thanks lss, padam hit alle![]()
കസിൻസ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ
ബാൽക്കണി ഫുൾ .ഫസ്റ്റ് ക്ലാസ്സ്* 90 %
ഒരു വൈശാഖ് ചിത്രം.. അപ്പോൾ ഒരു അടിപൊളി ചിത്രമാണ് പ്രതീക്ഷിച്ചത് . ഈ ക്രിസ്തുമസ് അടിച്ചുപൊളിക്കാൻ ഉള്ള ഒരടിപൊളി ചിത്രം . അല്ലാതെ അപാര ട്വിസ്ട്ടുകളും വലിയ വായിൽ ഉള്ള ഡയലോഗുകളും ഉള്ള ഒരു ഓസ്കാർ ചിത്രം ഒന്നും അല്ല പ്രതീക്ഷിച്ചത് .അല്ല അങ്ങനെ വന്ന ചില ചിത്രങ്ങൾ നല്ല അഭിപ്രായം നേടിയിട്ടും തിയറ്ററിൽ മര്യാദക്ക് ഓടി ഇല്ല..
ഇനി സിനിമയിലേക്ക് വരാം.. കസിൻസിൽ ഒരാളായ സാമിന്റെ ഓർമ്മ വീണ്ടെടുക്കാൻ കസിൻസായ നാൽവർ സംഘം നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രധാന തീം.ചാക്കോച്ചൻ ,ഇന്ദ്രജിത്ത് ,സുരാജ് ,ജോജു എന്നിവരാണ്* പ്രധാന വേഷത്തിൽ.. നായികമാരായി വേദികയും നിഷയും മിയയും,
നാൽവർ സംഘം സാമിന്റെ ഓർമ്മകൾ തേടിയുള്ള യാത്ര തുടങ്ങുന്നു.. അവിടെയാണ് ഫസ്റ്റ് ഹാഫ് .മനസ്സ് നിറഞ്ഞു ചിരിക്കാൻ കുറെ നല്ല കോമഡികൾ നിറഞ്ഞ ആദ്യ പകുതി നല്ല രീതിയിൽ തന്നെ എനിക്ക് ഇഷ്ടമായി.. ആദ്യ ദിനം തിയറ്ററിൽ നിന്ന് കണ്ടപ്പോഴും മൂനാമത്തെ തവണ തിയറ്ററിൽ നിന്ന് കണ്ടപോഴും ആദ്യ പകുതിയിൽ തിയറ്ററിൽ നിന്ന് കേട്ട ചിരി ആദ്യ പകുതി പ്രേക്ഷകരെ രസിപ്പിച്ചു എന്നുള്ളതിനുള്ള തെളിവാണ് . എടുത്തു പറയുകാണേൽ കസിന്സിന്റെ കുളി സീൻ , കുലുക്കി താക്ക ഡാൻസ് , ജോജുവിന്റെ കോമഡികൾ ഒക്കെ എനിക്ക് നന്നായി ആസ്വദിക്കാൻ പറ്റി.. അയ്യോ അത് ഒക്കെ ഒരു കോമഡി ആണോ.. എങ്ങനെ ചിരിക്കാൻ പറ്റി എന്നൊന്നും ചോദിക്കണ്ട . ഞാൻ ഒരു സാധാരണക്കാരനാണ് .മനസ്സ് നിറഞ്ഞു ചിരിക്കാൻ ഉള്ള എല്ലാ ചേരുവകളും ആദ്യ പകുതിയിൽ ഉണ്ടായിരുന്നു .
രണ്ടാം പകുതിയിലും ചിരിയുടെ മേളം ആവുമെന്നു ആണ് ഞാൻ പ്രതീക്ഷിച്ചേ .തുടക്കം ഒക്കെ അതിനുള്ള സൂചനകൾ കിട്ടി.. പക്ഷെ ഷാജോണ്* സീൻസ് കുറച്ച ആയപ്പോൾ ബോറടിച്ചു.. പക്ഷെ ഇതിന്റെ ഇടയിലും ചില നല്ല കോമഡികൾ ഉണ്ടായിരുന്നു . ക്ലൈമാക്സ്* അടുക്കുന്ന സമയത്തും വന്ന ഷാജോണ്* കോമഡി അരോജകമായിരുന്നു. ക്ലൈമാക്സ്* പ്രതീക്ഷിച്ച അത്ര ഉണ്ടായിരുന്നില്ല.. പക്ഷെ അതിനു അർഥം മോശം ആണെന്ന് അല്ല.. വൻ ട്വിസ്റ്റ് കാണിച്ചു പ്രേക്ഷകനെ മണ്ടന്മാരാക്കാൻ സേതു തയ്യാറായില്ല.. കാരണം ഇതൊരു അടിച്ചു പൊളി ചിത്രമാണ് . അത് കൊണ്ട് തന്നെ ഈ ക്രിസ്തുമസ് ആഘോഷം ആക്കാൻ കുടുംബ പ്രേക്ഷകരും കുട്ടികളും ഈ സിനിമ കാണും.. മുൻപ് പല സിനിമകളിലും വന്ന രീതിയിൽ ഉള്ള കഥ ഗതിയാണ് ക്ലൈമാക്സിൽ വന്നത് എങ്കിലും വൈശാഖ് അതി മനോഹരമായി എടുത്തു .അത് തന്നെ ആണ് ഈ സിനിമയുടെ വിജയവും..
