
Originally Posted by
perumal
With Kaadu Pookkunna Neram all set to release on Jan 6th, here is Dr.Biju interview with Mathrubhumi!! Nice takes on Film Strike !!
തികച്ചും അനാവശ്യമാണ് ഇപ്പോള്* നടക്കുന്ന സമരം. 60:40 അനുപാതത്തില്* പോലും തിയേറ്ററുകള്*ക്ക് വിഹിതം നല്*കുന്നത് എന്തിനാണെന്നാണ് ഞാന്* ചോദിക്കുന്നത്.
ഇന്ത്യയില്* മാത്രം നിലനില്*ക്കുന്നൊരു സംവിധാനമാണിത്. മറ്റുള്ള രാജ്യങ്ങളിലെല്ലാം തിയേറ്ററുകള്*ക്ക് സിനിമ ഓടുന്നത് അനുസരിച്ച് കമ്മീഷന്* നല്*കുകയാണ് ചെയ്യുന്നത്. അതിനൊപ്പം ആള് കയറിയാലും ഇല്ലെങ്കിലും ഒരു നിശ്ചിത വാടക നിര്*മ്മാതാവ് നല്*കണം. ഈ ഒരു സംവിധാനം ഇവിടെയും നടപ്പാക്കുകയാണെങ്കില്* തിയേറ്ററുകള്*ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുകയും അടച്ചിടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാം.......
സൂപ്പര്* മാര്*ക്കറ്റില്* വില്*ക്കാന്* വെച്ചിരിക്കുന്ന ഒരു ഉത്പന്നത്തിന്റെ വിലയുടെ പകുതി കടയുടമയ്ക്ക് നല്*കണമെന്ന് പറയുന്നത് പോലുള്ള യുക്തിരഹിത വാദമാണ്...
തിയറ്റര്* ഉടമകള്* ഉന്നയിക്കുന്നത്. ചിത്രത്തിന്റെ നിര്*മ്മാണത്തിലോ മറ്റോ മുടക്കുമുതലില്ലാത്ത തിയേറ്റര്* ഉടമകള്* ഇങ്ങനെ കൊള്ളലാഭം കൊയ്യുന്നത്
വ്യവസായത്തിന് ഭൂഷണമല്ല. നമ്മുടെ തിയേറ്ററുകളിലെ ടിക്കറ്റിംഗ് സംവിധാനം നോക്കു, ഇപ്പോഴും പേപ്പറ് കീറി കൊടുക്കുകയാണ്. ഡിജിറ്റല്* സംവിധാനത്തിലേക്ക് മാറുകയാണെങ്കില്* തിയേറ്ററിന് മുന്നിലെ വലിയ ക്യൂവും താര ആരാധകരുടെ കടിപിടിയും പേക്കൂത്തും ഒഴിവാക്കാന്* സാധിക്കും. തിയേറ്ററുകള്* ഇതിന് സമ്മതിക്കാത്തത് പിന്നീട് അവര്*ക്ക് കണക്കില്* കൃത്രിമം കാണിക്കാന്* സാധിക്കില്ല എന്നത് കൊണ്ടാണ്. സിനിമയ്ക്ക് പണം മുടക്കുന്ന നിര്*മാതാക്കളെ വിറ്റ ടിക്കറ്റുകളുടെ എണ്ണം കുറച്ചു കാണിച്ച് കബളിപ്പിക്കുകയാണ് തിയേറ്ററുകള്* ചെയ്യുന്നത്. ഇതൊരിക്കലും അംഗീകരിക്കാന്* പറ്റാത്ത ഒന്നാണ്. ...........
http://www.mathrubhumi.com/movies-music/interview/dr-biju-on-theatre-strike-and-kaadu-pookkunna-neram--1.1627178