Idhilum sandesham undo![]()
കൽപ്പെറ്റ മഹാവീർ FDFS
സ്റ്റാറ്റസ് 60 % + ( മുഴുവനും യൂത്ത് )
പടത്തിൽ വല്ല കഥയും ഉണ്ടോ എന്ന് ചോദിച്ചാൽ പറയാൻ പ്രയാസമാണ് പക്ഷെ രണ്ടു മണിക്കൂറിനു മുകളിൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു പക്കാ എന്റ്റെർട്ടൈനർ ആണ് ഈ സെൽഫി എന്നാ കാര്യത്തിൽ യാതൊരു സംശയവുമില്ലആദ്യ പകുതി നല്ല തമാശകളുമായി പടത്തിന് നല്ല ഒരു ഓളമുണ്ടായിരുന്നു പക്ഷെ രണ്ടാം പകുതിയിൽ ആദ്യ പകുതിയുടെ ആ മേന്മ നില നിർത്താൻ കഴിഞ്ഞോ എന്നാ കാര്യത്തിൽ സംശയമുണ്ട്* അത് പോലെ തന്നെ ക്ലൈമാക്സ്ന്റ്റെ കാര്യത്തിലും ക്ലൈമാക്സ് വലിയ പരിക്കുകൾ ഒന്നുമില്ലാതെ ഒരു വിധം ഒരു തട്ടി കൂട്ടി അവസാനിപ്പിച്ചു എന്ന് പറയുന്നതാവും ശെരി എങ്കിലും ആദ്യ പകുതിയിലെ കോമഡി ട്രാക്ക് രണ്ടാ പകുതിയിലും കൈ വിടാതെ കൊണ്ട് പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട് നിവിൻ അജു ജോഡി കൊള്ളാം ഇവരുടെ കോമ്പോ സീനുകൾക്കൊക്കെ ഒടുക്കത്തെ കയ്യടിയായിരുന്നു പടത്തിന്റ്റെ ഏറ്റവും വലിയ പ്ലസ്* പോയന്റ്റും നിവിനും അജുവും തന്നെയാണ്
അജുവിനു ഏറ്റവും കൂടുതൽ കയ്യടി നേടി കൊടുത്ത പടം ഒരു പക്ഷേ ഈ സെൽഫിയായിരിക്കാം പിന്നെ ബി ജി എം കൊള്ളാം സോങ്ങ്സ് അത്ര പോരാ എങ്കിലും പിക്ച്ചരൈസേഷൻ നന്നായിട്ടുണ്ട്
പെർഫോമൻസ്
നിവിൻ , അജു രണ്ടു പേരും തകർത്തു രണ്ടു പേർക്കും നല്ല കയ്യടിയും കിട്ടി നിവിന്റ്റെ എന്ട്രിക്ക് തന്നെ ഒടുക്കത്തെ കയ്യടിയായിരുന്നു അത് പോലെ ക്ലൈമാക്സിലെ ബോബി സിംഹക്ക് സോഡാ കുപ്പി കൊണ്ട് പൊങ്കാല ഇടാൻ പോകുന്നതിനൊക്കെ ഒടുക്കത്തെ കയ്യടിയായിരുന്നു എന്തായാലും മിലിയുടെ ക്ഷീണം സെല്ഫിയിലൂടെ തീർക്കാൻ നിവിന് കഴിഞ്ഞിട്ടുണ്ട് പിന്നെ വിനീതിന്റ്റെ പെർഫൊമൻസും നന്നായിട്ടുണ്ട് നീരജ് മാധവ് ആദ്യ പകുതിയിലെ പ്രാധാന്യം രണ്ടാം പകുതിയിൽ ഇല്ലാതെ പോയി എങ്കിലും കിട്ടിയ വേഷം നീരജും നന്നാക്കി ഒറ്റ സീനിൽ മാത്രം വരുന്ന ബോബി സിംഹക്കും കിട്ടി നല്ല കയ്യടിപിന്നെ നായിക ആരാണെന്ന് അറിയില്ല എങ്കിലും പടത്തിലെ ഏറ്റവും വലിയ നെഗറ്റീവ് നായികയാനെന്ന കാര്യത്തിൽ സംശയമില്ല
പ്രജിത്ത്അരങ്ങേറ്റം ഏതായാലും മോശമാക്കിയില്ല ഇനിയും നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
മൊത്തത്തിൽ പൈസ വസൂൽ എന്റ്റെർട്ടൈനർ എന്ന് പറയാം എന്റ്റെ റേറ്റിംഗ് 3/5
വാൽക്കഷ്ണം : സോഷ്യൽ മീഡിയയിലെ സൌഹൃദങ്ങളിൽ കുടുങ്ങി ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകന്മാർക്കു വേണ്ടി ജന്മം നൽകിയ മാതാപിതാക്കളെയും വീടും നാടും ഉപേക്ഷിച്ചു അപകടങ്ങളിൽ ചെന്ന് ചാടുന്ന നമ്മുടെ പെണ്*കുട്ടികൾക്കുള്ള ചെറിയ ഒരു സന്ദേശം കൂടിയാണ് ഈ സിനിമ![]()
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Idhilum sandesham undo![]()
thanks.......................
I hear: I forget
I see: I remember
I do: I understand
Thanks wayu for the review...
തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ്മമ്മൂക്ക