കഴിഞ്ഞ വർഷത്തെ നിരന്തര പരാജയങ്ങൾക്ക് ശേഷം 2015 ലെ ജയസൂര്യയുടെ ആദ്യ ചിത്രം , കോടികൾ വാരിയെന്ന് പറയപ്പെടുന്ന പെരുച്ചാഴിക്ക് ശേഷം വിജയ് ബാബുവും സാന്ദ്രതോമസും ചേർന്ന് നിർമ്മിച്ച ചിത്രം , ഓംശാന്തി ഓശാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം തിരകഥാകൃത്ത് മിഥുൻ മാനുവേൽ തോമസ് ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രം ഇങ്ങനെ ഒരു പിടി ചെറിയ പ്രത്യേകതകളും പിന്നെ ഒരു ആട് കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമെന്ന വലിയ പ്രത്യേകതയും ചേർന്നതാണു "ആട്". ഏല്ലാവരും കരുതുന്ന പോലെ ഈ സിനിമയുടെ പേരു ആട് ഒരു ഭീകര ജീവി എന്നല്ല. ഭീകര ജീവി ടാഗ് ലൈനാണു ആട്എന്ന് മാത്രമേ ചിത്രത്തിന്റെ പേരുള്ളു.ഇനി എങ്ങനെ ആട് ഒരു ഭീകരജീവി ആയി എന്ന് നമുക്ക് നോക്കാം.
കഥ
ഈ കഥ തുടങ്ങുന്നത്ബാങ്ങോക്കിലെ അധോലോകനായകൻ ഹൈദരാലിയുടെ വീട്ടിൽനിന്നാണു. ഹൈദരാലിയ്ക്ക് ആ സാധനം നഷ്ടപ്പെട്ടു. അത് എങ്ങനെയും കൊണ്ട്വരാൻ ഹൈദരാലി ഡ്യൂഡിനെയും പിള്ളേരെയും
ഏൽപ്പിക്കുന്നു. അവിടെനിന്ന് 3000 മൈലുകൾക്ക് അപ്പുറത്ത്കേരളത്തിൽ ഷാജിപാപ്പനും പിള്ളേരും
ഹൈറേഞ്ചിലെ വടംവലിമത്സരത്തിൽ പങ്കെടുത്ത്സമ്മാനമായികിട്ടിയ 22222 രൂപയും മുട്ടനാട് എന്ന്പേരിൽകിട്ടിയ
പെണ്ണാടുമായിയാത്രപുറപ്പെടുകയാണു. പണ്ട്വടംവലിമത്സരത്തിൽ
കാലുളുക്കിവീണു നടുവുളുക്കി കിടന്നപ്പോൾ ഭാര്യ ഡ്രൈവറുടെ കൂടെഓടിപോയതിൽ പിന്നെ ഷാജിപാപ്പൻ
പെണുങ്ങളെ തന്റെ വണ്ടിയിൽകയറ്റിയിട്ടില്ല. അതുകൊണ്ട്തന്നെ മനസ്സില്ലാമനസ്സോടെ
ആ പെണ്ണാടിനെയും കൊണ്ട്ഷാജിപാപ്പൻ മുന്നോ ട്ട്നീങ്ങുകയാണു. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന
രസകരമായ പല തമാശകൾക്കുമൊടുവിൽ ഡ്യൂഡിന്റെ പിള്ളേരും ഷാജിപാപ്പനും കൂട്ടരും തമ്മിൽ ഏറ്റ്മുട്ടുന്നു. ഷാജിപാപ്പന്റെ കൂടെയുള്ള അറയ്ക്കൽ അബുവിനെയും ആടിനെയും ഡ്യൂഡിന്റെ പിള്ളേരുകൊണ്ട്പോകുന്നു. എന്തിനു..?? നീലകൊടുവേലി..!!!
വിശകലനം.
സാമ്പത്തികമായി വലിയവിജയമായില്ലെങ്കിലും പഞ്ചവടിപാലം എന്ന സിനിമ മലയാളത്തിലെ ഒരുകൾ ട്ട്ക്ലാസിക്ക് ആയിരുന്നു.
പരമ്പരാഗതമായ കോമഡി സിനിമകളിൽ നിന്ന് എങ്ങനെ മാറി ചിന്തിക്കാം എന്ന്കെജി ജോർജ്ജ് എന്ന ധീരനായ സംവിധായകൻ കാട്ടി തന്നചിത്രം. പഞ്ചവടിപാലത്തിനു മുൻപും അതിനുശേഷവും എന്ന്പിന്നീട്തമാശസിനിമകൾ അറിയപ്പെട്ടു. അത്തരമൊരു പരിശ്രമം ഈ പുതിയ കാലത്തിൽ നടത്തിയാൽ എങ്ങനെയിരിക്കും എന്ന്മിഥുൻ മാനുവേൽ തോമ സ്ചിന്തിച്ചിടത്ത് ഉണ്ടായസിനിമയാണു ആട്..! വഴിമാറി ചിന്തിച്ചാൽ കോമഡികൾ കുറിക്ക്കൊള്ളുകയും അത്ജനം ഏറ്റെടുത്ത് ഒരു വലിയ ഹിറ്റ് ആവുകയും മലയാളത്തിൽ ഒരു ട്രെൻഡ്സെറ്ററായി മാറുകയും ചെയ്യുമെന്നൊക്കെ സംവിധായകൻ സ്വപ്നംകണ്ടിരിക്കണം. ജയസൂര്യ, ഷൈജുകുറുപ്പ്,
ധർമ്മജൻ, വിനായകൻ, ചെമ്പൻവിനോദ്, വിജയ്ബാബു,സണ്ണിവെയ്ന്, രഞ്ജിപണിക്കർ അങ്ങനെ മലയാളത്തിലെ ഒന്നാംനിരയിലും രണ്ടാംനിരയിലും മൂന്നാംനിരയിലും വരെയുള്ള കോമഡിതാരങ്ങൾ സിനിമയിൽ അണിനിരക്കൂന്നു. ജയസൂര്യയുടെ ഷാജിപാപ്പൻ എന്നകഥാപാത്രം വെർസറ്റയിൽ ആക്ടർ എന്ന് ആ നടനുള്ള വിശേഷണത്തിനെ അക്ഷരംപ്രതി ശരിവെയ്ക്കുന്നു. അപാരഅഭിനയസാധ്യതകളുള്ള നടനാണു താനെന്ന്പലവട്ടം തെളിയിച്ച ജയസൂര്യ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്നു.
