ഹിറ്റ്*മേക്കർ സിദ്ദീഖിന്റെ ഭാസ്*ക്കർ ദി റാസ്*ക്കലിലാവട്ടെ അരോചക കോമഡികൾകൊണ്ടുള്ള ഭീകരാക്രമണമായിരുന്നു. ഓർമ്മയിൽ നിൽക്കുന്ന ഒരു സീൻപോലുമില്ല. ഈ വയസാൻ കാലത്ത് മമ്മൂട്ടിക്കൊക്കെ എന്തിന്റെ സൂക്കേടാണെന്ന് ന്യൂജൻ പയ്യന്മാരെക്കൊണ്ട് പറയിപ്പിക്കണോ? ആരാധകരുടെ ആർപ്പുവിളികളുമായത്തെിയ ഈ ചിത്രത്തിനും ഒരാഴ്ച കഴിഞ്ഞതോടെ വാടകയ്ക്ക് ആളെ എടുക്കേണ്ടി വന്നിരിക്കയാണ്.