Innu @Movie Lover band adichu marikkum.....
Sponsored Links ::::::::::::::::::::Remove adverts | |
Innu @Movie Lover band adichu marikkum.....
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
പുലിമുരുകൻ ടിക്കറ്റിന് 20 രൂപാ അധികമായി ഈടാക്കി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണം; നടൻ പി ശ്രീകുമാറിനെതിരെ ലിബർട്ടി ബഷീർ വക്കീൽ നോട്ടീസ് അയച്ചുതിരുവനന്തപുരം: തിയറ്റർ നടത്തിപ്പിലൂടെ നികുതി വെട്ടിച്ചെന്ന ആരോപണം ഉന്നയിച്ച സാംസ്*കാരിക ക്ഷേമനിധി ചെയർമാൻ പി ശ്രീകുമാറിനെതിരെ ലിബർട്ടി ബഷീർ വക്കീൽ നോട്ടീസയച്ചു. സർക്കാരിന് കീഴിലുള്ള സാംസ്*കാരിക വകുപ്പിലെ ഉത്തരവാദപ്പെട്ട ചുമതലയിലിരുന്നു ഫിലിം എക്*സിബിറ്റേഴ്*സ് അസോസിയേഷൻ പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തുന്ന എന്ന ആരോപണം ഉന്നയിച്ചാണ് നടപടി എടുത്തിരിക്കുന്നത്. 25 ലക്ഷം രൂപാ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് അഭിഭാഷകനായ വി എ നാസർ മുഖേന ലിബർട്ടി ബഷീർ വക്കീൽ നോട്ടീസയച്ചത്.
പുലിമുരുകൻ ടിക്കറ്റിന് 20 രൂപാ അധികമായി ഈടാക്കി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വൻ ക്രമക്കേട് തുടരുകയാണെന്നും പി ശ്രീകുമാർ ആരോപിച്ചിരുന്നു. സാംസ്*കാരിക ക്ഷേമനിധി ബോർഡിന് അർഹമായ സെസ് പിരിക്കാനെത്തിയ ഉദ്യോഗസ്ഥനെ ലിബർട്ടി ബഷീർ അസഭ്യം പറഞ്ഞെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. പുലിമുരുകന്റെ 80 രൂപാ ടിക്കറ്റിന് 100 രൂപാ ഈടാക്കിയെന്നും ഇങ്ങനെ സർക്കാരിനുള്ള വിഹിതം ലിബർട്ടി ബഷീർ വെട്ടിച്ചെന്നായിരുന്നു ശ്രീകുമാർ ആരോപിച്ചത്. ഇ മാദ്ധ്യമങ്ങളിലൂടെയും നേരിട്ടും ലിബർട്ടി ബഷീറിനെ അവഹേളിച്ചതിൽ പത്ത് ദിവസത്തിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്നും വക്കീൽ നോട്ടീസിലുണ്ട്. ലിബർട്ടി ബഷീർ സർക്കാരിന് കൃത്യമായി നികുതി ഒടുക്കുന്ന ആളാണെന്നും ഇക്കാര്യത്തിൽ അനുബന്ധ തെളിവുകളുടണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്* വിജിലന്*സ് റെയ്ഡ്; ലിബര്*ട്ടി ബഷീറിന്റെ തലശേരിയിലെ തിയറ്ററിലും പരിശോധന
സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്* വിജിലന്*സ് റെയ്ഡ്. സിനിമാ സമരത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ തിയറ്റര്* ഉടമകളെ സമ്മര്*ദ്ദത്തിലാക്കാനാണ് സര്*ക്കാരിന്റെ നീക്കമെന്ന് കരുതുന്നു. വിനോദനികുതിയും സെസും അടക്കുന്നില്ലെന്ന പരാതികള്* ഉയര്*ന്നതിനെ തുടര്*ന്നാണ് വിജിലന്*സ് റെയ്ഡിനിറങ്ങിയത്. തിയറ്റര്* എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* പ്രസിഡന്റ് ലിബര്*ട്ടി ബഷീറിന്റെ തലശേരിയിലെ തിയറ്റര്* കോംപ്ലക്*സില്* അടക്കമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
aa license kodi cut akkiyeku.. enitum nammale pole jio sim eduthu basheer torrent download cheythu movie aswadikatee
പാസഞ്ചേഴ്*സ് കേരളത്തിലും
ജെനിഫര്* ലോറന്*സും ക്രിസ് പ്രാറ്റും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സോണി പിക്*ചേഴ്*സാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
