bhai..Theater/Status??
പിക്കറ്റ് 43 -അഭിപ്രായം ഒക്കെ കേട്ട് നല്ല പടം പ്രതീക്ഷിച്ചു തന്നെയാണ് പോയത്.എന്നാൽ പ്രതീക്ഷകളെ കടത്തി വെട്ടി എന്നു പറയം ഗംഭീരൻ പടം. മേജർ രവിയുടെ ശക്തമായ തിരിച്ചുവരവ്. ഇതു വരെ കണ്ടിട്ടുള്ള പട്ടാളക്കഥകളിൽ നിന്നു വ്യത്യസ്തമായ പ്രമേയം.അധികം വെടിയും പുകയും ഇല്ല മാനവികതയും സൗഹൃദവുമാണ് ഇവിടെ അതിർത്തിക്കപ്പുറവും ഇപ്പുറവും കുടികൊള്ളുന്നത്.പ്രിഥ്വിരാജിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകും.ഉഗ്രം ഉജ്ജ്വലം.ഓരോ സിനിമ കഴിയുംതോറും ഇങ്ങേരോടുള്ള ആദരവ് വർദ്ധിക്കുന്നു.പ്രിഥ്വിയാണ് താരം എന്ന് വീണ്ടും ഉറക്കെ പറയാം.പക്ഷേ പ്രിഥ്വി മാത്രമല്ല താരം കേവലം കോമഡി നടനായി ഒതുങ്ങിക്കൂടിയ ജാവേദ് ജഫ്രിയും ഞെട്ടിച്ചു. ജോമോൻറ്റെ ക്യാമറയെക്കുറിച്ചു നല്ലതല്ലാതെ പറയാനൊന്നുമില്ല. ബക്കാർഡി എന്ന നായ അടക്കം കിടിലൻ കാസ്റ്റിങ്ങ് എന്നു പറയാം. രഞ്ജി പണിക്കർ നായകന്മാർക്ക് വേണ്ടി കിടിലൻ ഡയലോഗ് എഴുതാൻ മാത്രമല്ല കരുത്തുറ്റ പഞ്ച് ഡയലോഗ് പറയാനും അറിയാം എന്നു തെളിയിച്ചു ശരിക്കും മാസ് പട്ടാളക്കാരൻ. നല്ല പാട്ടുകൾ പശ്ചാത്തലസംഗീതം. എറ്റ് ലാസ്റ്റ് ബട്ട് നോട്ട് ദ ലീസ്റ്റ് മേജർ രവിക്കും ഒരു സല്യൂട്ട് മികച്ച തിരക്കഥ മികവുറ്റ സംവിധാനം.ഇതിൽ ഒരു കുറവ് എന്നു പറയാൻ ഒള്ളത് നാട്ടിൽ ഷൂട്ട് ചെയ്ത രംഗങ്ങൾ (പരിമിതമായ) മാത്രം.ശരാശരിക്കു താഴെ മാത്രം നിലവാരം പുലർത്തി.സ്ഥിരം മേജർ ഐറ്റംസ് ആയിരുന്നു.ടോപ്പ് ഗിയറിൽ നിന്ന് പെട്ടെന്ന് ഫസ്റ്റിലേക്ക് ഡൗൺ ചെയ്ത പ്രതീതി.എന്നാൽ നാട്ടിൽ നിന്ന് പിക്കറ്റിലേക്ക് പോകുന്നതോടെ പടം പെട്ടെന്ന് ടോപ്പ് ഗിയറിൽ തന്നെ കയറുന്നു.പ്രിഥ്വിയുംഞാവേദും തമ്മിലും സംഭാഷണങ്ങൾ തന്നെയാണ് ചിത്രത്തിൻറ്റെ ഏറ്റവും വലിയ കരുത്ത്. ക്ലൈമാക്സ് ഒക്കെ ഗംഭീരം ആയിരുന്നു.തിയേറ്ററിൽ ഭയങ്കര റെസ്പോൺസ് ആയിരുന്നു അവസാന 15-20 മിനുറ്റ്. ഗംഭീര കൈയടികൾ. 2015 തുടക്കത്തിൽ തന്നെ ഇങ്ങനെ മികച്ച ചിത്രം തന്ന മേജർ രവിക്ക് നന്ദി. മുമ്പ് പറഞ്ഞ ഊളത്തരങ്ങൾ ഒക്കെ ഒരു സിനിമാപ്രേമി എന്ന നിലയിൽ ഞാൻ ക്ഷമിക്കുന്നു.
പിൻ കുറിപ്പ്- ഈ ചിതത്തിൽ കുറവ് എന്നു പറയുന്നത് നാട്ടിലെ രാംഗങ്ങൾ ആണ് വീട്,കുടുംബം ഒക്കെ വരുന്ന രംഗങ്ങൾ. പട്ടാള പശ്ചാത്തലത്തിൽ മികച്ച സിനിമകൾ ചെയ്യാൻ തനിക്ക് ഇനിയും കഴിയും എന്നു മേജർ രവി തെളിയിച്ചു. പക്ഷെ അങ്ങനെയല്ലാത്ത ഒരു ചിത്രം ചെയ്യാൻ കഴിയുമോ എന്നതന്നെക്കുറിച്ചു ഒരു ചോദ്യചിഹനം ഉയർത്തുന്നു നാട്ടിലെ രംഗങ്ങൾ
4.35/5
Sponsored Links ::::::::::::::::::::Remove adverts | |
ഹൗസ് ഫുൾ തലശേരി ലിബർട്ടി സ്യൂട്ട് ടിക്കറ്റ് കിട്ടാത്തവർ മറിയം മുക്കിനു പോകുന്നു
thanks bhai....good review...repped..![]()
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
പടം കാണുന്നതിനു മുമ്പ് ഒരു സംശയം ഉണ്ടായിരുന്നു,ഇങ്ങനെ താടി വളർത്തുന്ന പട്ടാളക്കാരെ(സിക്കുകാർ അല്ലാതെ) ഇതു വരെ കണ്ടിട്ടില്ല.അതിനുള്ള മറുപടിയും ചിത്രത്തിൽ ഉണ്ട്.
thanxxxxxxx bhai
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thank you![]()
Remember, as long as you are breathing, it's never too late to start a new beginning.