Best Movie: Ozivu Divasathe Kali - Sanalkumar Sashidharan
Best Second Movie: Ameoba
Best Director: Martin Prakkat - Charlie
Best Actor: Dulquer Salmaan - Charlie
Best Actress: Parvathy - Charlie, Ennu Ninte Moideen
Best Character Actor - Prem Prakash (Nirnayakam)
Best Character Actress - Anjali PV - Ben
Best Child artist (male) - Gourav Menon - Ben
Best Child artist (female) Janaki Menon - Maalgudi Days
Best Cinematographer- Jomon T John - Charlie, Ennu Ninte Moideen, Neena
Best Scriptwriter - Unni R, Martin Prakkat - Charlie
Best Script Adaptation - Velutha Rathrikal
Best Lyrics - Rafeeq Ahamed - Kaathirunnu Kaathirunnu - Ennu Ninte Moideen
Best Music Director- Ramesh Narayanan - Edavapathy, Ennu Ninte Moideen
Best Background Score: Bijibal - Pathemari, Nee-na
Best Singer (male) - Jayachandran - (Njnanoru Malayali) Jilebi, Ennum Epozum, Ennu Ninte Moideen
Best Singer (female)- Madhusree Narayanan - Edavapathy
Best Editor - Manoj - Ivide
Best Art Director - Jayashree Laxmi Narayanan - Charlie
Best Live Sound - Sundeep Kurissery, Jijimon Joseph - Ozhivu Divasathe Kali
Best Sound Mixing: MR Rajakrishan - Charlie
Best Sound designer - Ranganath Ravi - Ennu NInte Moideen
Best Processing Lab Colourist - Prasad Lab Mumbai - Charlie
Best Makeup Man - Rajesh Nermara : Nirnayakam
Best Costume Designer - Nissar - Jo and the Boy
Best Dubbing Artist (male)- Sarath - Edavapathy
Best Dubbing Artist (female) - Angel Shijoy (Haram)
Best choreographer - Sreejith - Jo and the Boy
Popular movie - Ennu Ninte Moideen - RS Vimal
Best Debut Director: Sreebala K Menon - Love 24 7
Best Children's movie - Malayattom - Thomas Devasia
Special Jury Award - Jayasurya, - Lukka Chuppi , Su Su Sudhi Vathmeekam
Special Jury Menttion - Joy Mathew - Mohavalayam
Joju George - Oru Second Class Yathra, Lukka Chuppi
Singer - Shreya Jayadeep - Amar Akbar Anthony
Last edited by vishnugk88; 03-01-2016 at 04:17 PM.
Sponsored Links ::::::::::::::::::::Remove adverts | |
2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്*കാര നിര്*ണ്ണയത്തിന് പിന്നാലെ പരക്കെ വിമര്*ശിക്കപ്പെട്ടത് പുരസ്*കാരനിര്*ണ്ണയത്തിനൊപ്പം ജേതാക്കളെ വിലയിരുത്തിയ ജൂറിയുടെ പ്രശംസാ പത്രമായിരുന്നു. ജോണ്*പോളിന്റെ നേതൃത്വത്തിലുളള ജൂറി തയ്യാറാക്കിയ പ്രശംസാപത്രത്തിലെ ഭാഷാ പ്രയോഗങ്ങള്* ട്രോളിനും പരിഹാസങ്ങള്*ക്കും വിമര്*ശനങ്ങള്*ക്കും ഇടയാക്കി. ഓരോ അവാര്*ഡും നല്*കാനിടയാക്കിയ സാഹചര്യം ഏറ്റവും ലളിതമായി വിശദീകരിച്ചാണ് ഇത്തവണ പ്രശംസാ പത്രമുളളത്.
അവാര്*ഡുകളെക്കുറിച്ച് ജൂറിയുടെ വിലയിരുത്തല്*
1.മികച്ച കഥാചിത്രം - ഒഴിവുദിവസത്തെ കളി
സംവിധായകന്* - സനല്*കുമാര്* ശശിധരന്*
നിര്*മ്മാതാവ് - ഷാജി മാത്യു & അരുണ മാത്യു
(നിര്*മ്മാതാവിന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം. സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വര്*ത്തമാനകാല സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ ബഹുസ്വരമാനങ്ങളുടെ സത്യസന്ധമായ നേര്*ക്കാഴ്ച. ജാതീയതയും സ്ത്രീവിരുദ്ധതയും ഊറിക്കിടക്കുന്ന മലയാളിയുടെ ആണ്*ജീവിതങ്ങളിലേക്കുള്ള അഗാധമായ ഉള്*പ്പിരുവകളാല്* സമ്പന്നമാണ് ഈ ചിത്രം.