![]()
സയന്*സ് ഫിക്ഷന്* റൊമാന്റിക് ത്രില്ലര്* വിഭാഗത്തിലുള്ള ചിത്രം പാസഞ്ചേഴ്*സ് ജനുവരി ആറിന് കേരളത്തിലെ തിയേറ്ററുകളിലെത്തും. ജെനിഫര്* ലോറന്*സും ക്രിസ് പ്രാറ്റും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സോണി പിക്*ചേഴ്*സാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
പാസഞ്ചേഴ്*സിന്റെ ഗ്ലോബല്* റിലീസ് നേരത്തെ കഴിഞ്ഞിരുന്നു. മലയാളത്തില്* നിന്ന് കാട് പൂക്കുന്ന നേരം മാത്രമാണ് ജനുവരി ആറിന് തിയേറ്ററുകളിലെത്തുന്നത്. സിനിമകള്*ക്ക് നിലവില്* ക്ഷാമമുള്ള കേരളാ മാര്*ക്കറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാസഞ്ചേഴ്*സ് എത്തുന്നത്. ഗ്ലോബല്* റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് നിരൂപകരില്* നിന്ന് ഉണ്ടായിരിക്കുന്നത്.
സ്*പേസ്ഷിപ്പില്* മറ്റൊരു ഗ്രഹത്തിലേക്ക് യാത്ര ചെയ്യുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. യാത്രാമധ്യേ സ്*പേസ്ഷിപ്പിന് സാങ്കേതിക തകരാറുണ്ടാകുകയും ഇരുവരുടെയും ജീവന്* ഭീഷണിയിലാകുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയെ ഇരുവരും എങ്ങനെ മറികടക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സിനിമാ സമരം തുടരുന്നതിനിടെ ഗോഡ്*സെ തിയേറ്ററുകളില്* എത്തുന്നു
മലയാളത്തിലെ സിനിമാ സമരമാണ് ചെറുചിത്രമായ ഗോഡ്*സെയുടെ റിലീസിന് വഴിയൊരുക്കിയത്.
![]()
കൊച്ചി: വിനയ് ഫോര്*ട്ട് വ്യത്യസ്തമായ കഥാപാത്രമായി എത്തിയ ഗോഡ്*സെ ജനുവരി ഏഴിന് ശനിയാഴ്ച തിയേറ്ററിലേക്ക്. മലയാളത്തിലെ സിനിമാ സമരമാണ് ചെറുചിത്രമായ ഗോഡ്*സെയുടെ റിലീസിന് വഴിയൊരുക്കിയത്. ഐ.എഫ്.എഫ്.കെ പോലുള്ള ചലച്ചിത്രമേളകളില്* മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന് തിയേറ്ററുകളില്* നിന്നും അനുകൂല പ്രതികരണമായിരിക്കും ലഭിക്കുക എന്ന വിശ്വാസമാണ് അണിയറ പ്രവര്*ത്തകര്*ക്ക്.
ഒരു വര്*ഷത്തോളമായി ഈ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്* നടന്നുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാല്*, താരങ്ങളില്ലെന്നും താരസംവിധായകനില്ലെന്നുമുള്ള കാരണങ്ങള്* പറഞ്ഞ് തിയേറ്ററുകള്* നിഷേധിക്കുകയായിരുന്നെന്നും ഗോഡ്*സെയിലെ നായകന്* വിനയ് ഫോര്*ട്ട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കിസ്മത്ത്, ഗോഡ്*സെ പോലുള്ള ചിത്രങ്ങളിലെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളാണ് നടന്* എന്ന നിലയിലുള്ള അടയാളപ്പെടുത്തലിന് അവസരമൊരുക്കുന്നത്. നമ്മള്* എത്ര കഷ്ടപ്പെട്ട് അഭിനയിച്ച സിനിമയാണെങ്കിലും അത് ജനങ്ങളിലേക്ക് എത്തി അവരുടെ അഭിപ്രായം അറിഞ്ഞാലല്ലേ പ്രയോജനമുള്ളു. ഈ ചിത്രം റിലീസ് ചെയ്യാന്* ഇപ്പോള്* ഒരു അവസരം കൈ വന്നപ്പോള്* അത് ചെയ്യുന്നു. സിനിമാസമരം അവസാനിച്ച് താരസിനിമകളും ബിഗ് ബജറ്റ് സിനിമകളും വരുമ്പോള്* ഗോഡ്*സെ പോലുള്ള ചെറുസിനിമകള്* തഴയപ്പെടും. നാളെ ചിത്രം തിയേറ്ററിലെത്തുമ്പോള്* ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും സഹകരണവുമാണ് ആവശ്യം' വിനയ് ഫോര്*ട്ട് പറഞ്ഞു.
