21 idathu 50 days odi alle. Great. Ingane poyal 100 daysil 12 k akumo
Sponsored Links ::::::::::::::::::::Remove adverts | |
ഐ ലൗവ് യു മമ്മിയുടെ അനിമേഷൻ വേർഷൻ
Thursday 09 July 2015 03:20 PM IST
by സ്വന്തം ലേഖകൻ
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ഭാസ്*കർ ദ റാസ്*കൽ. ചിത്രം പോലെ തന്നെ ജനപ്രിയമായിരുന്നു ഭാസ്*കർ ദ റാസ്*കലിലെ ഗാനങ്ങളും. ചിത്രത്തിലെ സൂപ്പർഹിറ്റായിരുന്ന ഐ ലൗവ് യു മമ്മി എന്ന ഗാനത്തിന് അനിമേഷൻ വേർഷനുമായി എത്തിയിരിക്കുകയാണ് ക്യാൻഡിമൂൺ മീഡിയ. ചിത്രത്തിൽ അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തെ ചിത്രീകരിക്കുന്ന ഗാനത്തിന് അത്തരത്തിൽ തന്നെയുള്ള അനിമേഷനാണ് നൽകിയിരിക്കുന്നത്. അനു കെ വി, വിഡിയോയുടെ അനിമേഷൻ സംവിധാനം ചെയ്തപ്പോൾ ക്രിയേറ്റിവ് ഡയറക്ഷൻ ചെയ്തിരിക്കുന്നത് വിനോജ് ഗോപാലനാണ്. മനോരമ മ്യൂസിക്കാണ് അനിമേഷൻ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
സംഗീതസംവിധായകൻ ദീപക് ദേവിന്റെ മകൾ ദേവിക ദീപക് ദേവും ശ്വേത മോഹനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ദീപക് ദേവും വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദുമാണ്. ദേവിക പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച ഗാനം കൂടിയാണ് ഐ ലൗവ് യു മമ്മി. സിദ്ധിഖ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മമ്മൂട്ടി, നയൻതാര, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, സാജു നവോദയ, മാസ്റ്റർ സനൂപ്, ദേവി അജിത്ത്, ബേബി അനിഖ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.004 ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിന് വേണ്ടി ബേബി വിദ്യ പാടിയ കുക്കുരുകുക്കു കുറുക്കൻ എന്ന ഗാനത്തിന്റെ അനിമേഷൻ ക്യാൻഡിമൂൺ നിർവ്വഹിച്ചിരുന്നു. ഏറെ പ്രശംസ പിടിച്ചു പറ്റിയ അനിമേഷൻ ഗാനം ഇതുവരെ 4.8 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.https://youtu.be/UovFgqrgb3w
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
I Love You Mummy song from "Bhaskar the Rascal" starring Mammootty directed by Siddique
3,759,495 views..![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........