ധർമ്മജനും ഷൈജുകുറുപ്പുമടക്കമുള്ള താരങ്ങളും സണ്ണിവെയ്നും വിജയ്ബാബുവും എന്തിനു രൺജിപണിക്കർ വരെ കോമഡി ട്രൈചെയ്തിട്ടുണ്ട് ഈസിനിമയിൽ. ഒരു അന്തവും കുന്തവുമില്ലെങ്കി ല്പോലും ആദ്യ പകുതി കണ്ടിരിക്കാവുന്നഒന്നായിരുന്നു.
എന്നാൽ എല്ലാ മലയാള സിനിമകളുടേതും പോലെ സെക്കന്റ്ഹാഫിൽ പണി പാലും വെള്ളത്തിൽകിട്ടി. പൊട്ടിപോയ പട്ടംപോലെ എന്നൊക്കെസാഹിത്യഭാഷയിൽ പറയാമെങ്കിലും പണി അറിയാത്തെ ഒരു സംവിധാനതിരകഥാകൃത്തിനെ ആപകുതിയിൽ തെളിഞ്ഞ്കാണാം. സിനിമ അങ്ങനെപോയികൊണ്ടിരിക്കുകയാണു മുന്നോട്ടങ്ങനെമുന്നോട്ടങ്ങനെ..!ആക്ഷേപഹാസ്യത്ത ിന്റെ പരിധിയിൽ നിന്ന്കൊണ്ട് ഇടുക്കി പാർട്ടിസെക്രട്ടറിയെ കളിയാക്കാനുള്ളശ്രമങ്ങളൊക്കെ ഒരു ലോഡ്പുച്ചം സംവിധായകനുമേൽ വാരിവിതറിക്കാനെസഹായിച്ചുള്ളു. കാശ്മുടക്കി എന്നരൊറ്റകാരണത്താൽ വിജയ്ബാബുവിന്റെയും സാന്ദ്രതോമസിന്റെയും അഭിനയം സഹിക്കേണ്ടിവരുന്നതിനെതിരെ പ്രേക്ഷകർ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്യാൻ ഇടയുണ്ട്.
ഒരു റോഡ്മൂവിയുടെഗണത്തിൽപെടുത്താവുന്ന സിനിമയുടെ ഛായാഗ്രഹണം ശരാശരിയ്ക്ക്മേലെ നിൽക്കുകയും പശ്ചാത്തലസംഗീതവും ഗാനങ്ങളും വെറുപ്പിച്ചില്ല എന്നതുമാണി ഒരു ആശ്വാസം. ഇനിയും പാതി വെന്ത ഇതു പോലെയുള്ള ഐറ്റങ്ങളുമായി കളത്തിലിറങ്ങുന്നതിനു മുൻപ് സംവിധാന തിരകഥാകൃത്ത് ഈ സിനിമയിലെ ഒരു വാചകം തന്നെ ഓർക്കുന്നത് നല്ലതായിരിക്കും. അവിഹിതം ഒണക്കമീൻ പോലെയാണു നാട് മുഴുവൻ നാറിയാലും കഴിക്കുന്നവർക്ക് നല്ല രുചിയായിരിക്കും. കഴിക്കുന്നവർക്ക് മാത്രം..!!
ബോക്സോഫീസ് സാധ്യത.
ആട് ശരിക്കും ഒരു ഭീകരജീവിയാണെന്ന് മനസ്സിലാക്കിയ സ്ഥിതിയ്ക്ക് അധികമാരും തിയറ്റർ പരിസരത്തേയ്ക്ക് അടുക്കുമെന്ന് തോന്നുന്നില്ല.
പ്രേക്ഷക പ്രതികരണം.
മൾട്ടിപ്ലക്സിൽ നിന്ന് വരെ കൂവലുകൾ ഉയർന്നിട്ടുണ്ടെങ്കിൽ എന്തായിരിക്കണം...!!
റേറ്റിംഗ് : 1.5 / 5
അടിക്കുറിപ്പ്: വിജയ് ബാബുവിനും സാന്ദ്ര തോമസിനും ആട് ഇനി വലിയ ഒരു ഭീകരജീവി തന്നെ ആയിരിക്കും...!!