എന്നും ഇപ്പോഴും – ഒരു ശരാശരി സത്യന് ചിത്രം
ഫാന്സ് പിള്ളേര്ക്ക് ലാല് ചിത്രം ...ഫാമിലിക്ക് സത്യന് ലാല്* മഞ്ചു ചിത്രം ... മറ്റൊരു വിഭാഗത്തിനു ഇതൊരു രഞ്ജന് - സത്യന് ചിത്രം ..അങ്ങനെ എല്ലാ വിഭാഗക്കാര്ക്കും പ്രതീക്ഷ ഉണര്ത്തുന്ന ചിത്രം
മിനിമം പത്ത്- പതിനഞ്ചു വർഷങ്ങൾക്കു മേൽ എക്സ്പീരിയൻസ് ഉള്ള മലയാള സിനിമാ സംവിധായകരിൽ, പ്രേക്ഷകരെ കള്ളക്കെണിയൊരുക്കി, കുടുക്കി വീഴ്ത്താത്ത ഒരേ ഒരു ആളേയുള്ളൂ. അതാണ് , മലയാള സിനിമയുടെ കുടുമ്പ പ്രേക്ഷകരുടെ സ്വന്തം സത്യന് ...
ഇവിടെ ഞാന് ഉള്ളപ്പെടുന്ന ആരാധകരെ ഒരു പരുധി വരെ നിരാശപ്പെടുത്തി രഞ്ജനും സത്യനും :(
https://www.facebook.com/malayalamfilmreviews
കഥ എഴുതിയിട്ട് താരങ്ങളെ നിര്ണയിക്കുന്നതും ... താരങ്ങളെ കണ്ടിട്ട് കഥയോ തിരകധയോ ഉണ്ടാക്കുന്നതും രണ്ടു ഫീല് ആയിരിക്കും തരുക..അതില് ഒന്നില് ഒരു പൂര്ണതയും..ഒന്നില് എന്തൊക്കെയോ ഇല്ലായ്മയും തോന്നും..ആ ഇല്ലായ്മ ആണ് ഈ പടത്തില് എനിക്ക് തോന്നിയ പോരായ്മയും
മോഹന്ലാല് എന്ന നടന് സ്ക്രീനില് വരുമ്പോള് മാത്രം സ്ക്രീന് ലൈവ് ആകുകയും ബാക്കി സമയം ഒരു ജീവന് ഇല്ലായ്മയും ഫീല് ചെയ്തു... ലാല് ഇന്റെ സീന്സില് തിരകധയിലെ സന്ദര്ഭങ്ങളില് അല്ല മറിച്ചു ലാല് ഇന്റെ അപാര ടിമിംഗ് ...mannerism അവിടെയാണ് ആ ഭാഗങ്ങള് രസം ഉണ്ടാക്കുന്നത് ... ലാല് ഇല്ലെങ്കില് ഒരു പക്ഷെ ഈ തിരകഥ എനിക്ക് ചിന്തിക്കാനും ആകുന്നില്ല ...
പിന്നെ ലാല് മഞ്ചു സീനുകള് അല്ലാതെ പല സന്ദര്ഭങ്ങള്ക്കും ഒരു യുക്തി തോന്നിയില്ല ... രഞ്ജി പണിക്കരുടെ കഥാപാത്രം തന്നെ ഒരു ഉദാഹരണം
മഞ്ചു , ഇന്നസെന്റ് ,റീനു , സന്തോഷ് ..കൊച്ചു കുട്ടി ..അങ്ങനെ എല്ലാരും കഥാപാത്രത്തോട് നീതി പുലര്ത്തി
verdict : 3 /5
അലമ്പോ ബഹളങ്ങളോ ഇലാത്ത ഒരു സിമ്പിള് ചിത്രം എന്ന നിലയില് കുടുമ്പം ആയി പോയി കാണാം :) ഇടക്ക് കുറച്ചു നര്മ നിമിഷങ്ങള് ഒക്കെ ആയി ചുമ്മാ ഒരു ചിത്രം :)
സന്ത്യന് ചിത്രങ്ങളില് സ്ഥിരം കിട്ടുന്ന ഒരു സന്തോഷം പ്രതീക്ഷിച്ചു പോയാല് ചെലപ്പോള് നിരഷപെട്ടെക്കാം
ലാല് എന്ന സൂപ്പര് താരത്തെം .. മഞ്ചു എന്നാ ലേഡി സ്റ്റാരിനേം ബ്രാന്ഡ് ചെയ്ത ഒരു product ...അതാണ് എനിക്ക് ഈ സത്യന് ചിത്രം...ഒരു പാട് നല്ല ചിത്രങ്ങളിലൂടെ നമ്മളെ സന്തോഷിപ്പിച്ചിട്ടുള്ള ഒരാള് അവതരിപ്പിക്കുന്നത് കൊണ്ട് നല്ല sale ഉം ഉണ്ടാകും :) ഉണ്ടാകട്ടെ :)