----
2.മികച്ച രണ്ടാമത്തെ ചിത്രം- അമീബ
സംവിധായകന്* - മനോജ് കാന
നിര്*മ്മാതാവ് - പ്രിയേഷ് കുമാര്* പി കെ
(നിര്*മ്മാതാവിന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും. സംവിധായകന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കാസര്*ഗോഡ് ജില്ലയിലെ എന്*ഡോസള്*ഫാന്* ഇരകളുടെ ജീവിതത്തിന്റെ നേര്*സാക്ഷ്യം. വിഷപ്രയോഗം സൃഷ്ടിക്കുന്ന ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ ആഘാതങ്ങളെ അതിതീക്ഷ്ണമായി അനുവാചകരിലേക്ക് പകര്*ന്നുനല്*കുന്നു ഈ ചിത്രം.
--
3.മികച്ച സംവിധായകന്* - മാര്*ട്ടിന്* പ്രക്കാട്ട്
ചിത്രം - ചാര്*ലി
(2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
അപചയിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയില്* സാങ്കേതികവും സര്*ഗാത്മകവുമായ നവീകരണത്തിനുള്ള മികച്ച ശ്രമം.
---
4.മികച്ച നടന്* - ദുല്*ഖര്* സല്*മാന്*
ചിത്രം - ചാര്*ലി
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാപാത്രത്തിന്റെ പ്രകാശംനിറഞ്ഞ യൗവനത്തെ അനായാസമായി തന്നിലേക്കാവാഹിക്കുകയും അത് അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്ന അഭിനയത്തികവിന്.
5.
മികച്ച നടി - പാര്*വതി
ചിത്രങ്ങള്* - ചാര്*ലി, എന്ന് നിന്റെ മൊയ്തീന്*
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രണയത്തിന്റെ തീര്*ത്തും വ്യത്യസ്തമായ രണ്ടുമുഖങ്ങളെ തന്മയത്തത്തോടെ ആവിഷ്*ക്കരിച്ച അഭിനയമികവിന്.
---
6.മികച്ച സ്വഭാവ നടന്* - പ്രേംപ്രകാശ്
ചിത്രം - നിര്*ണായകം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഇരുത്തംവന്ന അഭിനയശൈലിയിലൂടെ കഥാപാത്രത്തിന്റെ അന്തര്* സംഘര്*ഷങ്ങളെ വ്യാഖ്യാനിച്ചതിന്.
--
7.മികച്ച സ്വഭാവ നടി - അഞ്ജലി പി വി
ചിത്രം - ബെന്*
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സ്വന്തം മകന്റെ ഭാവിജീവിതം വാര്*ത്തെടുക്കാനുള്ള ശ്രമത്തില്* സ്വയം ഇരയായിമാറുന്ന ഒരമ്മയുടെ ദൈന്യത, തീക്ഷ്ണതയോടെ അവതരിപ്പിച്ചതിന്.
---
8. മികച്ച ബാലതാരം(ആണ്*) - ഗൗരവ് ജി മേനോന്*
ചിത്രം - ബെന്*
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
അശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെയും ചികിത്സാസമ്പ്രദായങ്ങളുടെയും ഇരയായിമാറുന്ന ബാല്യത്തെ അതീവ മികവോടെ അവതരിപ്പിച്ച അഭിനയത്തികവിന്.
--
9.മികച്ച ബാലതാരം(പെണ്*)- ജാനകി മേനോന്*
ചിത്രം - മാല്*ഗുഡി ഡെയ്*സ്
(50,000/- രൂപയും പ്രശസ്തിപത്രവും)
കുട്ടിത്തത്തിന്റെ കൗതുകങ്ങളും ഒറ്റപ്പെടലിന്റെ വിഹ്വലതകളും ദീപ്തമായി അവതരിപ്പിച്ച നിഷ്*ക്കളങ്ക ബാല്യം.
---
10.മികച്ച കഥാകൃത്ത് - ഹരികുമാര്*
ചിത്രം - കാറ്റും മഴയും
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മനുഷ്യശരീരത്തിലെ അവയവങ്ങള്*ക്കുപോലും വര്*ഗീയത കണക്കുപറഞ്ഞുതുടങ്ങുന്ന ഭീഷണമായ കാലത്തെ അടയാളപ്പെടുത്തുന്ന രചന.
