Thanks jishnujdas![]()
തലശേരി ലിബർട്ടി ലിറ്റിൽ പാരഡൈസ് 4/4/2015 11.30 മണി ഷോ ഹൗസ് ഫുൾ
ഒരു വടക്കൻ സെൽഫി കണ്ടു നല്ല രസികൻ പടം സംവിധായകനേക്കാൾ വലിയ അക്ഷരത്തിൽ തിരക്കഥാകൃത്തിൻറ്റെ പേരെഴുതിയ അപൂർവചിത്രങ്ങളിലൊന്നു.ആ വിശ്വാസത്തിനൊത്ത് വിനീത് ശ്രീനിവാസൻ ഉയർന്നിട്ടുണ്ട്.ശരിക്കും ഇന്നത്തെ യുവതലമുറയുടെ പൾസ് നന്നായി മനസ്സിലാക്കുന്ന ഒരു എഴുത്തുകാരനെ വിനീതിൽ കാണം ആദ്യ പകുതി ഗംഭീരമായിരുന്നു. എൻറ്റർടെയിനിങ്ങ് മരണ മാസ് കൊലമാസ്.സപ്ലിക്കഥകളും കോളേജ് രംഗങ്ങളും ഷോർട്ട് ഫിലിം പിടുത്തവും ഒക്കെ ഇന്നത്തെ യുവതലമുറയെ സ്ക്രീനിൽ നേരിട്ട് കാണാവുന്ന ഭാഗങ്ങളായിരുന്നു. രണ്ടാം പകുതിയും കുറച്ചു നേരം നന്നായി തന്നെ പോയി.പിന്നെ വെറും തട്ടിക്കൂട്ട് അഡ്ജസ്റ്റുമെൻറ്റുകളായിരുന്നു.വെറുതെ രണ്ടരമണിക്കൂർ തികയ്ക്കാനുള്ള യാത്രകൾ മധുര പേരറിയാത്ത ഗ്രാമം അങ്ങനെയങ്ങനെ.ആ ഭാഗങ്ങൾ കുറച്ചു വിരസമായിരുന്നു. സമയം തികയ്ക്കാനുള്ള ഈ പരിപാടി ഒരു ഇന്ത്യൻ പ്രണയകഥയിലെ രണ്ടാം പകുതിയെ ഓർമ്മിപ്പിച്ചു.എന്നാൽ അതു പോലെ വെറുപ്പിച്ചില്ല ഭാഗ്യം.ഇടയ്ക്ക് ഇങ്ങനെ കുറച്ചു മുഷിപ്പിച്ചെങ്കിലും അവസാന വലിയ പരിക്കില്ലാതെ തന്നെ പടം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.നവാഗതനായ പ്രജിത്ത് സംവിധായകൻ എന്ന നിലയിൽ പ്രതീക്ഷയുണർത്തുന്നുണ്ട്.സീരിയസ് രംഗങ്ങൾ കൂടി നന്നായി കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ വിനീത് കൊലമാസ് ആകും.ചിത്രത്തിൻറ്റെ സ്വഭാവത്തിനനുസരിച്ചുള്ള സംഗീതവും പശ്ചാത്തലസംഗീതവും ഷാൻ നൽകിയിട്ടുണ്ട്. അഭിനേതാക്കൾ നിവിൻ,അജു,വിനീത് കസറി.പുതുമുഖം മഞ്ജിമ മോഹൻ കൊള്ളാം പക്ഷെ അവസാനം ഭാഗങ്ങളിൽ ഉള്ള കരച്ചിൽ വളരെ ബോറായിരുന്നു.നല്ല കൂവൽ കിട്ടി. തിയേറ്ററിൽ ആകെ കൂവൽ ഉണ്ടായിരുന്നത് ഈ രംഗത്തിനു മാത്രമായിരുന്നു.മൊത്തത്തിൽ പറയുകയാണെങ്കിൽ ഒരു രസികൻ സെൽഫി.
തലശേരി പടം ആയതു കൊണ്ടു ഗ്രേസ് മാർക്ക് ഒക്കെ കൂട്ടി 3.85/5
Sponsored Links ::::::::::::::::::::Remove adverts | |
thalassrikkar allathavar -.5 koduthu............
thanks my dear.....
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
Forum Kerala review edunnathu engane