ആദിമധ്യാന്തത്തിന് ശേഷം ഷെറി തിരക്കഥ എഴുതി ഷെറിയും ഷൈജു ഗോവിന്ദനും ചേര്*ന്ന് സംവിധാനം ചെയ്ത ചിത്രം നിര്*മിച്ചിരിക്കുന്നത് സന്തോഷ് മാണിക്കോത്തും ഇ.പി.ദിനേശ് നമ്പ്യാരും ചേര്*ന്നാണ്. മലയാള സിനിമാ നിര്*മാതാക്കളുടെ സംഘടനയില്* അംഗത്വമില്ലാത്ത നിര്*മാതാക്കളായത് കൊണ്ടാണ് ഫെഡറേഷന്റെ തിയറ്ററുകളില്* ഉള്*പ്പെടെ ഗോഡ്*സെ റിലീസ് ചെയ്യാന്* സാധിക്കുന്നത്. ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം ഇന്ന് റിലീസ് ചെയ്*തെങ്കിലും ഫെഡറേഷന്* അംഗത്വമുള്ള തിയറ്ററുകള്* ഉള്*പ്പെടുത്തിയിട്ടില്ല. നിര്*മ്മാതാക്കളുടെ സംഘടനയില്* അംഗത്വമുള്ള വീക്കെന്*ഡ് ബ്ലോക്ക്ബസ്*റ്റേഴ്*സാണ് കാട് പൂക്കുന്ന നേരം നിര്*മിച്ചിരിക്കുന്നത്. തിയേറ്റര്* വിഹിതത്തിന്റെ പേരില്* തര്*ക്കം രൂക്ഷമായതിനെ തുടര്*ന്ന് സിനിമകള്* റിലീസ് ചെയ്യേണ്ടെന്ന നിര്*മാതാക്കളുടെ തീരുമാനത്തെ മറികടന്ന് ഫെഡറേഷന്* തിയേറ്ററുകളില്* സിനിമ ഇറക്കിയാല്* അംഗത്വം നഷ്ടമാവുകയും വിലക്ക് നേരിടേണ്ടിവരികയും ചെയ്യും. ഈ സാഹചര്യത്തിലാണ് കാട് പൂക്കുന്ന നേരം ഫെഡറേഷന്റെ കീഴിലുള്ള തിയേറ്ററുകളെ ഒഴിവാക്കി മറ്റ് തിയേറ്ററുകളെ ആശ്രയിച്ചത്. സംഘടനയുമായി ബന്ധമില്ലാത്ത ആളുകളാണ് ഗോഡ്*സെ നിര്*മിച്ചിരിക്കുന്നത് എന്നതിനാല്* ഇത്തരം വിലക്കുകളെ ഭയക്കേണ്ടതില്ല.
ടി.എന്*.പ്രകാശിന്റെ ഗാന്ധിമാര്*ഗം എന്ന കഥയില്* നിന്ന് പ്രചോദനമുള്*ക്കൊണ്ടാണ് ഗോഡ്*സെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്*സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിനൊപ്പം കവിയുടെ ഒസ്യത്ത് എന്ന ചിത്രവും ഇന്ന് തിയേറ്ററുകളിലെത്തിയിട്ടുണ്ട്. വിജയകൃഷ്ണന്* കഥയും തിരക്കഥയും സംഭാഷണവും നിര്*വഹിച്ച ചിത്രത്തിന്റെ സംവിധാനം വിനീത് അനിലാണ്. വിജയകൃഷ്ണന്റെ ഒസ്യത്ത് എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമാണിത്.