--
11.മികച്ച ഛായാഗ്രാഹകന്* - ജോമോന്* ടി ജോണ്*
ചിത്രം - ചാര്*ലി, എന്ന് നിന്റെ മൊയ്തീന്*, നീന
(50,000/- രൂപയും പ്രശസ്തിപത്രവും)
വ്യത്യസ്ത പ്രമേയങ്ങളെ മിഴിവുറ്റതാക്കിത്തീര്*ത്ത വ്യത്യസ്തങ്ങളായ ചിത്രീകരണത്തിലെ ഛായാഗ്രഹണമികവിന്.
--
12.മികച്ച തിരക്കഥാകൃത്ത് - ഉണ്ണി ആര്* & മാര്*ട്ടിന്* പ്രക്കാട്ട്
ചിത്രം - ചാര്*ലി
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
മനുഷ്യനന്മയിലൂന്നിയ പ്രമേയത്തെ ജീവിതസമ്പന്നമായ മുഹൂര്*ത്തങ്ങളിലൂടെ അവതരിപ്പിച്ച് ദുര്*മേദസ്സ് ഒട്ടുമില്ലാത്ത ആവിഷ്*കാരമികവിന്.
--
13.മികച്ച തിരക്കഥ(അഡാപ്*റ്റേഷന്*) - മുഹമ്മദ് റാസി
ചിത്രം - വെളുത്ത രാത്രികള്*
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മനുഷ്യബന്ധങ്ങളിലെ സങ്കീര്*ണതകളിലൂടെ സഞ്ചരിച്ച ഡോസ്*റ്റോസ്*കിയുടെ രചനയ്ക്ക് നല്*കിയ ഭാവപൂര്*ണമായ പുനഃരാഖ്യാനം
--
14.മികച്ച ഗാനരചയിതാവ് - റഫീഖ് അഹമ്മദ്
ഗാനം - കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു
ചിത്രം - എന്ന് നിന്റെ മൊയ്തീന്*
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഭാഷയുടെ തെളിമയാര്*ന്ന കാവ്യസൗന്ദര്യം പദങ്ങളില്* കാത്തുസൂക്ഷിക്കുന്ന കരുത്തുറ്റ രചനയ്ക്ക്.
--
15.മികച്ച സംഗീത സംവിധായകന്*- രമേഷ് നാരായണ്*
ഗാനം - പശ്യതി ദിശി ദിശി &
ശാരദാംബരം ചാരുചന്ദ്രിക
ചിത്രം - ഇടവപ്പാതി & എന്ന് നിന്റെ മൊയ്തീന്*
(50,000/- രൂപയും പ്രശസ്തിപത്രവും)
സംഗീതത്തിന്റെ ആത്മാവ് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്ത് അതിന്റെ മികവിനെ തിരിച്ചുപിടിക്കുവാനുള്ള വിജയകരമായ യത്*നമാണ് രമേഷ് നാരായണന്റെ സംഗീതം.
---
16.മികച്ച സംഗീത സംവിധായകന്* - ബിജിബാല്*
(പശ്ചാത്തല സംഗീതം)
ചിത്രം - പത്തേമാരി & നീന
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സിനിമയുടെ ദൃശ്യാവിഷ്*ക്കാരത്തിന് മികവും ഔന്നത്യവും ഒരുക്കുന്ന ഔചിത്യപൂര്*ണമായ ശബ്ദവിന്യാസത്തിന്.
---
17.മികച്ച പിന്നണിഗായകന്* - പി ജയചന്ദ്രന്*
ഗാനങ്ങള്* - ഞാനൊരു മലയാളി
മലര്*വാകക്കൊമ്പത്തെ (യുഗ്മഗാനം) &
ശാരദാംബരം (യുഗ്മഗാനം)
ചിത്രം - ജിലേബി, എന്നും എപ്പോഴും &
എന്ന് നിന്റെ മൊയ്തീന്*
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ചലച്ചിത്രഗാനാലാപനത്തിന്റെ സുവര്*ണകാലം ഓര്*മ്മിപ്പിക്കുന്ന ഭാവഗായകസാന്നിദ്ധ്യം.
---
18.മികച്ച പിന്നണി ഗായിക - മധുശ്രീ നാരായണ്*
ഗാനം - പശ്യതി ദിശി ദിശി
ചിത്രം - ഇടവപ്പാതി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കുറ്റമറ്റ രീതിയില്* ഭാവസാന്ദ്രതകൊണ്ട് ശ്രദ്ധേയമായ ആലാപനം
---
19.മികച്ച ചിത്ര സംയോജകന്* - മനോജ്
ചിത്രം - ഇവിടെ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രമേയത്തിന്റെ ഭാവത്തിന് ഊര്*ജസ്വലതയും കൃത്യതയും നല്*കുന്ന ചിത്രസംയോജനത്തിന്.
