ജേക്കബിന്റെ സ്വർഗരാജ്യത്തിനുശേഷം നിവിൻ പോളി അഭിനയിക്കുന്ന സിദ്ധാർത്ഥ് ശിവയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് മേയ് 25ന് തൃശൂർ ആരംഭിക്കും. ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാവായിട്ടാണ് ഇതുവരെ പേരിടാത്ത ഈ ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നത്. മൂന്നു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷാണ് ഒരു നായിക. മറ്റൊരാൾ അപർണ്ണ ഗോപിനാഥ്. മൂന്നാമത്തെ നായിക പുതുമുഖമായിരിക്കും. യൂണിവേഴ്*സൽ സിനിമയ്ക്കുവേണ്ടി ബി. രാഗേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീനിവാസൻ, അജു വർഗീസ് , സുരാജ് വെഞ്ഞാറമൂട്, മണിയൻപിള്ള രാജു, ജോജു മാള, സുജിത്, സുധീഷ് , അൽത്താഫ് തുടങ്ങി ഒരു വൻതാരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാജാ റാണി, കത്തി, തെരി എന്നീ ചിത്രങ്ങളിൽ കാമറ കൈകാര്യം ചെയ്ത ജോർജ് വില്യംസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തിരുവനന്തപുരം പേട്ട സ്വദേശിയായ ജോർജ് വില്യംസ് ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാണ്. പ്രേമത്തിൽ കോളേജ് വിദ്യാർത്ഥിയായി അഭിനയിച്ചിട്ടുണ്ടെങ്കിലുംഇതാദ്യമായാണ് നിവിൻ പോളി ഒരു വിദ്യാർത്ഥി സംഘടനാ നേതാവിന്റെ റോളിലെത്തുന്നത്. കഴിഞ്ഞ കൊല്ലം തുടങ്ങാനിരുന്ന ചിത്രമാണിത്. എന്നാൽ നിവിൻ പോളിയുടെ ഡേറ്റിലുണ്ടായ ചില മാറ്റങ്ങളാണ് ഇതിന്റെ ചിത്രീകരണം നീണ്ടുപോകാൻ കാരണം. പതിനഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിദ്ധാർത്ഥ് ശിവ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നിവിൻപോളി തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കുകൊള്ളുക. ഇതിന്റെ ചിത്രീകരണം തിരുച്ചെന്തൂരിലാണ്. തൂത്തുക്കുടിയാണ് ആദ്യഷെഡ്യൂളിലെ മറ്റൊരു ലൊക്കേഷൻ. രണ്ടാം ഷെഡ്യൂൾ കൊൽക്കത്തയിലും, തിരുവനന്തപുരത്ത് പൂവാറിലുമാണ് നടക്കുക. ഗൗതം രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ആക്ഷൻ ത്രില്ലറിൽ ഒരു ബോട്ട് തൊഴിലാളിയുടെ വേഷമാണ് നിവിൻ പോളിക്ക്. -
See more at: http://news.keralakaumudi.com/beta/m....DNElBnNM.dpuf
Last edited by yathra; 04-14-2017 at 06:53 AM.
Sponsored Links ::::::::::::::::::::Remove adverts | |
Last edited by yathra; 04-14-2017 at 06:51 AM.
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
TEASER
TRAILER
Last edited by Cinema Freaken; 04-06-2017 at 10:16 PM.
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
SONGS
Last edited by Cinema Freaken; 04-09-2017 at 06:09 PM.
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
kummu kummu
all the best waiting dha
All the Best![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay