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്്. കനിയെന്നാണ് അപര്*ണ്ണയുടെ കഥാപാത്രത്തിന്റെ പേര്.
ദുല്*ക്കര്* പാടുന്നു
ചാര്*ലിയില്* ദുല്*ക്കര്* പാടുന്നുയെന്ന് മാര്*ട്ടിന്* പ്രക്കാട്ട് പറഞ്ഞു. എബിസിഡിയില്* ദുല്*ക്കര്* പാടിയ “ജോണി മോനെ ജോണി ജോണി” എന്ന ഗാനം ഹിറ്റായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായ മംഗ്*ളീഷില്* ഒരു പ്രെമോ സോങ്ങും ദുല്*ക്കര്* പാടിയിരുന്നു. ഈ രണ്ട് ചിത്രങ്ങളിലും ദുല്*ക്കറിന്റെ ശബ്ദത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് മ്യൂസിക്ക് ഒരുക്കിയ ഗോപീസുന്ദര്* തന്നെയാണ് ചാര്*ലിയുടെയെും സംഗീതസംവിധായകന്*. മ്യൂസിക്കല്* മൂവിയെന്ന് പറയാവുന്ന ചാര്*ലിയില്* ആറ് ഗാനങ്ങളുണ്ട്. അഞ്ച് ഗാനങ്ങള്* രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ഒരു ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വര്*മ്മയുമാണ്.
ടൈറ്റില്* ഡിസൈന്*
ചാര്*ലിയുടെ ടൈറ്റില്* ഡിസൈന്* സിനിമയുടെ പ്രധാന ആകര്*ഷണങ്ങളിലൊന്നാണ്. സിനിമയുടെ മൊത്തം സ്വഭാവത്തെ ഇത് കാണിക്കുന്നു. പ്രണയത്തിന്റെയും പ്രതീക്ഷയുടെയും പുതുമയുള്ള ടൈറ്റില്* ഡിസൈന്* എന്നാണ് മാര്*ട്ടിന്* പ്രക്കാട്ട് ടൈറ്റില്* ഡിസൈനെ ഒറ്റവാക്കില്* വിശേഷിപ്പിക്കുന്നത്.
ഒഴുകിയിറങ്ങുന്ന ചാര്*ലിയെന്ന ടെറ്റിലിലൂടെ പടര്*ന്ന് കയറിയ പൂക്കളും വള്ളികളും ഇലകളുമെല്ലാം വശ്യമനോഹരമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്നുണ്ട്.
ടൈറ്റിലിന് ചുറ്റും പറന്ന് നടക്കുന്ന ചിത്രശലഭങ്ങള്* കൂടി ആകുന്നതോടെ കാല്പനീകമായൊരു മാനസിക അടുപ്പം ഉണ്ടാകുന്നു. ഇതിനകം പ്രേക്ഷകരുടെ മനസ്*സില്* ഇടം നേടാന്* ചാര്*ലിയുടെ ടൈറ്റില്* ഡിസൈനു കഴിഞ്ഞിട്ടുണ്ട്.
സൂപ്പര്*ഹിറ്റ് സിനിമയായിരുന്ന പ്രേമത്തിന്റെ ടൈറ്റില്* ഡിസൈന്* ചിത്രം റിലീസാകും മുമ്പ് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. സമാനമായൊരു അനുഭവമാണ് ചാര്*ലിയുടെ ടൈറ്റില്* ഡിസൈനും സമ്മാനിക്കുന്നത്.
ദുല്*ക്കര്* സല്*മാന്*, പാര്*വ്വതി മേനോന്*, അപര്*ണ്ണാ ഗോപിനാഥ്, നെടുമുടി വേണു, ടൊവീനോ തോമസ്, ചെമ്പന്* വിനോദ്, നീരജ് മാധവ്, രഞ്ജി പണിക്കര്*, പി.ബാലചന്ദ്രന്*, ജയരാാജ് വാര്യര്*, സൗബിന്*, രമേശ് പിഷാരടി, കണ്ണന്* സാഗര്*,കെ.പി.എ.സി ലളിത, കല്*പ്പന, സീത തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്*
ഫൈന്*ഡിങ്ങ് സിനിമയുടെ ബാനറില്* ഷെബിന്*, ബക്കര്*, ജോജു ജോര്*ജ്ജ്, മാര്*ട്ടിന്* പ്രക്കാട്ട് എന്നിവര്* ചേര്*ന്നാണ് നിര്*മ്മിക്കുന്നത്. മാര്*ട്ടിന്* പ്രക്കാട്ടാണ് ചിത്രത്തിന്റെ സംവിധായകന്*.
മാര്*ട്ടിന്* പ്രക്കാട്ടും ഉണ്ണി ആറും ചേര്*ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥയും സംഭാഷണവും ഉണ്ണി ആറിന്റേതാണ്. കാമറ ജോമോന്* ടി.ജോണ്*.