ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷനില്* നിന്ന് ലിബര്*ട്ടി ബഷീര്* രാജിവച്ചു
സംഘടനയില്* നിന്ന് രാജിവച്ചപ്പോള്* ബഷീറിനെതിരായ വിലക്ക് മാറി.
+
എ ക്ലാസ് തിയേറ്റര്* ഉടമകളുടെ സംഘടനയായ എക്*സിബിറ്റേഴ്*സ് ഫെഡറേഷനില്* നിന്ന് ലിബര്*ട്ടി ബഷീര്* രാജിവെച്ചു. നാല് മാസങ്ങളായി തന്റെ ആറോളം തിയേറ്ററുകളില്* സിനിമയ്ക്ക് വിലക്ക് ഏര്*പ്പെടുത്തിയിട്ടും സംഘടനയില്*നിന്ന് യാതൊരു പിന്തുണയും സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് ബഷീറിന്റെ രാജി. എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ കോര്* കമ്മറ്റി യോഗത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.
ഇനി മുതല്* പ്രൊഡ്യൂസര്*മാരുമായി സഹകരിച്ച് സിനിമകള്* റിലീസ് ചെയ്യാനുള്ള ശ്രമമാണ് ബഷീര്* നടത്തുക. ദു
ല്*ഖര്* ചിത്രം ജോമോന്റെ സുവിശേഷങ്ങള്*, മോഹന്*ലാല്* ചിത്രം 1971: ബിയോണ്ട് ബോര്*ഡേഴ്*സ്, ബാഹുബലി എന്നിവ തന്റെ തിയേറ്ററുകളില്* പ്രദര്*ശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലിബര്*ട്ടി ബഷീര്* പറഞ്ഞു. ഇന്ന് മുതല്* തിയേറ്ററുകളില്* പ്രദര്*ശനം ആരംഭിക്കും. ബാഹുബലി റിലീസ് ദിവസം മുതല്* പ്രദര്*ശനം നടത്തും.
തിയേറ്റര്* ഉടമകളുടെ വിഹിതം വര്*ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ക്ലാസ് തിയേറ്റര്* ഉടമകള്* സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തിയേറ്ററുകള്*ക്ക് സിനിമ നല്*കാതെ നിര്*മ്മാതാക്കളും വിതരണക്കാരും സമരം പ്രഖ്യാപിച്ചു. പിന്നീട് നടന്* ദിലീപ് ഇടപെട്ട് തിയേറ്റര്* ഉടമകള്*ക്ക് പുതിയ സംഘടന ഉണ്ടാക്കുകയും ലിബര്*ട്ടി ബഷീറിന്റെ നേതൃത്വത്തില്* നടന്നുവന്ന സമരം പൊളിക്കുകയും ചെയ്തു. എന്നാല്*, പിന്നീട് ലിബര്*ട്ടി ബഷീറിന്റെ തിയേറ്ററുകള്*ക്ക് സിനിമകള്* ലഭിക്കാതെയായി. തിയേറ്റര്* പൊളിച്ച് നീക്കി ഷോപ്പിംഗ് കോംപ്ലെക്*സ് കെട്ടുന്നതിനെക്കുറിച്ച് പോലും ബഷീര്* ആലോചിച്ചിരുന്നു. ആറു തിയേറ്ററും 70 ഓളം സ്റ്റാഫുകളുമുള്ള ലിബര്*ട്ടി ബഷീറിന് പ്രദര്*ശിപ്പിക്കാന്* സിനിമ ലഭിക്കാതെ വന്നതോടെ വലിയ പ്രതിസന്ധിയായിരുന്നു നേരിടേണ്ടി വന്നത്.