സുൽത്താൻ ബത്തേരി - മാതാ
04/04/15 നൂണ്* ഷോ
സ്റ്റാറ്റസ് - ബാൽക്കണി 70 പേരു കാണും കൂട്ടിയും കുറച്ചും പലതവണ എണ്ണി നോക്കിയിട്ടും അതിൽ കൂടുതൽ ഒരാളെയും കണ്ടില്ല ഫസ്റ്റ് ക്ലാസ്സിൽ ആണെങ്കിൽ ഒരു കുഞ്ഞു പോലും ഉണ്ടാകാനും വഴിയില്ല (ടിക്കറ്റ്* കൌണ്ടർ മുകളിലാണെന്നും പറഞ്ഞു വരുന്നവരെ മുഴുവനെയും സെക്ക്യൂരിട്ടി ബാൽക്കണിയിലോട്ട് തന്നെ തള്ളി വിട്ടു ആ കൂട്ടത്തിൽ 210 രൂപ നഷ്ട്ടപ്പെട്ട ഹതഭാഗ്യൻ ആണ് ഈ ആദിവാസിയും )
പടത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടും മര്യാദ രാമൻ കാണാമെന്ന മോന്റ്റെ അഭിപ്രായത്തെ അവഗണിച്ചും വൈഫിന്റ്റെ നിർബന്ധത്തിന് വഴങ്ങി ഈ സത്യൻ പടത്തിന് ഞാനും തല വെച്ചത് . ഇനി എത്ര മോശം അഭിപ്രായം ആണെങ്കിലും സത്യൻ അന്തിക്കാട് ചിത്രമായതു കൊണ്ടു ഒരു ആവറേജ് നിലവാരം എങ്കിലും പടത്തിന് ഉണ്ടാകും എന്ന ആ ഒരു പ്രതീക്ഷ പടം കാണാനുള്ള മറ്റൊരു കാരണം പക്ഷെ ആ പ്രതീക്ഷ തുടക്കം മുതൽ ഒടുക്കം വരെ വേണ്ടാത്ത പ്രതീക്ഷ മാത്രമായി അവശേഷിച്ചു . പടത്തിന് പല സീനിലും തൊട്ടടുത്ത നിരയിൽ ഇരുന്ന കുറച്ചു പിള്ളേർ ഒടുക്കത്തെ കൂവൽ ആയിരുന്നു അവരോടു ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൂവലിൽ പങ്കു ചേരാൻ എന്റ്റെ ഉള്ളിലെ ഇക്ക ഫാൻസ്* നിര്ബന്ധം പിടിച്ചിരുന്നെങ്കിലും വൈഫിന്റ്റെയും മകന്റ്റെയും മുന്നിൽ കൂതരയാകാൻ കഴിയാത്തത് കൊണ്ട് കൂവൽ ഉള്ളിൽ തന്നെ ഞാനങ്ങ് ഒതുക്കി
പടം സത്യന്റ്റെ തന്നെ ചിന്താ വിഷയവും കഥ തുടരുന്നുവും കൂട്ടി കൊഴച്ച് ഉണ്ടാക്കിയ മറ്റൊരു തട്ടി കൂട്ട് മാത്രമായി എന്നും എപ്പോഴും മാറി നിലവാരത്തിന്റ്റെ കാര്യത്തിൽ ഈ രണ്ടു പടങ്ങളുടെയും അടുത്തു പോലും എത്തിയില്ല എന്നത് വേറൊരു കാര്യം (ഇനി ചിന്താ വിഷയവും കഥ തുടരുന്നുവും രഞ്ജൻ പ്രമോദ് കാണാത്തത് കൊണ്ട് സംഭാവിച്ചതായിരിക്കാം )
അച്ചുവിന്റ്റെ അമ്മക്ക് ശേഷം വന്ന എല്ലാ സത്യൻ പടവും ശരാശരിക്കും താഴെ നിലവാരം പുലർത്തിയ ചിത്രങ്ങളാണ് അതിൽ അല്പമെങ്കിലും മെച്ചപ്പെട്ടത് എന്ന് തോന്നിയത് ഒരു ഇന്ത്യൻ പ്രണയ കഥ മാത്രമാണ്
പടത്തിൽ "പഴയ" ലാലേട്ടനെ തിരികെ കൊണ്ട് വരാനുള്ള ഒരു പാഴ്ശ്രമം സത്യൻ പല ഇടത്തും പരീക്ഷിച്ചിട്ടുണ്ട്വിനീതൻ പിള്ളയെ മികവുറ്റതാക്കാൻ തന്നെ കൊണ്ട് കഴിയുമ്പോലെ ലാലെട്ടാൻ ശ്രമിച്ചിട്ടുണ്ട് പക്ഷെ ലാലേട്ടൻ തന്റ്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു കയ്യടി നേടിയ ആ മാനറിസങ്ങൾ ഇവിടെ പുനരാവിഷകരിക്കപ്പെട്ടപ്പോൾ മിമിക്രി താരങ്ങളുടെ അനുകരണത്തിലും താഴെ മാത്രമായി എന്ന് പറയാതിരിക്കാൻ വയ്യ ,
പിന്നെ മഞ്ജു ആവറേജ് പെര്ഫോമാൻസിൽ മാത്രം ഒതുങ്ങിയപ്പോൾ റീനു കല്യാണിയായി ഒരു സത്യൻ പടതിന്റ്റെ ഭാഗമായി എന്നത് ഒഴിച്ചാൽ റീനുവിനു വേറെ ഗുണം ഒന്നും ഉണ്ടായില്ല ലെന പ്രേക്ഷകന് ഒരു ആശ്വാസമാണ് ഇന്നച്ഛനും വെറുതെ ഒരു കോമാളി വേഷം കെട്ടി എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല സത്യൻറ്റെ സ്ഥിരം അഭിനേതാക്കളിൽ കെ പി എ സി ലളിതയുടെയും മാമുക്കോയയുടെയും അഭാവം പടത്തിൽ കാണാനുണ്ട് പിന്നെ സത്യന്റ്റെ എല്ലാ പടങ്ങളിലും കൊള്ളാവുന്ന ഒരു സോങ്ങ് എങ്കിലും ഉണ്ടാകാറുണ്ട് ഇതിൽ അങ്ങിനെ ഒന്നും ഉണ്ടായില്ല മൊത്തത്തിൽ ശരാശരിക്കും താഴെയുള്ള ഒരു സത്യൻ പടമാണീ എന്നും എപ്പോഴും
എന്റ്റെ റേറ്റിങ്ങ് 1/5
വൈഫിന്റ്റെ റേറ്റിങ്ങ് 2/5
വാൽ കഷ്ണം : സിനിമയിലായാലും ജീവിതത്തിലായാലും പ്രതികരിക്കുന്ന വീട്ടമ്മമാർക്ക് പാരിതോഷികം നൽകാൻ അഞ്ചു ലക്ഷം പോക്കറ്റിൽ ഇട്ടു കൊണ്ട് നടക്കുന്ന അരിപ്രാന്ജി ചിറ്റിലപ്പള്ളി ഔസേപ്പ് ചേട്ടനും പ്രതികരിക്കുന്ന വീട്ടമ്മയുടെ പ്രതീകം വക്കീൽ ദീപയുടെ മുൻഗാമി സന്ധ്യക്കും എന്റ്റെ![]()
![]()