padathinte perano ithu![]()
കാദർ ഹസ്സൻ എഴുതി സംവിധാനം ചെയ്തു രതി നിർവെധതിലെ പയ്യൻ ഹീറോ ആയിട്ടുള്ള പടം - ഇങ്ങനെ പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ ഈ ഒരു മൊതലിനെ കുറിച്ച് കേൾക്കാത്തവർ ഉണ്ടാകുമല്ലോ.. എന്റെ സമയ ദോഷവും മായാവിയുടെ നല്ല മനസ്സും കൊണ്ട് ഞാനും എന്റെ കൂട്ടുകാരനും തിയേറ്ററിൽ കേറി ഉള്ളിൽ എത്തിയപ്പോൾ അവിടം മുഴുവൻ ശൂന്യം.. നമ്മള്ക്ക് രണ്ടു പേര്ക്കും വേണ്ടി പടം ഇടുമോ അതോ പൈസ റീഫണ്ട്* ചെയ്തു തരുമോ എന്ന് ആലോചിച്ചു നിക്കുമ്പോൾ എന്റെ അതെ ജാതകത്തിൽ പിറന്ന 5 പേർ കൂടി ഉള്ളിലേക്ക് വന്നു.. അങ്ങനെ പടം തുടങ്ങി
ഒന്നാം ക്ലാസ്സ്* മുതൽ തോറ്റു തോറ്റു പഠിക്കുന്ന ഹീറോ പിന്നെ 3 ചങ്ങാതിമാരും.. അവർ +2 വിനു പഠിക്കുന്നത് ബോയ്സ് മാത്രം ഉള്ള സ്കൂളിൽ ആണ് .. പെണ്ണുങ്ങളെ വളക്കാൻ വേണ്ടി ടുഷന് ചേരുന്നു.. അതെ സമയം ആണുങ്ങളെ കിട്ടാതെ കടി മാറാത്ത ഹിറോയിനും കൂട്ടുകാരും അതെ ടുഷൻ സെന്ടരിൽ പഠിക്കാൻ വരുന്നു.. ഇതിനിടയിൽ ചാണക കുഴിയിൽ വീഴുന്നതടക്കം ലോക സിനിമ തുടങ്ങിയത് മുതൽ കണ്ടു വരുന്ന "cliche " യുടെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു.. അഭിനയം മുതൽ സംവിധാനം വരെ ഉള്ള സിനിമയുടെ A to Z കാര്യങ്ങളും വെറുപ്പിച്ചു
ചൈന ഫോണിൽ നിന്നും എടുത്ത പോലെ ഉള്ള വിഷ്വൽസ്.. പുട്ടിനു പീര പോലെ ഇടക് ഇടക് ഉള്ള ചളി വിതരണം.. ഒറ്റയാളുടെ ഡബ്ബിംഗ് പോലും സിങ്ക് ആയിരുന്നില്ല ..
+ves
ആർക്കേലും പണി കൊടുക്കാൻ ആഗ്രഹം ഉണ്ടേൽ ഇതിലും വലിയ ആയുധം ഇല്ല..
-ves
ഇത്രയും വെറുപ്പിച്ച ഒരു സിനിമ എന്റെ ജീവിതത്തിൽ കണ്ടിട്ട് ഇല്ല ..
മുൻ ജന്മത്തിൽ ചെയ്ത എന്തോ പുണ്യതാൽ ഞാൻ ഇടവേളക്കു ശേഷം ഓടി തള്ളി നേരെ ഹരത്തിന് പോയി ഇരുന്നു (ഇടവേളക്കു ശേഷം ഷോ ഇല്ലായിരുന്നു എന്നുറപ്പാണ്.. ഇറങ്ങിയവർ ഒന്നും തിരികെ കേറില്ല )
വേറൊന്നും കൊണ്ടല്ല 100 രൂപയുടെ ടിക്കറ്റ്* അല്ലെ കുറച്ചു AC എങ്കിലും കൊള്ളാലോ.. ഫഹദിന്റെ കുറേ ഡയലോഗും.. ഏതോ ഒരു നടിയുടെ ചെറിയ സീനും കണ്ടു.. ഒന്നും മനസ്സിലായില്ലേലും ബോർ അടിച്ചില്ല
NB - അതിനിടയിൽ സവിത തിയേറ്റർ പുതുക്കി പണിയുന്നത് കണ്ടു .. മാസ്സ് ആക്കാൻ ആണ് പ്ലാൻ എന്ന് തോന്നുന്നു.. അതിന്റെ ചിത്രങ്ങൾ ആണ് ഇതൊക്കെ.. ഫയർമാന് ഇടവേളക്കു കുറേ പേർ പുറത്ത് കീയുന്നത് കണ്ടു..
Sponsored Links ::::::::::::::::::::Remove adverts | |
padathinte perano ithu![]()
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
Thx @Suneer
![]()