സിനിമാ പ്രതിസന്ധിക്ക് താല്*ക്കാലിക പരിഹാരം: ഭൈരവ നാളെ തിയേറ്ററുകളില്* നാളെ റിലീസ് ചെയ്യാനിരുന്ന മലയാള ചിത്രം കാംബോജി തിയേറ്ററുകളുടെ ലഭ്യതക്കുറവിനെ തുടര്*ന്ന് മാറ്റിവെച്ചു
കൊച്ചി: മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സമരത്തിന് താല്*ക്കാലിക പരിഹാരം പ്രഖ്യാപിച്ച് ഫിലിം പ്രൊഡ്യൂസേഴ്*സ്, ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷന്*.
തമിഴ് ചിത്രമായ ഭൈരവ നാളെ കേരളത്തിലെ ഇരുന്നൂറോളം തിയേറ്ററുകളില്* പ്രദര്*ശിപ്പിക്കുമെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷന്* വ്യക്തമാക്കി.
ലിബര്*ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ള എത്ര തിയേറ്ററുകളില്* നാളെ റിലീസുണ്ടാകുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും കേരളത്തില്* ഭൂരിഭാഗം ഇടങ്ങളിലും ചിത്രം റിലീസ് ചെയ്യുമെന്ന് വിതരണക്കാരുടെ സംഘടനാ നേതാവ് സിയാദ് കോക്കര്* വാര്*ത്താ സമ്മേളനത്തില്* പറഞ്ഞു.
അതേസമയം നാളെ റിലീസ് ചെയ്യാനിരുന്ന മലയാള ചിത്രം കാംബോജി തിയറ്ററുകളുടെ ലഭ്യതക്കുറവിനെ തുടര്*ന്ന് മാറ്റിവെച്ചു. നിലവിലുള്ള തിയേറ്റര്* വിഹിതത്തില്* തന്നെയായിരിക്കും നാളെ മുതല്* ഭൈരവ റിലീസ് ചെയ്യുക. നിര്*മ്മാതാക്കള്*ക്ക് 60 ശതമാനവും തിയേറ്ററുകള്*ക്ക് 40 ശതമാനവും വിഹിതത്തിലാണ് ഭൈരവ റിലീസ് ചെയ്യുന്നതെന്ന് സംഘടനാ നേതാക്കള്* അറിയിച്ചു.
മലയാള സിനിമകള്*ക്ക് 60 ശതമാനം വിഹിതം ആവശ്യപ്പെടുന്ന തിയേറ്ററുകള്* ഭൈരവയുടെ അണിയറ പ്രവര്*ത്തകരെ സമീപിക്കുകയും തിയേറ്റര്* വിഹിതം നിലവിലെ പോലെ തന്നെ തുടരാന്* സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തെന്നും ഇതിന്റെ തെളിവുകള്* തങ്ങളുടെ പക്കലുണ്ടെന്നും സിയാദ് കോക്കര്* പറഞ്ഞു. മലയാള സിനിമയെ തകര്*ക്കാനാണ് ഫിലിം എക്സിബിറ്റേഴ്സിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്* റിലീസ് മുടങ്ങിയിരിക്കുന്നതും നിര്*മാണം നടന്നുകൊണ്ടിരിക്കുന്നതുമായ സിനിമകളുടെ നിര്*മാതാക്കളും വിതരണക്കാരും യോഗത്തില്* പങ്കെടുത്തു.