---
20.മികച്ച കലാസംവിധായകന്* - ജയശ്രീ ലക്ഷ്മി നാരായണന്*
ചിത്രം - ചാര്*ലി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഭാവനാപൂര്*ണമായ ഒരു കഥാന്തരീക്ഷനിര്*മിതിയിലൂടെ പ്രമേയത്തെ ദീപ്തമാക്കിയ കലാചാരുതയ്ക്ക്
---
21.മികച്ച ലൈവ് സൗണ്ട് - സന്ദീപ് കുറിശ്ശേരി & ജിജിമോന്* ജോസഫ്
ചിത്രം - ഒഴിവുദിവസത്തെ കളി
(25,000/- രൂപയും ശിലപവും പ്രശസ്തിപത്രവും വീതം)
കഥാപ്രതലത്തിന്റെയും കഥാപാത്രങ്ങളുടെയും ശബ്ദങ്ങളുടെ യഥാതഥവും നിയന്ത്രണവിധേയവുമായ വിന്യാസം.
---
22.മികച്ച ശബ്ദമിശ്രണം - എം ആര്* രാജകൃഷ്ണന്*
ചിത്രം - ചാര്*ലി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ശബ്ദമിശ്രണത്തിന്റെ കൃത്യതയാര്*ന്ന വിനിയോഗം ഉന്നതമായ സാങ്കേതിക മികവോടെ കൈകാര്യം ചെയ്യുന്ന ശബ്ദകല.
രചനാ വിഭാഗം
അവാര്*ഡുകള്*
1.
മികച്ച സിനിമാ ഗ്രന്ഥം - 'കെജി ജോര്*ജിന്റെ ചലച്ചിത്രയാത്രകള്*'
ഗ്രന്ഥകര്*ത്താവ് - കെ ബി വേണു
(30,000 രൂപയും ശില്പവും, പ്രശസ്തിപത്രവും)
സ്വന്തം മാധ്യമത്തിനുമേല്* പൂര്*ണമായ അധീശത്വമുള്ള അതിന്റെ എല്ലാ വശങ്ങളേക്കുറിച്ചും ധാരണയുള്ള ചലച്ചിത്രകാരനാണ് കെ ജി ജോര്*ജ് എന്ന് രേഖപ്പെടുത്തുന്ന ഗ്രന്ഥമാണ് കെ ബി വേണു എഴുതിയ 'കെ ജി ജോര്*ജിന്റെ ചലച്ചിത്രയാത്രകള്*' . അതിന്റെ അടിസ്ഥാനത്തില്* മികച്ച ഗ്രന്ഥമായി വിലയിരുത്തുകയും ഈ ഗ്രന്ഥത്തെ കമ്മറ്റി ഏകകണ്ഠമായി ശുപാര്*ശ ചെയ്യുകയും ചെയ്യുന്നു.
--
2. മികച്ച സിനിമാലേഖനം - 'സില്*വര്*സ്*ക്രീനിലെ എതിര്*നോട്ടങ്ങള്*'
ലേഖകന്* - അജു കെ നാരായണന്*
(20,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
അജു കെ നാരായണന്* എഴുതിയ സില്*വര്*സ്*ക്രീനിലെ എതിര്*നോട്ടങ്ങള്* എന്ന ലേഖനം വ്യത്യസ്തമായിട്ടുള്ളതാണ്. എസ് കെ പൊറ്റക്കാടിന്റെ രചനകളായ 'മൂടുപടം', 'പുള്ളിമാന്*' തുടങ്ങിയ ചിത്രങ്ങളെ ചര്*ച്ച ചെയ്യുന്ന ലേഖകന്* എസ് കെയെയും ചലച്ചിത്ര മാധ്യമവുമായുള്ള കൊടുക്കല്*-വാങ്ങല്* ബന്ധവും ഉള്*ക്കാഴ്ചയും പരാമര്*ശിക്കുന്ന മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്*കാരത്തിന് ഈ ലേഖനം കമ്മറ്റി ഏകകണ്ഠമായി ശുപാര്*ശ ചെയ്യുന്നു.
Last edited by vishnugk88; 03-01-2016 at 05:23 PM.
Appo trolling thudangum nale MuthalAward kittathavarude fans
Aarke kittiyalum kazinja thavanathe pole kodukathe irunna mathi
Kuchacko or Jayasurya kodukkatte...