തലശേരി ലിബർട്ടി പാരഡൈസ് 2.45 മണി ഷോ 60%
അങ്ങനെ എന്നും എപ്പോഴും കണ്ടു പലരും മോശം അഭിപ്രായം പറഞ്ഞിട്ടും പോലും സത്യൻ അന്തിക്കാട് ചിത്രമായതു കൊണ്ടു തന്നെയാണു പോയത്. കഴിഞ്ഞ ചിത്രമായ ഇന്ത്യൻ പ്രണയകഥ ആദ്യ പകുതി രസിപ്പിച്ചു പിന്നീടു വെറുപ്പിച്ചെങ്കിൽപ്പോലും സത്യൻ അന്തിക്കാട് പടം ആരു എന്തു പറഞ്ഞാലും കാണുക തന്നെ ചെയ്യും. കുറച്ചു വർഷങ്ങളായി ഒരു സിനിമയും പൂർണ്ണസംതൃപ്തി തന്നിട്ടില്ല ഇന്നത്തെ ചിന്താവിഷയവും ഭാഗ്യദേവതയും പ്രണയകഥയും നിരാശപ്പെടുത്തുകയും ചെയ്തു.പക്ഷേ ഈ ചിത്രങ്ങൾ പോലും ധാരാളം സമയം എന്നെ രസിപ്പിച്ചിട്ടുണ്ട് ഇഷ്ടപ്പെട്ട രംഗങ്ങളുണ്ട്.ഇതാണ് എന്തു വന്നാലും പടം മോശമായാൽ പോലും ഞാൻ ഇഷ്ടപ്പെടുന്ന കുറച്ചു രംഗങ്ങളെങ്കിലും ഉണ്ടാകും എന്ന മിനിമം ഗ്യാരന്റി തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്. ആ വിശ്വാസത്തിനു ഒട്ടും കോട്ടം തട്ടിയില്ല എന്നു മാത്രമല്ല ചിത്രം എനിക്ക് ഇഷ്ടമാവുകയും ചെയ്തു.ഇന്ത്യൻ പ്രണയകഥ പോലെ തന്നെ എവിടെയും ഒന്നാം പകുതി നന്നായി രസിപ്പിച്ചു. സത്യൻ ചിത്രങ്ങളിൽ മോഹൻലാൽ എന്ന നടൻറ്റെ മാറ്റു കൂടാറുണ്ട് അതു ഇവിടെയും ആവർത്തിച്ചു. രണ്ടാം പകുതി ബോറാക്കുമെന്നു വിചാരിച്ചു അതുണ്ടായില്ല. ഒരു കഥ അങ്ങനെ പറഞ്ഞു പോയി.മനസ്സിനക്കരെ,അച്ചുവിൻറ്റെ അമ്മ എന്നീ മുൻ ചിത്രങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ തീർച്ചയായും അത്ര വരില്ല സത്യൻ-രഞ്ജൻ പ്രമോദ് കൂട്ടുകെട്ടിൻറ്റെ മൂന്നാമത്തെ ചിത്രം. പക്ഷേ രണ്ടാം പകുതി കടന്നു പോയതു അറിഞ്ഞതേയില്ല.ഒരു നിമിഷം പോലും മുഷിപ്പിച്ചില്ല.അവസാനം റ്റെടിൽസ് വന്നപ്പോഴണ് സിനിമ തീർന്നു എന്നു തന്നെ അറിയുന്നത്.അവിടെയാണ് ഒരു ചെറിയ പ്രശ്നം. സിനിമയുടെ ഏറ്റവും വലിയ സവിശേഷത അത് സിനിമാറ്റിക്ക് ആണ് എന്നതാണ് യാഥാർത്ഥ്യത്തിനും ഫാൻറ്റസിക്കും ഒക്കെ ഇടയിലായി ഇടകലർന്നു വരും ഈ ചലച്ചിത്രാത്മകത. ഒരു സിനിമാറ്റിക്ക് ആയ ക്ലൈമാക്സ് ഇല്ല എന്നതാണ് ഈ ചിത്രത്തിൻറ്റെ ഏറ്റവും വലിയ പോരായ്മ. അതു കൂടി ഉണ്ടായിരുന്നെങ്കിൽ ഇതൊരു മികച്ച ചിത്രം ആയേനേ.ഈ ചിത്രം എനിക്ക് ഇഷ്ടമായി പക്ഷേ വിനോദയാത്രയാണ് എനിക്കു അവസാനമായി പൂർണ്ണസംതൃപ്തി നൽകിയ സത്യൻ ചിത്രം.അത്തരം ചിത്രങ്ങൾ തന്നെയാണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നതു. ഒരു കാര്യം പറയാതെ വയ്യ എന്നു എപ്പോഴും ആ മിനിമം ഗ്യാരൻറ്റി വിശ്വാസം സത്യൻ അന്തിക്കാട് കാത്തുസൂക്ഷിക്കുന്നുണ്ട്
3.35 / 5