ഒരു വൈശാഖ് ചിത്രത്തിൽ ചാക്കോച്ചനു കിട്ടുന്ന ഒരു സ്പേസ് ഈ സിനിമയിൽ ഉണ്ടായിരുന്നില്ല എങ്കിൽ കൂടി തന്റെ റോൾ വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചത് . ക്ലൈമാക്സ്* സീനിലെ ഒരൊറ്റ ഫൈറ്റ് കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടി ചാക്കോച്ചൻ .നീ എൻ വെണ്ണിലാ , കൈത പൂത്തതും ഈ രണ്ടു പാട്ടുകളിലും ചാക്കോച്ചൻ കിടു .ഇന്ദ്രജിത്ത് ,ജോജു സുരാജ് എന്നിവരും മികച്ച പ്രകടനമായിരുന്നു . എടുത്തു പറയേണ്ടത് ജോജു ,സുരാജ് എന്നിവരുടെ കോമഡി ടൈമിംഗ് ആണ് .ഫസ്റ്റ് ഹാൽഫിലെ കോമഡികൾ അത്ര മനോഹരമായാണ് അവതരിപ്പിച്ചത്.വേദിക കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട്* .പക്ഷെ വളരെ കുറച്ചു സീൻസ് മാത്രമേ വേദിക ഉണ്ടായിരുന്നുള്ളു.നിഷയും തന്റെ ആദ്യ മലയാള സിനിമയിലെ പ്രകടനത്തിൽ നിന്ന് നല്ലപോലെ മെച്ചപെടുത്തി കസിൻസിൽ.ബാക്കി എല്ലാവരും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു .. ബാലചന്ദ്രൻ സാർ അവതരിപ്പിച്ച കഥാപാത്രം രണ്ടാം പകുതിയിൽ ചിരി ഉണർത്തി. പിന്നെ ഇവരുടെ ഒക്കെ കോസ്ട്യൂം കണ്ടിട്ട കുറ്റം പറഞ്ഞവരോട് ഒരു ചോദ്യം .. കൊട്ടാരത്തിൽ പിന്നെ ബിക്കിനിയും ബെർമൂടയും ഇട്ടു നടക്കണോ.. കൊട്ടാരത്തിൽ ഉള്ളവർ ധരിക്കുന്ന തരത്തിൽ ഉള്ള കോസ്ട്യൂം തന്നെ ആണ് ഈ സിനിമയിലും ഉപയോഗിച്ചത് .
മനോഹരമായ ഗാന രംഗങ്ങൾ , കളർ ഫുൾ ലൊക്കേഷനുകൾ .ഗോപി സുന്ദറിന്റെ ബി ജി എം , ക്യാമറ വർക്ക്* . കൊട്ടാരം സെറ്റ് ഒക്കെ ചിത്രത്തിന് കൂടുതൽ മനോഹാരിത പകരുന്നു .അപ്പോൾ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ ഇത് ഒരു അടി പൊളി ചിത്രമാണ് ..അത് കൊണ്ട് ആ ഒരു മനസ്സോടെ പോകുക.. അടിച്ചു പൊളിക്കാൻ ,ആഘോഷം ആക്കാൻ ഈ അവധിക്കാലം ധൈര്യമായി കസിൻസ് കാണാം,. ബുദ്ധിജീവികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്* ഇത് നിങ്ങൾക്കുള്ള പടം അല്ല..അങ്ങനെ ഉള്ള പടം വേറെ ഉണ്ട്.. അത് കണ്ടോളൂ .വെറുതെ ഇതു കണ്ടു നിങ്ങൾ ബുദ്ധിമുട്ടണ്ട..ഇതേ ചിത്രം മലയാളം ഡയലോഗ് മാറ്റി ഒന്ന് വൈശാഖ് വല്ല തമിഴോ തെലുങ്കോ ആക്കി ഇറക്കുവാണേൽ ഈ മോശം അഭിപ്രായം പറഞ്ഞ ആൾക്കാർ മാസ്സ്..കളർ ഫുൾ എന്നൊക്കെ പറഞ്ഞേനെ.. അല്ല മുൻപ് നമ്മൾ കണ്ടതാണല്ലോ അങ്ങനെ ഉള്ള സിനിമകളോടുള്ള ഇവിടുത്തെ പ്രേക്ഷകരുടെ സ്നേഹം.. കുറ്റങ്ങൾ ഇല്ല എന്ന് പറയുന്നില്ല പക്ഷെ ഈ പുച്ഛം അവസാനിപ്പിക്കു.. ബിഗ്* ബജറ്റിൽ പടം എടുക്കുന്നവരെ ഇങ്ങനെ അവഗണിക്കരുത് .
പടം എന്റെ മാർക്ക്* പത്തിൽ ഏഴു .. ഞാൻ ഒരു പാവം പ്രേക്ഷകൻ . ആ പാവം പ്രേക്ഷകന്റെ അഭിപ്രായമാണ്.. ഈ പടത്തിലെ ഒരു സീനിൽ പോലും ചിരിക്കാത്തവർ ഉണ്ടേൽ എന്നെ കല്ലെറിയാം..
വൈശാഖ് സർ .. ചാക്കോച്ചൻ വൈശാഖ് കൂട്ടുകെട്ടിൽ ഒരു കസിൻസ് അല്ല ഞാൻ പ്രതീക്ഷിക്കുന്നത് .ഒരു വിശുദ്ധനും അല്ല .അതിനും മേലിൽ നിൽക്കുന്ന ഒരു അടിപൊളി ചിത്രം..
Last edited by Littlesuperstar; 12-27-2014 at 01:43 AM.
Sponsored Links ::::::::::::::::::::Remove adverts | |
thanks lss, padam hit alle![]()
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
Thankzz LSS
P Balachandran sherikkum super ayirunnu,make up kidu.Kurach koode scenes undayirunnenkil ennu sherikkum agrahichupoyi
thanxxxxxxxxxxxxx LS
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thanx.....
Review kandaal Cousinsntethaanennu parayukaye illa...athra manoharam..!!![]()