Thanks macha
റിവ്യൂ (എന്നൊന്നും പറയാൻ പറ്റൂല) : ABCD 2 (3D)
ഹാപ്പി ന്യൂ ഇയർ എന്ന സിനിമ ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ വളരെ എന്ജോയ്* ചെയ്തു കണ്ട സിനിമയാണ്. എങ്കിലും ഈ സിനിമ ഹാപ്പി ന്യൂ ഇയറിന്റെ അത്രയൊന്നും എന്നെ രസിപ്പിച്ചിട്ടില്ല ..... വല്യ വികാരങ്ങൽ ഒന്നും ഇല്ലാത്ത ചുമ്മാ ഇങ്ങനെ കണ്ടിരിക്കാം എന്നെ ഉള്ളൂ .. (കണ്ടിരിക്കാൻ അല്ലാതെ അതിൽ കയറി അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിക്കരുത് പ്ലീസ് )
റിയാലിറ്റി ഷോയിൽ ഡാൻസ് കോപ്പി അടിച്ചു (IG യ്ക്ക് വരെ ആകാം ..പിന്നല്ലേ ) നാണം കെടുന്ന ഒരു ടീം ... അവർ ഡാൻസ് ഷോകളുടെ 'അതുക്കും മേലെ' ആയ Vegas ലെ ഡാൻസ് ഷോയ്ക്ക് പോയി കോപ്പി അടിച്ചതിന്റെ നാണക്കേട്* മാറ്റാൻ വേണ്ടി പ്രാർഥിചിരിക്കുന്ന സമയത്താണ് ബാറിൽ മദ്യപിച്ചു മദോന്മത്തൻ ആയി ഡാൻസ് കളിക്കുന്ന പ്രഭുദേവയുടെ കഥാപാത്രത്തെ കാണുന്നത് .പിന്നീട് അങ്ങേരുടെ കാലു പിടിച്ചു ഗുരു ആക്കി മാറ്റുന്നു, ടീമിലേക്ക് പുതിയ ആളുകൾ വരുന്നു .. അങ്ങനെ...അങ്ങനെ ..അങ്ങനെ....
മത്സരത്തിൽ ജയിക്കുന്ന സിനിമകൾക്കുള്ള പൊതു പ്രത്യേകതകൾ എല്ലാം ഇതിനും ഉണ്ട് .. കൂട്ടത്തിൽ ഒരാളുടെ മുങ്ങൽ,നാട്ടിലെ എല്ലാവരും അഭിമാനത്തോടെ നോക്കുന്നത്,കൂട്ടത്തിൽ ഒരാൾക്ക്* രോഗം ,ഒരാൾക്ക്* ചെറിയ അപകടം, കളിക്കുന്നതിടയിൽ കുളമാകുന്നതും പിന്നീട് കയ്യടി മേടിക്കുന്നതും ഒക്കെ.
രാജസ്നേഹം ഒരുപാട് സീനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഉണ്ട് ഇതിൽ ... അവസാനത്തേക്ക് ഉള്ള ഒരു പാട്ടിൽ ഒക്കെ നല്ല ഫീൽ വരും.
വളരെ colourful ആയി എടുത്തിട്ടുണ്ട് .. അതുകൊണ്ടാണ് ഊഹിക്കാമായിരുന്ന ഒരു കഥ കണ്ടിരിക്കാൻ തോന്നുന്നത് .
ഡാൻസും പാട്ടും ഒക്കെ കിടിലം ആണ് ... 3D യിൽ സൂപ്പർ എഫ്ഫക്റ്റ്* ആയിരുന്നു.
പ്രഭുദേവ,ശ്രദ്ധ കപൂർ,വരുണ്* ധവാൻ തുടങ്ങി എല്ലാവരും നന്നായിട്ടുണ്ട് .
മൊത്തത്തിൽ കൊള്ളാവുന്ന ഒരു average സിനിമയായിട്ട് തോന്നി..
note : പറ്റുന്നതും നല്ല തിയേറ്ററിൽ നിന്നും 3D യിൽ തന്നെ കാണുക ... effect കൊണ്ട് കാശ് മുതലാകും![]()
prabhu deva maryadhak vallathum kalikkunundo.. 20yrs aayi kandittu
2500crore grosser is LoAdiNG..
Thanks rohithmammootty ..............